ഇന്നത്തെ വിപണി വിശകലനം

നിഫ്റ്റിക്ക് കവചം ഒരുക്കി 16800.

വലിയ ഗ്യാപ്പ് ഡൌണിൽ 358 പോയിന്റുകൾക്ക് താഴെയായി 16847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16800ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഉക്രൈനിൽ നിന്നും പോസിറ്റീവ് വാർത്തകൾ വന്നതിന് പിന്നാലെ 200 പോയിന്റുകളുടെ മുന്നേറ്റമാണ് സൂചിക കാഴ്ചവച്ചത്. തിരികെ കയറിയ സൂചികയ്ക്ക് 17000 ശക്തമായ പ്രതിരോധമായി മാറപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 114 പോയിന്റുകൾ/ 0.67 ശതമാനം താഴെയായി 17092 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 852 പോയിന്റുകൾക്ക് താഴെയായി 36833 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറാൻ ശ്രമം നടത്തി. ഉച്ചയ്ക്ക് ശേഷം ഉണ്ടായ റാലിയുടെ സഹായത്തോടെ സൂചിക ഇതിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 313 പോയിന്റുകൾ/ 0.83 ശതമാനം താഴെയായി 37371 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ (-3.3%), റിൽറ്റി (-2.9%) എന്നിവ കൂടുതൽ നഷ്ടം രേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ക്രൂഡ് ഓയിൽ വില 7 വർഷത്തെ ഉയർന്ന നില രേഖപ്പെടുത്തിയതിന് പിന്നാലെ ONGC (+0.95%) ഓഹരി ശക്തമായി നിലകൊണ്ടു.

അവസാന രണ്ട് മണിക്കൂറിൽ നിഫ്റ്റി ഓട്ടോ 2 ശതമാനത്തിലേറെ നേട്ടം വീണ്ടെടുത്തു. M&M(+1.4%), Eicher Motors (+0.98%), Hero MotoCorp (+0.65%), Bajaj Auto (+0.59%) എന്നിവ ലാഭത്തിൽ അടച്ചു. അതേസമയം Tata Motors(-3.2%) നഷ്ടത്തിൽ അടച്ചു.

Kotak Bank (+0.8%), HDFC (+0.70%) എന്നീ ഹെവിവെയിറ്റുകൾ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മീഡിയ ഓഹരികളായ Hathway (-4.4%), DishTV (-4.4%), Network18(-4.9%), TV18BRDCST (-4.9%), Zeel (-5.4%) എന്നിവ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

റിയൽറ്റി ഓഹരികളായ DLF (-6.3%), Lodha (-6.5%) എന്നിവയും നഷ്ടത്തിൽ അടച്ചു.

TCS (-3.5%) ഓഹരിയും ദുർബലമായി തുടർന്നു.

ഇന്നലത്തെ പതനത്തിന് ശേഷം ശക്തമായ വീണ്ടെടുക്കൽ നടത്തിയ
IB Real Estate(+10.2%) ഓഹരി നേട്ടത്തിൽ അടച്ചു. അതേസമയം Dhani ഓഹരി 20 ശതമാനം ഇടിഞ്ഞു.

വിപണി മുന്നിലേക്ക് 

കഴിഞ്ഞ ദിവസം 6 ശതമാനത്തിൽ ഏറെ താഴേക്ക് വീണ റഷ്യൻ ഓഹരി വിപണി. ഇപ്പോൾ 3 ശതമാനം താഴെയാണ് വ്യാപാരം നടത്തുന്നത്. ഇതേതുടർന്ന് ഇന്ത്യൻ വിപണി ഗ്യാപ്പ് ഡൌണിൽ തുറന്ന് താഴേക്ക് വീണിരുന്നു.

ഡൊനെറ്റ്സ്ക് (ഉക്രൈൻ) പാർലമെന്റ് റഷ്യയുമായുള്ള സൗഹൃദത്തിന്റെയും പരസ്പര സഹായത്തിന്റെയും ഉടമ്പടി അംഗീകരിച്ചു. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ വിപണിക്ക് അത് ഊർജ്ജം പകർന്നു.

നിരവധി നല്ലതും മോശവുമായ വാർത്തകളാൽ റഷ്യ- ഉക്രൈൻ പ്രതിസന്ധി വ്യക്തത ഇല്ലാതെ തുടരുകയാണ്. അനിശ്ചിതത്വം എന്നത് വിപണിക്ക് ഒട്ടും ഇഷ്ടമല്ലാത്ത സംഭവമാണ്. ഇന്ത്യ വിക്സ് 16 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്.

17000ന് മുകളിൽ നിഫ്റ്റിക്ക് വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചു എന്നത് ശുഭപ്രതീക്ഷ നൽകുന്നു. 16800 വരും ദിവസങ്ങളിൽ ശ്രദ്ധിക്കാവുന്നതാണ്. എങ്കിലും സൂചിക ഇപ്പോഴും ഡൌൺ ട്രെൻഡ് ലൈനിന് താഴെയാണ് വ്യാപാരം നടത്തുന്നത്.

37650 എന്നത് മുകളിലേക്ക് കടത്തി വിടാതെ ബാങ്ക് നിഫ്റ്റിക്ക് ഭീഷണിയായി നിലകൊള്ളുന്നു. ശക്തമായ റാലി നടന്നിട്ടും ബാങ്ക് നിഫ്റ്റിക്ക് 37500ന് മുകളിൽ നേട്ടം നിലനിർത്താൻ സാധിച്ചില്ല.

വരും ദിവസങ്ങളിൽ വിപണി മുകളിലേക്ക് കയറുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?  സാങ്കേതികമായി നിഫ്റ്റി ദുർബലമായി കാണുമ്പോൾ ശുഭവാർത്തകൾ വിപണിയെ കൈപിടിച്ച് ഉയർത്തുമോ എന്ന് കണ്ട് അറിയേണ്ടതുണ്ട്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.
 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement