പ്രധാനതലക്കെട്ടുകൾ
Kotak Mahindra Bank: 130 കോടി രൂപയ്ക്ക് കെഫിൻ ടെക്നോളജീസിന്റെ 10 ശതമാനം ഓഹരി വിഹിതം ഏറ്റെടുത്ത് കമ്പനി.
Power Grid Corporation of India: 52 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ കമ്പനി അംഗീകരിച്ചു.
Maruti Suzuki India: ചിപ്പ് ക്ഷാമത്തെ തുടർന്ന് പോയ മാസം കമ്പനിയുടെ ഉത്പാദനം 26 ശതമാനമായി ഇടിഞ്ഞു. 134779 യൂണിറ്റിന്റെ മൊത്തം ഉത്പാദനമാണ് ഓക്ടോബറിൽ നടന്നത്. പോയ വർഷം ഇത് 182490 യൂണിറ്റായിരുന്നു.
Zomato: സെപ്റ്റംബർ പാദത്തിൽ കമ്പനി 434.9 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി. ഫുഡ് ഡെലിവറി വിഭാഗത്തിന്റെ വളർച്ചയ്ക്കായി നിക്ഷേപം നടത്തിയതാണ് ഇതിന് കാരണം.
DLF: വിപുലീകരണ പദ്ധതിയുടെ ഭാഗമായി 2.3 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആറ് പുതിയ റീട്ടെയിൽ പ്രോപ്പർട്ടികൾ പ്രധാന നഗരങ്ങളിൽ കമ്പനി ആരംഭിക്കും.
Oil India: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം ഇരട്ടി വർദ്ധിച്ചു. 504.46 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. പോയവർഷം ഇത് 238.95 കോടി രൂപയായിരുന്നു.
Saint Gobain: ഹോം ഇന്റീരിയർസ് ആൻഡ് റിനവേഷൻ പ്ലാറ്റ്‌ഫോമായ ലിവ്‌സ്‌പേസിന്റെ നേരിയ വിഭാഗം ഓഹരികൾ സ്വന്തമാക്കി കമ്പനി. നിക്ഷേപം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Anupam Rasayan: സെപ്റ്റംബറിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 37 ശതമാനം വർദ്ധിച്ച് 36 കോടി രൂപയായി.
CESL: ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് യൂണിറ്റുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി മാരിയറ്റ് ഇന്റർനാഷണലുമായി കമ്പനി കരാർ ഒപ്പിട്ടു.
ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ
- Tata Steel
- Godrej Consumer Products
- Piramal Enterprises
- Balkrishna Industries
- Astral
- Hindustan Aeronautics
- Procter & Gamble Hygiene & Healthcare
- Paige Industries
- NMDC
- Power Finance Corporation
- NHPC
- Zee Entertainment
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17965 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. 1.30 ഓടെ ഉണ്ടായ ബ്രേക്ക് ഔട്ടിനെ തുടർന്ന് 18050ലേക്ക് എത്തിയ സൂചിക ഇവിടെ സമ്മർദ്ദം രേഖപ്പെടുത്തി. തുടർന്ന് 27 പോയിന്റുകൾക്ക് താഴെയായി 18017 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
39220 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് കുത്തനെ താഴേക്ക് വീണു. നിശ്ചിത പോയിന്റുകൾക്ക് ഉള്ളിൽ വ്യാപാരം നടത്തിയ സൂചിക പിന്നീട് ബ്രേക്ക് ഔട്ട് നൽകിയെങ്കിലും ലാഭമെടുപ്പിനെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 346 പോയിന്റുകൾ/ 0.88 ശതമാനം താഴെയായി 39023 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി പിഎസ്.യു ബാങ്ക്(-2.3%), നിഫ്റ്റി മെറ്റൽ(-1.7%) , നിഫ്റ്റി റിയൽറ്റി (-1.3%) എന്നിവ ഇന്നലെ താഴേക്ക് വീണു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി നിന്നു.
പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ യുഎസ് വിപണികൾ താഴേക്ക് ഇടിഞ്ഞു. 1990 നവംബറിന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട കണക്കുകളാണിത്. അതേസമയം യൂറോപ്യൻ വിപണികൾ പോസിറ്റീവായി FTSE ക്ക് ഒപ്പം ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സുകൾ എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. CAC 40 ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണുള്ളത്.
SGX NIFTY താഴ്ന്ന നിലയിൽ 17,970-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,940, 17,880, 17,835, 17,800, 17,750 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.18,000, 18,050, 18,100, 18,175, 18,230 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,000, 38,900, 38,780, 38,500, 38,420 എന്നിവിടെ. ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,300, 39,500, 39,750, 40,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
18200-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17900, 17800 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 40000, 39500 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 38500ൽ കൂടുതൽ പുട്ട് ഒഐ ഉള്ളതായി കാണാം.
വിക്സ് ഇപ്പോൾ 16.3 കാണാപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 470 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 767 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകൾ വിപണിക്ക് തിരിച്ചടിയായി.
12 മാസത്തിൽ സിപിഐ 6.2 ആയി ഉയർന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും മോശപ്പെട്ട കണക്കുകളാണിത്. NASDAQ 1.6 ശതമാനമാണ് താഴേക്ക് വീണത്.
എല്ലാ എക്സപെയറി പോലെയും വിപണിയിൽ ആദ്യ മണിക്കൂറുകളിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം. വ്യക്തമായ ദിശ മനസിലാക്കിയതിന് ശേഷം മാത്രം വ്യാപാരം നടത്തുക.
17940, 17880 എന്നിവ നിഫ്റ്റിക്ക് സപ്പോർട്ട് നൽകുമെന്ന് പ്രതീക്ഷിക്കാം. 17880 തകർത്ത് താഴേക്ക് വീണാൽ കോൾ ഓപ്ഷനുകൾ വിൽക്കാവുന്നതാണ്. മുകളിലേക്ക് 18050 ശ്രദ്ധിക്കുക.
ഇന്നലത്തെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പറഞ്ഞത് പോലെ തന്നെ വിപണിയിൽ ഇന്ന് ചാഞ്ചാട്ടം രൂക്ഷമായേക്കാം. അതിനാൽ തന്നെ സുരക്ഷിതമായി വ്യാപാരം നടത്തുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

