പ്രധാനതലക്കെട്ടുകൾ

നവംബർ മാസത്തിലെ ട്രായുടെ  കണക്കുകൾ പ്രകാരം
ഭാരതി എയർടെല്ലിന് 43.7 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചപ്പോൾ ജിയോക്ക് 19.4 ലക്ഷം വരിക്കാരെ മാത്രമെ ലഭിച്ചുള്ളു. അതേസമയം വോഡാഫോൺ ഐഡിയക്ക്  28.9 വരിക്കാരെ നഷ്ടപെട്ടു.

രാജ്യത്തെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ  Adani Ports and Special Economic Zone  10 വർഷത്തേക്കായി  3.10 ശതമാനം  കൂപ്പണിൽ   കടപത്രങ്ങൾ നൽകി കൊണ്ട്  500 മില്യൺ ഡോളർ( ഏകദേശ 3600 കോടി രൂപ) സമാഹരിച്ചു.

Mahindra & Mahindra Financial Services മൂന്നാം പാദത്തിൽ കമ്പനി
223 കോടി രുപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 475 കോടി രൂപയായിരുന്നു.

V-Mart Retail ഫണ്ട്  സമാഹരിക്കുന്നതിനായി നിക്ഷേപസ്ഥാപനങ്ങൾക്ക്  (QIP) ഓഹരി വിൽക്കാൻ ഒരുങ്ങുന്നു. ഓഹരി ഒന്നിന് 2432.8 രൂപയ്ക്കാണ് നൽകുക.

സുന്ദരം ഫിനാൻസിന്റെ സഹ സ്ഥാപനമായ സുന്ദരം അസറ്റ് മാനേജ്‌മെന്റ് കമ്പനി പ്രിൻസിപ്പൽ അസറ്റ് മാനേജ്‌മെന്റിന്റെ അസറ്റ് മാനേജുമെന്റ് ബിസിനസുകൾ ഏറ്റെടുത്തു.

Equitas Small Finance Bank  ഡിസംബറിലെ  മൂന്നാം പാദത്തിൽ ലാഭം  18 ശതമാനം ഉയർന്ന് 111 കോടി രുപയായി.  

Shriram Transport Finance Company മൂന്നാം പാദത്തിൽ  അറ്റാദായം  17 ശതമാനം ഇടിഞ്ഞ്  727.72 കോടി രൂപയായി.

Blue Dart Express  മൂന്നാം പാദത്തിൽ 95.32 കോടി രൂപയുടെ   അറ്റാദായം രേഖപ്പെടുത്തി. പോയ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനി 31.92 കോടി രുപ നഷ്ടം നേരിട്ടിരുന്നു.

ഐടി കമ്പനി   Coforge Ltd ന്റെ  ഡിസംബറിലെ   ഏകീകൃത അറ്റാദായം  1.1 ശതമാനം  ഇടിഞ്ഞ്  122 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യൂ 3 ഫലങ്ങൾ 

Dabur India
Vedanta
UPL
SAIL
IOC
Tata Motors
Sun Pharma
Tech Mahindra
Dr Reddy’s Labs
Cipla
DLF
IndusInd Bank
LIC Housing Finance
Siemens

ഇന്നത്തെ വിപണി സാധ്യത

നിഫ്റ്റിയിലെ  പതനം  കഴിഞ്ഞ ദിവസവും തുടർന്നു. 200 പോയിന്റ് വരെ താഴേക്ക് വീണ സൂചിക 13800 ന് മുകളിൽ  പിന്നീട് വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണിയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക. 

ബാങ്ക് നിഫ്റ്റി മാത്രമാണ് കഴിഞ്ഞ ദിവസം ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. 30000 എന്ന സപ്പോർട്ട് തകർക്കപ്പെട്ടുവെങ്കിലും
പിന്നീട് സൂചിക ഇത് വീണ്ടെടുത്തു.

ഗ്യാപ്പ് ഡൌണിൽ തുറന്നതിന് പിന്നാലെ യൂറോപ്യൻ വിപണികൾ എല്ലാം തന്നെ മുകളിലേക്ക് കയറാൻ തുടങ്ങി. യൂ എസ് വിപണി രണ്ട് ശതമാനം വരെ നേട്ടം കെെവരിച്ചു. ഏഷ്യൻ മാർക്കറ്റുകൾ മിക്സിഡാണ്. SGX NIFTY 100 പോയിന്റ് മുകളിലായി 13956 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ  ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ പോലെ തന്നെ ഗ്യാപ്പ് അപ്പിൽ തുറന്ന സൂചകയുടെ ദിശ മനസിലാക്കാൻ നമ്മൾ കാത്തിരിക്കണം.
ആദ്യ മണിക്കൂറിൽ തന്നെ സൂചിക ഉയർന്ന/ താഴ്ന്ന നില ബ്രേക്ക് ചെയ്യുമോ എന്ന് ശ്രദ്ധിക്കണം.

മുകളിലേക്ക് പോയാൽ നിഫ്റ്റിക്ക് 14000,14050 എന്നിവ  ശക്തമായ റെസിസ്റ്റൻസാണ്. ഇത് തകർക്കപെട്ടാൽ വലിയ ഒരു കുതിച്ചുകയറ്റത്തിന് സൂചിക സാക്ഷ്യം വഹിച്ചേക്കാം. താഴേക്ക് നോക്കിയാൽ  13,880 മുതൽ 13800 വരെ  ശക്തമായ ഒരു സപ്പോർട്ടായി കാണാപ്പെടുന്നു.

ഇന്ന് പല ഓഹരികളിലും ഒരു മുന്നേറ്റം കണ്ടേക്കാം. എന്നാൽ നമ്മൾ ഉടനെ ഓഹരികൾ വാങ്ങി കൂട്ടാൻ പാടില്ല. ബജറ്റ് പ്രഖ്യാപനം വരെ കാത്തിരിക്കുന്നതാകും ഉചിതം. ബജറ്റിനോട് വിപണി ഏത് തരത്തിൽ പ്രതികരിക്കുമെന്ന് കണ്ടതിന് ശേഷം മാത്രം പുതിയ ഒരു പോസിഷനിലേക്ക് കടന്നാൽ മതിയാകും.

ട്രെൻഡിംഗ് മാർക്കറ്റുകൾ തീർച്ചയായും ഇൻട്രേഡേ വ്യാപാരികൾക്ക്
പ്രയോജനമാകും. സെക്ടോറിയൽ സൂചിക നേക്കി ട്രെന്റ് മനസിലാക്കുക.

14,000, 15,100 എന്നിവിടെയാണ് ഇന്നതെ ഏറ്റവും ഉയർന്ന കാൾ  ഓപ്പൺ ഇൻറെറസ്റ്റ് കാണുന്നത്.13800,13500 എന്നിവിടെ ഏറ്റവും ഉയന്ന പുട്ട് ഓപ്പൺ  ഇൻറെറസ്റ്റും കാണപ്പെടുന്നു.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 3,712 കോടി രൂപയുടെ ഓഹരികൾ വിറ്റയിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ   നിന്ന് 1,736  കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ബജറ്റ് പ്രഖ്യാപനത്തിന് മുമ്പായി വിപണി ഇന്ന് ശാന്തമായി നിലകൊള്ളുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement