പ്രധാനതലക്കെട്ടുകൾ

Reliance Industries: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 43 ശതമാനം വർദ്ധിച്ച് 13680 കോടി രൂപയായി. പോയവർഷം ഇത് 9567 കോടി രൂപയായിരുന്നു.

ICICI Bank: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 24.7 ശതമാനം വർദ്ധിച്ച് 6092 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 4882 കോടി രൂപയായിരുന്നു.

NTPC: രാജ്യത്തുടനീളം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള കൽക്കരി ഇന്ധനത്തിന്റെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറക്കുമതി ചെയ്ത 1 ദശലക്ഷം ടൺ കൽക്കരി സംഭരിക്കുന്നതിന് ടെൻഡർ സമർപ്പിച്ച് കമ്പനി.

Apollo Tyres: യൂറോപ്യൻ ടയർ ബ്രാൻഡായ വ്രെഡെസ്റ്റീൻ ഇന്ത്യയിൽ അവതരിപ്പിച്ച് കമ്പനി. 

Multi Commodity Exchange of India: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 44 ശതമാനം ഇടിഞ്ഞ് 32.66 കോടി രൂപ.

Federal Bank: സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ അറ്റാദായം 50 ശതമാനം വർദ്ധിച്ച് 460.26 കോടി രൂപയായി.

Tata Elxsi:  സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 58.9 ശതമാനം വർദ്ധിച്ച് 125.3 കോടി രൂപയായി.

PVR: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 153.13 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 184.06 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

  • Tech Mahindra
  • Indus Towers
  • SRF
  • HDFC Assest Management Company
  • Coforge
  • Colgate Palmolive
  • Kansai Nerolac Paints
  • The Ramco Cements
  • Aditya Birla Sun Life AMC
  • Home First Finance Company India
  • CEAT
  • CSB Bank

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 18320ൽ പ്രതിരോധം അനുഭവപ്പെട്ടതിനെ തുടർന്ന് താഴേക്ക് വീണിരുന്നു. തുടർന്ന് 18050ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക തിരികെ കയറി
63 പോയിന്റുകൾക്ക് മുകളിലായി 18115 എന്ന നിലയിൽ വ്യാപാരം  അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

40213 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഏറെ നേരം  അസ്ഥിരമായി കാണപ്പെട്ടു. 40150 ശക്തമായ സപ്പോർട്ടായി രേഖപ്പെടുത്തിയതിന് പിന്നാലെ സൂചിക ഇവിടെ നിന്നും തിരികെ കയറി എക്കാലത്തെയും പുതിയ ഉയർന്ന നിലയായ 40587 സ്വന്തമാക്കി. തുടർന്ന് 293 പോയിന്റുകളുടെ നേട്ടത്തിൽ 40324 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി റിയൽറ്റി(+2.56%) ലാഭത്തിൽ അടച്ചു. നിഫ്റ്റി മെറ്റൽ(-3.04%), നിഫ്റ്റി മീഡിയ(-2.24%), നിഫ്റ്റി ഫാർമ(-1.55%), നിഫ്റ്റി ഐടി(-1.45%), നിഫ്റ്റി ഓട്ടോ(-1.07%), നിഫ്റ്റി എഫ്.എം.സി.ജി(-1.22%) എന്നിവ നഷ്ടത്തിൽ അടച്ചു.

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ലാഭത്തിലാണ് വ്യാപാരം നടത്തിയത്. യുഎസ് വിപണി കയറിയിറങ്ങി കാണപ്പെട്ടു. ഡൌ ജോൺസ് ലാഭത്തിലും നാസ്ഡാക്ക്, എസ് ആൻഡ് പി 500 എന്നിവ നഷ്ടത്തിലും അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് കാണപ്പെടുന്നത്. ജപ്പാന്റെ നിക്കി 1 ശതമാനം നഷ്ടത്തിലാണുള്ളത്. യുഎസ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ഫ്ലാറ്റായി നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 18,164-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,100, 18040, 18000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18250, 18,320, 18400 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  40,500, 39,750, 39,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,500, 41,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

19000, 18200, 18500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17500, 18000, 17000 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐ കാണപ്പെടുന്നത്.

ബാങ്ക് നിഫ്റ്റിയിൽ 40500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 40000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് ഇപ്പോൾ 17.55 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,698 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,030 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ആഴ്ചയുടെ അവസാനം രണ്ടാം പാദഫലങ്ങൾ വന്നതിനാൽ തന്നെ ഏവരും RELIANCE, ICICIBANK ബാങ്കിലേക്കാണ് ഉറ്റുനോക്കുന്നത്.

നിഫ്റ്റി ഇന്നും 18000ന് മുകളിൽ നിലനിന്നാൽ സൂചിക 18000-18500 എന്ന റേഞ്ചിനുള്ളിൽ വരും ദിവസങ്ങളിൽ അസ്ഥിരമായി തുടർന്നേക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 18000, 18300 എന്ന റേഞ്ച് പ്രധാനമായും ശ്രദ്ധിക്കാവുന്നതാണ്.

17,950- 18,050 എന്നിവ നിഫ്റ്റിയുടെ പ്രധാന സപ്പോർട്ടാണ്. 20 ദിവസത്തെ ഇഎംഎയും 17950ന് അടുത്തായി കാണപ്പെടുന്നു.  ഈ നില തകർക്കപ്പെട്ടാൽ സൂചിക ബെയറിഷാണെന്ന് കരുതാം. ഇത് വിപണിയുടെ ട്രെൻഡ് മാറ്റിയേക്കാം. അതേസമയം തന്നെ നിഫ്റ്റി ഇപ്പോൾ ഒരു ചാനലിലാണ് മുന്നിലേക്ക് പോയികൊണ്ടിരിക്കുന്നത്. 18000ന് താഴെ വ്യാപാരം അവസാനിപ്പിച്ചാൽ സൂചിക ഈ ചാനലിന് പുറത്താകും. അതും ട്രെൻഡ് മാറിയെന്നതിന്റെ സൂചനയാണ്.



കഴിഞ്ഞ ആഴ്ച എല്ലാ ദിവസവും ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് വീണിരുന്നു. ഇന്ന് ഗ്യാപ്പ് അപ്പിൽ തുറക്കുന്ന സൂചിക മുകളിലേക്ക് കയറുമോ എന്ന് നോക്കാം. എങ്കിൽ വിപണി സ്ഥിരത കെെവരിച്ചു എന്ന് പറയാം. Kotak, Axis Bank എന്നിവയുടെ ഫലങ്ങൾ ഈ ആഴ്ച പുറത്തുവരാനുണ്ട്. അതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement