69 വർഷത്തിന് ശേഷം എയർ ഇന്ത്യയെ ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ്

വ്യാഴാഴ്ച എയർ ഇന്ത്യയെ സർക്കാരിൽ നിന്നും ഔദ്യോഗികമായി ഏറ്റെടുത്തത് ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിൽ എയർ ഇന്ത്യ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.

കാനറ ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 115% ഉയർന്ന് 1,502 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ കാനറ ബാങ്കിന്റെ അറ്റാദായം 115.8 ശതമാനം വർധിച്ച് 1,502 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 12.6% ഉയർന്നു. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം 14.11 ശതമാനം ഉയർന്ന് 6,946 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിലെ 8.42 ശതമാനവുമായി താരതമ്യം താരതമ്യം ചെയ്യുമ്പോൾ മൂന്നാം പാദത്തിൽ 7.8% ആയിരുന്നു. അതേസമയം ബാങ്കിന്റെ പ്രൊവിഷനുകൾ 46.7 ശതമാനം ഇടിഞ്ഞ് 2,244 കോടി രൂപയായിട്ടുണ്ട്.

യുഎസ് ആസ്ഥാനമായുള്ള ഹൈപ്പീരിയൻ ഗ്ലോബലുമായി 73 മില്യൺ ഡോളറിന്റെ കരാർ ഒപ്പുവച്ച് ബിഇഎൽ

യുഎസ് വിപണിയിൽ ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഹൈപ്പീരിയൻ ഗ്ലോബൽ ഗ്രൂപ്പ് എൽഎൽസിയുമായി കരാറിൽ ഏർപ്പെട്ട് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ). കരാറിന്റെ ഭാഗമായി 73 മില്യൺ ഡോളർ വിലമതിക്കുന്ന IoT ഉപകരണങ്ങൾ ബിഇഎൽ നിർമ്മിക്കുകയും ഹൈപ്പീരിയന് വിതരണം ചെയ്യുകയും ചെയ്യും.

റൂട്ട് മൊബൈൽ ക്യു 3 ഫലങ്ങൾ: അറ്റാദായം 28% വർധിച്ച് 48 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ റൂട്ട് മൊബൈൽ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 28.3% വർധിച്ച് 48.27 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 44.2% വർധിച്ച് 567.49 കോടി രൂപയായി. ഓഹരി ഒന്നിന് 3 രൂപ വീതം ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

5G നവീകരണത്തിനായി മദ്രാസ് ഐഐടിയുമായി പങ്കാളികളായി എൽടിഐ

5G മേഖലയിലെ ഗവേഷണത്തിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസുമായി സഹകരിച്ച് പ്രവർത്തിക്കാൻ ലാർസൻ ആൻഡ് ടൂബ്രോ ഇൻഫോടെക് (എൽടിഐ). എൽടിഐയും ഐഐടി മദ്രാസും ചേർന്ന് ഗ്രാമീണ ഇന്ത്യയിലെ മികച്ച കണക്റ്റിവിറ്റിക്കായി കുറഞ്ഞ ചെലവും കുറഞ്ഞ ആവൃത്തിയിലുള്ള 5G നെറ്റ്‌വർക്ക് സജ്ജീകരണത്തിന്റെ വികസനത്തിനായുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കും.

പിഎൻബി ക്യു 3 ഫലങ്ങൾ: അറ്റാദായം 123% ഉയർന്ന് 1,126 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) അറ്റാദായം 123 ശതമാനം വർധിച്ച് 1,126.78 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2% ഉയർന്നു. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം 6.1 ശതമാനം ഇടിഞ്ഞ് 7,803.2 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിലെ 13.6 ശതമാനവുമായി താരതമ്യം താരതമ്യം ചെയ്യുമ്പോൾ മൂന്നാം പാദത്തിൽ 12.8% ആയിരുന്നു.

ജനറൽ ഇൻഷുറൻസ് ജെവിയിലെ 25% ഓഹരികൾ പങ്കാളിയായ ജെനറലിക്ക് വിൽക്കാൻ ഫ്യൂച്ചർ എന്റർപ്രൈസസ്

ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിലെ 25% ഓഹരികൾ അതിന്റെ സംയുക്ത സംരംഭത്തിലെ പങ്കാളിയായ ജെനറലിക്ക് പാർട്ടിസിപ്പേഷൻസ് നെതർലാന്റ് എൻവിയ്ക്ക് വിൽക്കാൻ ഒരുങ്ങി ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ്. 1,252.96 കോടി രൂപ പണമായി പരിഗണിച്ചാണ് ഇടപാട്. കടങ്ങൾ കുറയ്ക്കുന്നതിനായുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ അസറ്റ് മോണിറ്റൈസേഷൻ പദ്ധതികളുടെ ഭാഗമാണ് ഈ നീക്കം.

ഇന്ത്യയിൽ ഹൈഡ്രജൻ ഇലക്‌ട്രോലൈസറുകൾ നിർമ്മിക്കുന്നതിനായി ഹൈഡ്രജൻ പ്രോയുമായി സഹകരിച്ച് എൽ ആൻഡ് ടി

ഗ്രീൻ ഹൈഡ്രജൻ വിപണിയിൽ പ്രവേശിക്കുന്നതിനുവേണ്ടി ഇലക്‌ട്രോലൈസർ സാങ്കേതികവിദ്യ ആക്‌സസ് ചെയ്യുന്നതിനായി നോർവേ ആസ്ഥാനമായുള്ള ഹൈഡ്രജൻപ്രോയുമായി സഹകരിച്ച് ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ്. കരാറിന്റെ ഭാഗമായി ജിഗാവാട്ട് സ്കെയിൽ ആൽക്കലൈൻ വാട്ടർ ഇലക്‌ട്രോലൈസറുകൾ നിർമ്മിക്കുന്നതിനായി എൽ ആൻഡ് ടിയും ഹൈഡ്രജൻപ്രോയും ഇന്ത്യയിൽ ഒരു സംയുക്ത സംരംഭം സ്ഥാപിക്കും. ഹരിത ഊർജ്ജ ശൃംഖലയിലുടനീളം തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള എൽ ആൻഡ് ടിയുടെ തന്ത്രത്തിന്റെ ഭാഗമാണ് പുതിയ സംയുക്ത സംരംഭം.

ലോറസ് ലാബ്സ് ക്യു 3 ഫലങ്ങൾ: അറ്റാദായം 44% കുറഞ്ഞ് 154 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ലോറസ് ലാബ്‌സ് ലിമിറ്റഡിന്റെ അറ്റാദായം 44 ശതമാനം ഇടിഞ്ഞ് 154 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 20% ഇടിഞ്ഞ് 1,029 കോടി രൂപയായി. ഇബി‌ഐ‌ടി‌ടി‌എ പതിവർഷം 17% കുറഞ്ഞ് 290 കോടി രൂപയായിട്ടുണ്ട്.

XUV700-ന്റെ 1 ലക്ഷം ബുക്കിംഗുകൾ നേടി മഹീന്ദ്ര

തങ്ങളുടെ ഏറ്റവും പുതിയ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനമായ XUV700-ന്റെ ഒരു ലക്ഷത്തോളം ബുക്കിംഗുകൾ നേടി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്. വിതരണ ശൃംഖല പ്രശ്‌നങ്ങൾക്കിടയിലും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത നിറവേറ്റാൻ ഡെലിവറി ടൈംലൈനുകൾ പാലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് എം ആൻഡ് എം പ്രസ്താവനയിൽ പറഞ്ഞു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement