പ്രധാനതലക്കെട്ടുകൾ
Zomato: കമ്പനിയുടെ 7500 കോടി രൂപയുടെ ഐപിഒയ്ക്ക് അനുമതി നൽകി സെബി. Info Edge ഓഹരിയിൽ ശ്രദ്ധിക്കുക.
ONGC: എണ്ണ, വാതക പര്യവേക്ഷണം, ഉത്പാദന പ്രവർത്തനങ്ങൾക്കായി 30,000 കോടി രൂപ വിലമതിക്കുന്ന ഉപകരണങ്ങളും സേവനങ്ങളും സമാഹരിക്കാൻ ഒരുങ്ങി കമ്പനി. ‘ആത്‌മീർഭർ ഭാരത്’ സംരംഭത്തിന് ഇത് പിന്തുണ നൽകും.
Vodafone Idea: 8,292 കോടി രൂപ കുടിശ്ശിക നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന കമ്പനിയുടെ ആവശ്യം നിരസിക്കണമെന്ന് ട്രായ്. ഇക്യുറ്റി വിതരണത്തിലൂടെ കമ്പനിക്ക് പണം സമാഹരിക്കാമെന്നും ടെലികോം മന്ത്രിക്ക് അയച്ച കത്തിൽ ട്രായ് വ്യക്തമാക്കി.
GAIL India: പെട്രോകെമിക്കൽസ്, സ്പെഷ്യാലിറ്റി കെമിക്കൽസ്, റിന്യൂവബിൾ എനർജി എന്നീവയിലേക്ക് കൂടി ബിസിനസ്സ് വിപുലീകരിക്കാൻ പദ്ധതിയിട്ട് കമ്പനി.
പോയ സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം കൽക്കരി ഉത്പാദനം 2.02 ശതമാനം ഇടിഞ്ഞ് 716.084 ദശലക്ഷം ടണ്ണായി. Coal India ഓഹരിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
Avenue Supermarts: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 31.27 ശതമാനം വർദ്ധിച്ച് 5031.75 കോടി രൂപയായി.
Laurus Labs: കൊവിഡിന് എതിരായ 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് മരുന്ന് നിർമിക്കാനും വിപണനം ചെയ്യാനും കമ്പനിക്ക് ഡിആർഡിഒയുടെ അനുമതി ലഭിച്ചു.
Tata Consumer Products: അടുത്തിടെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത ബിഗ് ബാസ്ക്കറ്റുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കമ്പനി അറിയിച്ചു.
Dixon Technologies: സർക്കാരിന്റെ പിഎൽഐ പദ്ധതി പ്രകാരം ഐടി ഹാർഡ്‌വെയർ നിർമാണത്തിനായി കമ്പനിക്ക് അനുമതി ലഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ താഴേക്ക് വീണു. എന്നാൽ മറ്റ് ആഴ്ചകളിലെ അവസാന ദിവസത്തിൽ നിന്നും വ്യത്യസ്ഥമായി അവസാന നിമിഷം തിരികെ കയറിയ സൂചിക 15722 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി മുമ്പത്തെ ദിവസത്തിന് സമാനമായി 34650- 34900 എന്ന റേഞ്ചിനുള്ളിൽ തന്നെ അസ്ഥിരമായി കാണപ്പെട്ടു.
നിഫറ്റി മെറ്റൽ സൂചിക ശക്തമായി താഴേക്ക് വീണു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ അസ്ഥിരമായാണ് കാണപ്പെട്ടത്.
യൂറോപ്യൻ വിപണികൾ അസ്ഥിരമായി കാണപ്പെട്ടു. യുഎസ് വിപണി ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച് മുകളിലേക്ക് കയറി പോസിറ്റീവായി അടച്ചു.
ജൂണിൽ മികച്ച തൊഴിൽ കണക്കുകൾ പുറത്തുവന്നതാണ് യുഎസ് വിപണി ഉയരാൻ കാരണമായത്. എന്നാൽ കണക്കുകൾ അത്ര മികച്ചത് അല്ലാത്തതിനാൽ യുഎസ് റിസർവ് പലിശ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയില്ല.
ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണുള്ളത്. ജപ്പാന്റെ നിക്കി 0.6 ശതമാനം നഷ്ടത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ ഫ്ലാറ്റായാണ് കാണപ്പെടുന്നത്.
SGX NIFTY 15,820-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിക്കുന്ന വിപണി പിന്നീട് താഴേക്ക് വീഴുന്നതാണ് കഴിഞ്ഞ ചില ദിവസങ്ങളായി നമ്മൾ കാണുന്നത്. ഇന്നത്തെ ഗ്യാപ്പ് അപ്പ് സൂചികയ്ക്ക് നിലനിർത്താനാകുമോ എന്ന് നോക്കാം.
15,800, 15750, 15,700 എന്നിവിടെയാണ് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളത്.
എക്കലത്തെയും ഉയർന്ന നിലയായ 15,900 നിഫ്റ്റിയുടെ ശക്തമായ പ്രതിരോധ മേഖലയാണ്. മൂന്ന് പ്രാവശ്യം ഇത് പരീക്ഷിക്കപ്പെട്ട് കഴിഞ്ഞു.
35,000, 35,250,35,500 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന പ്രതിരോധ മേഖലകളാണ്. ഇത് ശ്രദ്ധിക്കുക.
34,650, 34,400 എന്നത് ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 982 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 930 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
നിഫ്റ്റിക്ക് 15800, 16000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 15700, 15500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പിസിആർ 0.8 ആണ്. ഇത് സൂചിക ബെയറിഷാണെന്ന സൂചന നൽകുന്നു. 15700ൽ അനേകം സ്ട്രാഡിലുകൾ ഉള്ളതായി കാണാം.
ബാങ്ക് നിഫ്റ്റിക്ക് 35000, 35500 എന്നിവിടായി അനേകം കോൾ ഒഐ ഉള്ളതായി കാണാം. ഇതിനാൽ തന്നെ ഈ പ്രതിരോധ നില മറികടക്കുകയെന്നത് കഠിനകരമായേക്കും.
ആഗോള, പ്രാദേശിക തലങ്ങളിൽ പോസിറ്റീവോ നെഗറ്റീവോ ആയ കാര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ കഴിഞ്ഞ ആഴ്ച വിപണി നേരിയ നഷ്ടത്തിൽ അസ്ഥിരമായി തന്നെ തുടർന്നിരുന്നു. എന്നാൽ ഇപ്പോൾ യുഎസിലെ തൊഴിൽ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്.
TCS തങ്ങളുടെ ഒന്നാം പാദ ഫലം ഈ ആഴ്ച പുറത്തുവിടും. കൂടുതൽ ഐടി കമ്പനികളുടെ ഫലങ്ങൾ പുറത്തുവരുന്നതോടെ നിഫ്റ്റിയിൽ ശക്തമായ മുന്നേറ്റം അനുഭവപ്പെട്ടേക്കാം.
നിഫ്റ്റി 15500 നും 15900നും ഇടയിലായി ഏറെ നാളായി അസ്ഥിരമായി നിൽക്കുകയാണ്. 34000നും 35800നും ഇടയിലായി ബാങ്ക് നിഫ്റ്റിയും അസ്ഥിരമായി നിൽക്കുന്നു. ഈ ലെവലുകൾ സൂചികയുടെ സപ്പോർട്ട്, റെസിസ്റ്റന്റെ എന്നിവയായി പരിഗണിക്കാം. ഇവയിൽ നിന്നും പുറത്ത് കടന്നാൽ സൂചികയിൽ ശക്തമായ ഒരു ബ്രേക്ക് ഔട്ടോ ബ്രേക്ക് ഡൗണോ സംഭവിച്ചേക്കാം.
ഇന്നത്തെ ഗ്യാപ്പ് അപ്പ് നിലനിർത്താൻ വിപണിക്ക് സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഗ്യാപ്പ് അപ്പ് നിലനിർത്തി 15900 ലേക്ക് നീങ്ങിയാൽ സൂചിക ശക്തിപ്രാപിച്ചു എന്ന് മനസിലാക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

