പ്രധാനതലക്കെട്ടുകൾ

Alembic Pharmaceuticals, City Union Bank, Granules India, Gujarat Gas, L&T Technology Services, Mphasis എന്നീ ആറ് സ്റ്റോക്കുകളെ കൂടി
മാർച്ചിലെ F&O സീരിസിലേക്ക് ഉൾപ്പെടുത്തുമെന്ന് എൻ.എസ്.ഇ അറിയിച്ചു.

Crompton Greaves Consumer-യുടെ പ്രമോട്ടർ സ്ഥാപനമായ
അമാൽഫിയാക്കോ  കമ്പനിയുടെ 3.8 കോടി ഓഹരികൾ
ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ  1,492 കോടി രൂപയ്ക്ക്
വിറ്റഴിച്ചു.

ഇന്ത്യൻ ഗ്യാസ് എക്സഞ്ചേജിന്റെ (IGX) 5 ശതമാനം ഓഹരികൾ GAIL (India)  ഏറ്റെടുത്താതായി (IEX)  വ്യക്തമാക്കി.

IndiGo: ലിസ്റ്റിംഗ് മാനദണ്ഡങ്ങൾ  ലംഘിച്ചുവെന്ന് ആരോപിച്ച്   കമ്പനിയുടെ കോ-പ്രൊമോട്ടർ രാകേഷ് ഗാംഗ്‌വാളിനെതിരായ കേസ്  സെബി തീർപ്പാക്കി.

മാർച്ച് ഒന്നിന് ആരംഭിക്കുന്ന 3.92 ലക്ഷം കോടി  രൂപയുടെ സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നതിനായി  ടെലിഫോൺ സേവന ദാതാക്കളായ  Bharti Airtel, Reliance Jio, Vodafone Idea എന്നിവർ  അപേക്ഷ നൽകി.

Tata Steel: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 4010.94 കോടി രൂപയായി. കമ്പനിയുടെ വരുമാനത്തിലും വർദ്ധനവ് രേഖപ്പെടുത്തി.


Glenmark Pharmaceuticals: സിംഗപ്പൂർ ലിസ്റ്റുചെയ്ത വിദേശ കറൻസി കൺവേർട്ടിബിൾ ബോണ്ടുകൾ (FCCBs)  തിരിച്ചുവാങ്ങുന്നത് പരിഗണിക്കാൻ ബോർഡ്  ഉടൻ  യോഗം ചേരുമെന്ന് കമ്പനി അറിയിച്ചു.

Coffee Day Enterprises: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനി 97.11 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ നഷ്ടം 184.94 കോടി രൂപയായിരുന്നു.

Muthoot Finance: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 22 ശതമാനം വർദ്ധിച്ച് 991.4 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യൂ 3 ഫലങ്ങൾ

  • Titan Company
  • Eicher Motors
  • Hindalco Industries
  • GAIL
  • Aurobindo Pharma
  • IGL
  • Page Industries
  • Bata India

ഇന്നത്തെ വിപണി സാധ്യത 

എക്കാലത്തേയും ഉയർന്ന നിലയായ 15260-ൽ നിഫ്റ്റി കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതേതുടർന്നുണ്ടായ ശക്തമായ ലാഭമെടുപ്പിന്  പിന്നാലെ 200 പോയിന്റുകൾ താഴേക്ക് വീണ സൂചിക 15100 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

അസ്ഥിരമായി  മുന്നേറുന്ന ബാങ്ക് നിഫ്റ്റി 35600-36600 എന്ന നിലയിൽ കഴിഞ്ഞ 3 ദിവസമായി വ്യാപാരം നടത്തിവരികയാണ്.  ഈ നിർണായക നില ശ്രദ്ധിക്കണം. brekout/breakdown അവസരങ്ങൾ ഉണ്ടായേക്കാം.

ആഗോള വിപണികൾ ഉൾപ്പെട എല്ലാം  അസ്ഥിരമായാണ് കാണപ്പെടുന്നത്.

യുഎസ് യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. SGX NIFTY 15,167-ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ  ഒരു ഫ്ലാറ്റ്  ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

ഇന്നലത്തെ ഉയർന്ന നിലയായ 15260 ശക്തമായ ഒരു റെസിസ്റ്റന്റായി വരും ദിവസങ്ങളിൽ പ്രവർത്തിക്കും. 

താഴേക്ക് പോയാൽ 15000,15050 എന്നത് നിഫ്റ്റിക്ക് ശക്തമായ ഒരു സപ്പോർട്ടാണ്. 14500, 14000 എന്നതും ശക്തമായ സപ്പോർട്ടായി പരിഗണിക്കം.

15,500, 15,200 എന്നിവിടങ്ങളിൽ  ഇന്നത്തെ ഉയർന്ന കാൾ ഓപ്പൺ ഇൻന്റെറെസ്റ്റ്  കാണപ്പെടുന്നു. 14,000, 15000 എന്നിവിടങ്ങളിൽ ഉയർന്ന പുട്ട് ഓപ്പൺ ഇൻന്റെറെസ്റ്റും കാണാം.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  1,300  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടിയപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ   നിന്ന്  1,756  കോടി രൂപയുടെ ഓഹരികൾ  വിറ്റഴിച്ചു.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ വാങ്ങുന്നതിനേക്കാൾ കൂടുതൽ ഓഹരികൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ വിൽക്കുന്നതായി കാണാം. ഇത് ഒരു  ഇൻട്രാഡേ വീഴ്ചയ്ക്കുള്ള സൂചന നൽകുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ലാഭമെടുപ്പ് തുടരുന്നത് സാധാരണമായ കാര്യമാണ്.

2000-ത്തിൽ എത്തുമ്പോൾ Reliance- ശക്തമായി റെസിസ്റ്റൻസ് അനുഭവപെടാറുണ്ട്. Titan, Eicher, Tata Steel ,ITC  ഓഹരികളിൽ ഇന്ന് ശ്രദ്ധപുലർത്തണം.

ഇന്ന് നിഫ്റ്റി 15000 നും 15260 ഇടയിൽ തന്നെ അസ്ഥിരമായി തുടരാനാണ് സാധ്യത. ഇത് തകർക്കപെട്ടാൽ ശക്തമായ ഒരു നീക്കം സൂചക കാഴ്ചവച്ചേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement