പ്രധാനതലക്കെട്ടുകൾ
Zee Entertainment: കമ്പനിയിലെ ഷെയർഹോൾഡറായ ഇൻവെസ്കൊ 7.8 ശതമാനം വിഹിതം വിറ്റഴിക്കും.
Godrej Consumer: കമ്പനിയുടെ സെയിൽസ് ഗ്രോത്ത് ഉയർന്ന ഒറ്റ അക്കത്തിൽ രേഖപ്പെടുത്തി. കമ്മോഡിറ്റി ഇൻഫ്ലേഷനെ തുടർന്നുള്ള വില വർദ്ധനവിന് വോള്യം കുറയാൻ കാരണമായി.
Titan: കമ്പനിയുടെ മൊത്തം വരുമാനം 3 ശതമാനം ഇടിഞ്ഞു. ജ്വല്ലറി ബിസിനസിൽ നിന്നുള്ള പ്രതിവർഷ വരുമാനം 4 ശതമാനം ഇടിഞ്ഞു.
Tata Steel: എസ് ആൻഡ് ടി മൈനിംഗ് കമ്പനിയിൽ കൈവശം വച്ചിരിക്കുന്ന സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ മുഴുവൻ ഇക്വിറ്റി ഓഹരിയും ഏറ്റെടുക്കുന്നതിനുള്ള ഓഹരി വാങ്ങൽ കരാർ കമ്പനി നടപ്പിലാക്കി.
ഇന്നത്തെ വിപണി സാധ്യത
കഴിഞ്ഞ ദിവസം ഗ്യാപ്പ് ഡൌണിൽ 17852 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യത്തെ പത്ത് മിനിറ്റ് ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. മുകളിലേക്ക് കയറാൻ സൂചിക ശ്രമം നടത്തിയെങ്കിലും ബെയറിഷായി കാണപ്പെട്ടു. ശേഷം അസ്ഥിരമായി താഴേക്ക് വീണ സൂചിക 150 പോയിന്റുകൾ/0.83 ശതമാനം താഴെയായി 17808 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 37734 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ പൊതു വിപണിയെ പിന്തുടർന്ന് താഴേക്ക് നീങ്ങി. ചാഞ്ചാട്ടത്തിന് വിധേയമായ സൂചിക തുടർന്ന് 435 പോയിന്റുകൾ/ 1.14 ശതമാനം താഴെയായി 37633 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
മെറ്റൽ സൂചിക ഇന്നലെ ലാഭത്തിൽ അടച്ചു.
യൂഎസ് വിപണികൾ ഇന്നലെ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും നഷ്ടത്തിലാണ് കാണപ്പെടുന്നത്.
SGX NIFTY 17761 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,780, 17,700, 17,620, 17,600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,840, 17,890, 17,965 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,500, 37,390, 37,190 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,700, 37,800, 38,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000, 18100, 17900 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17500, 17800 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 37500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 19 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 600 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ഫെഡ് മിനുട്ട്സിനെ തുടർന്നാണ് യുഎസ് വിപണി താഴേക്ക് വീണത്. ബാലൻസ് ഷീറ്റിൽ ദ്രുതഗതിയിലുള്ള കുറവ് വരുത്താൻ ഫെഡറൽ പദ്ധതിയിടുന്നു. പ്രതിമാസം 95 ബില്യൺ ഡോളർ എന്ന നിരക്കിലായിരിക്കും ഇത്. 50 ബേസിസ് പോയിന്റുകളുടെ വർദ്ധനവും ഫെഡറൽ സൂചിപ്പിച്ചു.
നാളെ വരാനിരിക്കുന്ന ഏറ്റവും പുതിയ പണ നയത്തിൽ ആർബിഐ അനുകൂലമായ നിലപാട് കൈകൊള്ളൻ കൂടുതൽ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, റിവേഴ്സ് റിപ്പോ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇന്ത്യയുടെ കാർഷിക കയറ്റുമതി എക്കാലത്തെയും ഉയർന്ന നിലയായ 50 ബില്യൺ ഡോളറായി രേഖപ്പെടുത്തി.
ഉക്രൈൻ മുഴുവൻ പിടിച്ചടക്കാനുള്ള പദ്ധതി റഷ്യ ഉപേക്ഷിച്ചിട്ടില്ലെന്ന് സെലൻസ്കി പറഞ്ഞു. റഷ്യയുടെ എണ്ണയും വാതകവും ഉപേക്ഷിക്കുമെന്നും ഇത് എത്രയും പെട്ടന്ന് നടപ്പാക്കുമെന്നും ജർമ്മനി പറഞ്ഞു. റഷ്യയ്ക്ക് എതിരായി കൂടുതൽ ഉപരോധത്തിന് ഒരുങ്ങുകയാണ് ലോക രാജ്യങ്ങൾ.
റഷ്യയുമായുള്ള സഖ്യം സംബന്ധിച്ച് യുഎസ് സാമ്പത്തിക ഉപദേഷ്ടാവ് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഫെഡ് മിനിട്ട്സിനെ തുടർന്ന് എല്ലാ വിപണികളും താഴേക്ക് പോകുന്നതായി കാണാം. നമ്മുടെ വിപണി നഷ്ടത്തിൽ തുറന്നാലും കൂടുതൽ താഴേക്ക് പോകാനുള്ള നെഗറ്റീവുകൾ ഉണ്ടോ എന്നും ചിന്തിക്കേണ്ടതുണ്ട്.
കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഇന്ത്യ വിക്സ് കുറഞ്ഞു. എന്നാൽ എസ്ആൻഡ്പി വിക്സ് ഉയർന്നു.
താഴേക്ക് 17600 ശ്രദ്ധിക്കാം. ഓപ്ഷൻ സെല്ലേഴ്സിന് ചാഞ്ചാട്ടം പ്രതീക്ഷിച്ചു കൊണ്ട് തന്നെ എക്സ്പെയറിയെ നേരിടാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

