ഇന്നത്തെ വിപണി വിശകലനം

വിൽപ്പനാ സമ്മർദ്ദത്തിനൊപ്പം രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായ എക്സ്പെയറി ദിനം.

ഫ്ലാറ്റായി 17943 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അനേകം തവണ തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും ശക്തമായ വിൽപ്പന സമ്മർദ്ദം മൂലം താഴേക്ക് വീണു. അവസാന മണിക്കൂറിൽ 100 പോയിന്റിലേറെ മുന്നേറ്റമാണ് സൂചിക കാഴ്ചവച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 181 പോയിന്റുകൾ/ 1.01 ശതമാനം താഴെയായി 17757 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 38153 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. 38000 എന്ന നില നഷ്ടപ്പെട്ടതിന് പിന്നാലെ സൂചികയുടെ മുന്നോട്ടുള്ള നീക്കം ദുർബലമായി. എക്സ്പെയറി ദിവസത്തിൽ നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെ 1 മണിയോടെ രൂക്ഷമായ വിൽപ്പനയും 2 മണിയോടെ ട്രെൻഡ് റിവേഴ്സലും കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 190 പോയിന്റുകൾ/ 0.50 ശതമാനം താഴെയായി 37850 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഏറെയും മേഖലാ സൂചികൾ ഇന്ന് താഴേക്ക് വീണു. നിഫ്റ്റി ഫാർമ (-1.6%), ഐടി (-1.6%), എഫ്.എം.സി.ജി  (-1.1%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

PowerGrid (+4.9%) ഓഹരിയിൽ നിക്ഷേപ സ്ഥാപനങ്ങൾ ശക്തമായ ബെെയിംഗ് നടത്തി. ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മൂന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Bajaj Finserv (-4.5%) ഓഹരിയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അരങ്ങേറി. മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 1200 കോടി രൂപയായി രേഖപ്പെടുത്തി. ഇത് പ്രതീക്ഷിച്ചതിനേക്കാൾ വളരെ കുറവായിരുന്നു.

ഇതിനൊപ്പം Bajaj Auto (-3.7%) ഓഹരിയിലും രൂക്ഷമായ വിൽപ്പന സമ്മർദ്ദം അരങ്ങേറി. മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 21.9 ശതമാനം ഇടിഞ്ഞ് 1214 കോടി രൂപയായി.

ഐടി ഫാർമ ഓഹരികളിൽ നിന്നും പണം പൻവലിക്കപ്പെട്ടതായി കാണാം. Divislab (-3.4%), Infosys (-2.3%), TCS (-2.2%), Dr Reddy (-2%), HCL Tech (-2%) എന്നിവ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

എഫ്.എംസിജി ഓഹരികളും ഇന്ന് താഴേക്ക് വീണു. Godrej CP (-3.7%), Hindustan Unilever (-2%), Nestle (-1%), Marico (-1.3%) എന്നിവ നഷ്ടത്തിൽ അടച്ചു. പണപ്പെരുപ്പം മൂലം ഉപഭോഗം കുറഞ്ഞതായി ഹിന്ദുസ്ഥാൻ യൂണിലിവർ പറഞ്ഞു. എങ്കിലും കമ്പനിയുടെ പ്രതിവർഷ അറ്റാദായം 16 ശതമാനം ഉയർന്ന് 2243 കോടി രൂപയായി.

മോർഗൻ സ്റ്റാൻലി ഓഹരിയുടെ ടാർഗെറ്റ് വില ഉയർത്തിയതിന് പിന്നാലെ Tata Consumer(+0.8%) ഓഹരി നേട്ടത്തിൽ അടച്ചു.

15 ദിവസങ്ങൾ കൊണ്ട് 50 ശതമാനത്തിന്റെ മുന്നേറ്റം നടത്തിയതിന് പിന്നാലെ Adani Green (+1.4%) ഓഹരി 3 ലക്ഷം കോടിയിലധികം വിപണി മൂല്യമുള്ള രാജ്യത്തെ 15-ാമത്തെ വലിയ കമ്പനിയായി മാറി. ഡിസംബറിൽ പുറത്തുവന്ന ഹൈഡ്രജൻ പവർ വാർത്തയ്ക്ക് പിന്നാലെ ഓഹരിയിൽ ശക്തമായ ബെെയിംഗ് നടക്കുന്നുണ്ട്. 

വിപണി മുന്നിലേക്ക് 

ബോണ്ട് വരുമാനം വർദ്ധിക്കുകയും ലാഭമെടുപ്പിനെ തുടർന്നും ആഗോള വിപണികളിൽ അനുഭവപ്പെട്ട ഇടിവ് ഇന്ത്യൻ വിപണിയെയും ബാധിച്ചു.

18000ന് താഴെക്ക് വിപണി കഴിഞ്ഞ ദിവസം നീങ്ങയപ്പോൾ തന്നെ കരടികളുടെ സാന്നിധ്യവും ഇന്നത്തെ പതനത്തിനുള്ള സാധ്യതയും ഒരുപോലെ കാണാൻ സാധിച്ചിരുന്നു.

ഡിസംബറിൽ 17650 എന്ന 50 ദിവസത്തെ എക്സ്പോണൻഷണൽ ആവറേജിനെ പറ്റി ഞങ്ങൾ അനേകം തവണ സൂചിപ്പിച്ചിരുന്നു. ഇന്ന് സൂചിക അതേ ലെവലിൽ തന്നെ സപ്പോർട്ട് എടുത്തതായി കാണാം. ഇവിടെ നിന്നും വിപണി തിരികെ കയറി ബജറ്റിന് മുമ്പായി ശക്തമായ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കാം.

സമാനമായി ബാങ്ക് നിഫ്റ്റിയും 37600 എന്ന നിലയിൽ സപ്പോർട്ട് എടുത്തു. എന്നാൽ ഈ രണ്ട് ലെവലുകളും തകർത്ത് താഴേക്ക് നീങ്ങി വ്യാപാരം അവസാനിപ്പിച്ചാൽ വിപണിയിൽ തുടർന്നും വലിയ ഇടിവ് സംഭവിച്ചേക്കാം.

വിപണി താഴേക്ക് വീഴുമ്പോൾ അദാനി ഓഹരികൾ കത്തിക്കയറുന്നത് നിങ്ങൾ ശ്രദ്ധിച്ചോ? ബജറ്റിൽ അദാനി കമ്പനികൾക്ക് അനുകൂലമായ വാർത്തകൾ വന്നേക്കുമെന്ന് ആരെല്ലാമോ കരുതുന്നുണ്ടെന്നതിന്റെ സൂചനയാകാം ഇത്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement