ജൂണിൽ ഇന്ത്യയുടെ നിർമാണ പി.എം.ഐ 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ചുരുങ്ങി

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യയുടെ നിർമാണ പിഎംഐ ജൂണിൽ ചുരുങ്ങി. 2020 ജൂലെെക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജർ‌സ് ഇൻ‌ഡെക്സ്  ജൂണിൽ 48.1 ആയി രേഖപ്പെടുത്തി. മേയിൽ  ഇത് 50.8 ആയിരുന്നു.

സ്പുട്നിക് ലൈറ്റ് വാക്സിന്റെ മൂന്നാം ഘട്ട ട്രയൽ പരീക്ഷണത്തിനുള്ള അപേക്ഷ തള്ളി

ഒറ്റ ഡോസ് സ്പുട്നിക് ലൈറ്റ് വാക്സിന്റെ മൂന്നാം ഘട്ട ട്രയൽ പരീക്ഷണത്തിനുള്ള അപേക്ഷ തള്ളി ഡ്രഗ് റെഗുലേറ്റര്‍ ഓഫ് ഇന്ത്യ. വാക്സിന്റെ ഇമ്യൂണോജെനിസിറ്റി ഡാറ്റാ ശുഭമല്ലെന്നും കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നതിന് ശാസ്ത്രീയമായി പിന്തുണയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. റഷ്യൻ ആരോഗ്യ മന്ത്രാലയവും ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് സ്പുട്നിക് ലൈറ്റ് വാക്സിൻ വികസിപ്പിച്ചത്.

ജൂണിലെ ഓട്ടോ വിൽപ്പന കണക്കുകൾ

ജൂണിൽ മാരുതി സുസുകിയുടെ വിൽപ്പന മുൻ മാസത്തെ അപേക്ഷിച്ച് 217 ശതമാനം വർദ്ധിച്ച് 1.47 ലക്ഷം യൂണിറ്റായി. മേയിൽ മൊത്തം 46555 യൂണിറ്റാണ് വിറ്റഴിച്ചത്.

ജൂണിൽ ടാറ്റാ മോട്ടോർസിന്റെ വിൽപ്പന മുൻ മാസത്തെ അപേക്ഷിച്ച് 78 ശതമാനം വർദ്ധിച്ച് 43704 യൂണിറ്റായി. കമ്പനിയുടെ പാസഞ്ചർ വിഭാഹം വാഹനങ്ങളുടെ വിൽപ്പന മുൻ മാസത്തേക്കാൾ 59 ശതമാനം വർദ്ധിച്ച് 24110 യൂണിറ്റായി.

ജൂണിൽ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന  മുൻ മാസത്തെ അപേക്ഷിച്ച് 89 ശതമാനം വർദ്ധിച്ച് 32964 യൂണിറ്റായി. കമ്പനിയുടെ കാർഷിക വിഭാഗം വാഹനങ്ങളുടെ വിൽപ്പന രണ്ട് മടങ്ങ് വർദ്ധിച്ച് 48222 യൂണിറ്റായി.

ജൂണിൽ ബജാജ് ഓട്ടോയുടെ വിൽപ്പന മുൻ മാസത്തെ അപേക്ഷിച്ച് 27.3 ശതമാനം വർദ്ധിച്ച് 3.46 ലക്ഷം യൂണിറ്റായി. കമ്പനിയുടെ ഇരുചക്ര വാഹന കയറ്റുമതി 14 ശതമാനം ഇടിഞ്ഞ് 1.54 ലക്ഷം യൂണിറ്റായി.

പെൻഷൻ പ്ലാറ്റ്ഫോം രൂപാന്തരപ്പെടുത്തുന്നതിനായി ടിസിഎസുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് റോയൽ ലണ്ടൻ

പെൻഷൻ പ്ലാറ്റ്ഫോം രൂപാന്തരപ്പെടുത്തുന്നതിനായി ടിസിഎസുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് റോയൽ ലണ്ടൻ. യുകെയിലെ ഏറ്റവും വലിയ മ്യൂച്വൽ ലൈഫ് ഇൻഷുറൻസ്, പെൻഷൻ, ഇൻവസ്റ്റമെന്റ് കമ്പനിയാണ് റോയൽ ലണ്ടൻ.

സെക്യൂരിറ്റി മാർക്കറ്റിൽ നിന്നും ബയോകോണിന്  മൂന്ന് മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി സെബി

ഇൻസെെഡർ ട്രേഡിംഗ് നിയമലംഘനത്തെ തുടർന്ന് സെക്യൂരിറ്റി മാർക്കറ്റിൽ നിന്നും ബയോകോണിന്  മൂന്ന് മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി സെബി. വിപണിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് മൊത്തം രണ്ട് ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ പിഴ നൽകാനും സെബി ഉത്തരവിട്ടു. 

ലാർസൻ & ട്യൂബ്രോക്ക് 1000-2500 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു

വിവിധ വിഭാഗങ്ങളിലേക്കായി ലാർസൻ & ട്യൂബ്രോക്ക് 1000-2500 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു. ജൽ ജീവൻ മിഷനു കീഴിൽ ഗ്രാമീണ ജലവിതരണ പദ്ധതികൾ നടപ്പാക്കാൻ ഉത്തർപ്രദേശ് സ്റ്റേറ്റ് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷന്റെ ഓർഡർ കമ്പനിക്ക് ലഭിച്ചു.

അലെംബിക് ഫാർമയുടെ  ജനറിക് നൈട്രോഫുറാന്റോയിൻ കാപ്സ്യൂളുകൾക്ക് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചു

അലെംബിക് ഫാർമസ്യൂട്ടിക്കൽസിന്റെ ജനറിക് നൈട്രോഫുറാന്റോയിൻ കാപ്സ്യൂളുകൾക്ക് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. മൂത്രനാളിയിലെ അണുബാധയുടെ ചികിത്സയ്ക്കായാണ് ഈ മരുന്ന് ഉപയോഗിക്കുക. 

ഗ്രോഫറിന്റെ 9.3 ശതമാനം ഓഹരി ഏറ്റെടുക്കാൻ സെമാറ്റോക്ക് അംഗീകാരം നൽകി സി.സി.ഐ

ഗ്രോഫറിന്റെ 9.3 ശതമാനം ഓഹരി ഏറ്റെടുക്കാൻ സെമാറ്റോക്ക് അംഗീകാരം നൽകി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഓൺലൈൻ പലചരക്ക് ഡെലിവറികളുടെ വിപണിയിൽ പ്രവേശിക്കാൻ സൊമാറ്റോക്ക് സാധിക്കും.

ജാം‌പിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി അഫ്ലെ ഇന്ത്യ 

ജാം‌പിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി അഫ്ലെ ഇന്ത്യ. ഇത് അഫ്ലിന്റെ കോസ്റ്റ് പെർ കൺവേർട്ട്ഡ് യൂസർ ബിസിനസ്സ് മോഡലിനെ ശക്തിപ്പെടുത്തുകയും യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. 41.3 മില്യൺ ഡോളറിനാണ് ഏറ്റെടുക്കൽ നടന്നത്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement