പ്രധാനതലക്കെട്ടുകൾ
SAIL ലെ പത്ത് ശതമാനം ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെ വിൽക്കാനൊരുങ്ങി സർക്കാർ. ജനുവരി 14,15 തീയതികളിൽ ഓഹരിക്ക് 64 രൂപ നിരക്കിൽ ഇത് ലഭ്യമാകും.നിലവിലെ മാർക്കറ്റ് വിലയേക്കാളും 13 ശതമാനം കുറവാണ് ഇത്.
ഇന്ത്യൻ വ്യോമസേനയ്ക്കായി തദ്ദേശീയമായി വികസിപ്പിച്ച 83 ലൈറ്റ് കോംബാറ്റ് വിമാനങ്ങളായ ‘തേജസ്’ 48,000 കോടി രൂപയ്ക്ക് Hindustan Aeronautics Limited(HAL)ൽ നിന്നും വാങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.
IndusInd Bank പ്രൊമോട്ടർമാർക്ക് കഴിഞ്ഞ വർഷം നൽകിയ വാറണ്ടുകൾക്ക് പകരമായി 2,695 കോടി രൂപയുടെ മൂല്യം മാറ്റിയതിന് പകരം അവശേഷിക്കുന്ന മൂലധനം നൽകുന്നതിന് സെബി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു.
Infosys (16.6 ശതനാമനം) 5197 കോടി രൂപയുടെ ലാഭം ഡിസംബർ ക്വോർട്ടറിൽ ഉത്പാദിപ്പിച്ചു.പ്രതിവർഷ സാമ്പത്തിക വളർച്ച 4.5-5 ശതമാനമായി ഉയർത്തി.
Wipro (21 ശതമാനം) 2,968 രൂപയുടെ ലാഭമാണ് ഡിസംബർ ക്വോർട്ടറിൽ നേടിയത്.
DLF ,US-based Hines എന്നീ കമ്പനികൾ ഗുരുഗ്രാമിലെ പ്രീമിയം വാണിജ്യ പദ്ധതിക്കായി 1300 കോടി രൂപ നിക്ഷേപം നടത്തി.
മൾട്ടിപ്ലക്‌സ് ഓപ്പറേറ്റർ Inox Leisure മൂന്ന് പുതിയ മൾട്ടിപ്ലക്‌സുകൾ കൂടി തുറന്നു, ഇതോടെ ഐനോക്‌സ് ലഷറിന്റെ ആകെ മൾട്ടിപ്ലക്‌സുകളുടെ എണ്ണം 150 ആയി.
സിക്കിമ്മിലെ Rangit-IV hydro power project ഏറ്റെടുക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള NHPC കരാർ ഒപ്പിട്ടു.
കടപത്ര വിതരണത്തിലൂടെ Indian Bank 2,000 കോടി രൂപ സമാഹരിച്ചു.
ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ 3.06 കോടി രൂപയുടെ ലാഭം കൈവരിച്ചതായി 5Paisa Capital റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇത് 2.18 കോടി രൂപയായിരുന്നു.
annual complimentary preventive health check-up വാഗ്ദാനം ചെയുന്ന
ഒരു ക്രെഡിറ്റ് കാർഡ് ആരംഭിക്കുവാൻ Yes Bank -Aditya Birla Wellness എന്നീ കമ്പനികൾ തമ്മിൽ കരാർ ഒപ്പിട്ടു.
ഇന്നത്തെ വിപണി സാധ്യത
ചരിത്രം തിരുത്തി ഏറ്റവും ഉയർന്ന നിലൽ(14650) കഴിഞ്ഞ ദിവസം നിഫ്റ്റി തുറന്നുവെങ്കിലും പിന്നീട് വിപണിയിലെ അസ്ഥിരതയെ തുടർന്ന് സൂചിക 200 പോയിന്റുകൾ താഴേക്ക് വീണിരുന്നു.
നിഫ്റ്റിയുടെ പതനത്തിന് കൈതാങ്ങായത് ബാങ്ക് നിഫ്റ്റിയാണെന്ന് വേണം വിലയിരുത്താൻ. ആദ്യം താഴേക്ക് വീണെങ്കിലും പിന്നീട് ഇവ നഷ്ടമായ പോയിന്റുകൾ നേടി ശക്തമായി തിരിച്ചുകയറുകയായിരുന്നു. 32500 എന്ന നിർണായക നിലയിൽ ബാങ്ക് നിഫ്റ്റി അസ്ഥിരമായി തുടരുകയാണ്.
പി.എസ്.യു ബാങ്ക്സിന്റെ ശക്തമായ കുതിച്ചുകയറ്റിന് കഴിഞ്ഞ ദിവസം ഏവരും സാക്ഷ്യം വഹിച്ചിരുന്നു. ഇത് 3 ശതമാനം ഉയർച്ചയാണ് കഴിഞ്ഞ ദിവസം മാത്രം നേടിയത്.
യു.എസ് യൂറോപ്യൻ വിപണികളിൽ ശക്തമായ അസ്ഥിരത കാണാനാകുന്നുണ്ട്.ഇതിനാൽ തന്നെ ഇവ ഫ്ലാറ്റിയാട്ടാണ്
അടയ്ക്കപ്പെട്ടിട്ടുള്ളത്. ഏഷ്യൻ മാർക്കറ്റുകൾ mixed ആണ്. SGX NIFTY 20 പോയിന്റ് മുകളിൽ 14590 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു a flat to gap up ഓപ്പണിംഗിനുള്ള സാധ്യത കാണിക്കുന്നു.
വിപണി ഇന്നും അസ്ഥിരമാകാൻ സാധ്യതയുണ്ട്. ബുൾ മാർക്കറ്റാണെങ്കിലും കഴിഞ്ഞ ആഴ്ചകളിൽ സംഭവിച്ചതു പോലെ ഒരു
കുതിച്ചുകയറ്റം നിഫ്റ്റിയിൽ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.
ഇന്ത്യ VIX ശക്തമായി മുന്നോട്ട് കുതിക്കുകയാണ്. ഇത് വിപണിയിൽ
അസ്ഥിരത നിലനിൽക്കുന്നുവെന്നതിന്റെ സൂചനയാണ്. ഇതിനാൽ തന്നെ വിപണി ഒന്ന് താഴേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
14700,14600 എന്നത് ഇന്നതെ ഏറ്റവും ഉയർന്ന കാൾ ഓപ്പൺ ഇൻറെറസ്റ്റാണ്. 14500, 14000 എന്നിവ ഉയന്ന പുട്ട് ഓപ്പൺ ഇൻറെറസ്റ്റാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1879 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ 2370 കോടി രൂപയുടെ ഓഹരികൾ വിറ്റയിക്കുകയും ചെയ്തു.
വാരാവസാനം എന്ന നിലയിൽ നിഫ്റിയിൽ ശക്തമായ അസ്ഥിരത കാണപ്പെട്ടേക്കാം.14500-14650 എന്നതിനിടയിൽ തന്നെ നിഫ്റ്റി ഏകീകരിക്കപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസത്തെ 14650 എന്ന ഉയർന്ന നില ഏറെ നിർണായകമാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

