ഇന്നത്തെ വിപണി വിശകലനം

രാവിലെ തകർന്നടിഞ്ഞ വിപണി ഉച്ചയ്ക്ക് ശേഷം തിരികെ കയറി.

നേരിയ ഗ്യാപ്പ് അപ്പിൽ 15,767 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് കൂപ്പുകുത്തി. 5 മിനിറ്റ് കാൻഡിലിൽ തന്നെ സൂചിക 100 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി. 10:45 ഓടെ ഓപ്പൺ നിലയിൽ നിന്നും 250 പോയിന്റുകൾ താഴെയായി 15510 എന്ന താഴ്ന്ന നിലയിലേക്ക് സൂചിക എത്തപ്പെട്ടു.

ഇവിടെ നിന്നും പതിയെ തിരികെ കയറിയ സൂചികയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നുവെങ്കിലും അവസാന നിമിഷം വരെ സൂചിക ശക്തമായി നിലനിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 37 പോയിന്റുകൾ/ 0.24 ശതമാനം താഴെയായി 15,709 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34841 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിയും നിഫ്റ്റിക്ക് സമാനമായി താഴേക്ക് വീണു. 34100 എന്ന നിലയിൽ സപ്പോർട്ട് എടുത്ത് നിഫ്റ്റിക്കൊപ്പം തിരികെ കയറിയ സൂചിക ശക്തമായ മുന്നേറ്റം നടത്തി. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 450 പോയിന്റുകളുടെ നീക്കമാണ് ബാങ്ക് നിഫ്റ്റി കാഴ്ചവച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 264 പോയിന്റുകൾ/ 0.76 ശതമാനം താഴെയായി 34532 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ ഇന്ന് 1.22 ശതമാനം ഉയർന്നു. നിഫ്റ്റി പി.എസ്.യു ബാങ്ക് 1.55 ശതമാനം ഇടിഞ്ഞു. മറ്റെല്ലാ മേഖലകളും അസ്ഥിരമായി നിന്നു.

ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് അടയ്ക്കപ്പെട്ടത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

Bharti Airtel ഓഹരി ഇന്ന് 5 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. കമ്പനി തങ്ങളുടെ എറ്റവും കുറഞ്ഞ പ്രീപെയിഡ് പ്ലാൻ 49 രൂപയിൽ നിന്നും 79 ആയി ഉയർത്തിയിരുന്നു. മറ്റു ടെലികോം ഓഹരികളായ Idea(-0.6%), Reliance(-0.86) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

Tata Steel(+2.5%), JSW Steel(+1.5%)  Coal India(+1.1%) എന്നിവ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. SAIL(+3.1%), MOIL(+3%), APL Apollo(+2.3%) VEDL(+1.75%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.

SBI Life ഓഹരിയും 2.5 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. കഴിഞ്ഞ 5 ദിവസമായി കമ്പനി 10 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്.

അറ്റാദായം ഇരട്ടി വർദ്ധിച്ച് 1016 കോടി രൂപയായതിന് പിന്നാലെ IndusInd Bank ഇന്ന് 1.7 ശതമാനം നേട്ടം കെെവരിച്ചു. ICICI Bank ഓഹരിയും നേട്ടം കൊയ്തു. Kotak ഓഹരിയിൽ രൂക്ഷമായ വിൽപ്പന അരങ്ങേറി.

ഒന്നാം പാദത്തിൽ അറ്റാദായം 475 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Maruti Suzuki ഓഹരി ഇന്ന് 1 ശതമാനം നഷ്ടം രേഖപ്പെടുത്തി. Tata Motors(-2.3%) M&M(-2.2%) എന്നിവയും നഷ്ടം രേഖപ്പെടുത്തി.

ഫാർമ ഓഹരികൾ ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു. Cipla(-2.5%), Dr Reddy(-2.3%) CadilaHC(-3.5%) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടപ്പോൾ DivisLab(+2%), Torrent Pharma(+2.7%) AuroPharma(+1%) എന്നിവ നേട്ടം കെെവരിച്ചു.

ഒന്നാം പദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Intellect ഓഹരി ഇന്ന് കൂപ്പുകുത്തി. ഇന്നലെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ച Tata Coffee, CCL എന്നിവ ഇന്ന് താഴേക്ക് വീണു.

സ്വകാര്യമേഖലയ്ക്കുള്ള 25 ശതമാനം വാക്സിൻ ക്വാട്ട കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചേക്കും. Apollo Hospitals ഓഹരി ഇന്ന് 1.6 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ആൽ‌ബുല, ക്രെസ്റ്റ ഫണ്ട്, എ‌പി‌എം‌എസ് എന്നിവയ്ക്ക് അനുമതി നൽകി NSDL. അദാനി ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായിരുന്ന ഫണ്ടുകളാണിവ. വാർത്ത പുറത്തുവന്നതിന് പിന്നാലെ Adani Green(+3.4%), Adani Trans(+4.4%) Adani Power(+2.4%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 218 കോടി രൂപയായതിന് പിന്നാലെ Welspun India 5.36 ശതമാനം നേട്ടം കെെവരിച്ചു.

2:1 അനുപാദത്തിൽ ബോണസ് ഇഷ്യു അനുവദിച്ചതിന് പിന്നാലെ Mahindra Lifespaces 4.5 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

വിപണി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായിരുന്നു. തിങ്കളായ്ച സൂചിക നീങ്ങിയതിനേക്കൾ കൂടുതൽ ആദ്യത്തെ 5 മിനിറ്റത്തെ ക്യാൻഡിലിൽ സൂചിക വീണു. 15,630ൽ നിരവധി പേരുടെ സ്റ്റോപ്പ് ലോസ് ഹിറ്റ് ചെയ്തിട്ടുണ്ടാകാം. ശേഷം താഴേക്ക് വീണ നിഫ്റ്റി 15500ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി.

34400 എന്ന സപ്പോർട്ട് സോൺ തകർക്കപ്പെട്ടതിന് പിന്നാലെ താഴേക്ക് വീണ ബാങ്ക് നിഫ്റ്റി പിന്നീട് തിരികെ കയറി. 

വിപണി ഇന്ന് താഴേക്ക് വീണതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഐ‌എം‌എഫ് ഇന്നലെ ഇന്ത്യയുടെ ജിഡിപി പ്രവചനം കുത്തനെ കുറച്ചിരുന്നു. ജപ്പാൻ ഉൾപ്പെടെ ഉള്ള വിപണികൾ 1 ശതമാനത്തിലേറെ നഷ്ടത്തിലായിരുന്നു.

എന്നാൽ യൂറോപ്യൻ വിപണികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചപ്പോൾ നിഫ്റ്റിയും തിരികെ കയറി 15700ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 200 പോയിന്റുകളുടെ നേട്ടമാണ് സൂചിക കെെവരിച്ചത്.

നാളെ മാസത്തെ എക്സ്പെയറി ദിനമാണ്. ഇതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം. ഈ ആഴ്ച നാടകീയമായിരുന്നു. ചാഞ്ചാട്ടങ്ങളുടെ ചതി കുഴിയിൽ വീഴാതെ സൂരക്ഷിതമായി ട്രേഡ് ചെയ്യുക. ആഴ്ചയിലെ മൂന്ന് ദിവസവും നിഫ്റ്റി നഷ്ടത്തിലാണ് അടച്ചത്. നമുക്ക് നോക്കാം വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement