വിപണി വിശകലനം
നിഫ്റ്റിയിൽ വ്യാപാരം നടത്തിയ എല്ലാവർക്കും ഇന്ന് ഒരു മികച്ച ദിവസമായിരുന്നു. 15,064 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ തുറന്ന സൂചിക അസ്ഥിരമായി നിന്നെങ്കിലും 10:30 ഓടെ ഓപ്പണിംഗ് റേജ് മറികടന്ന് കുതിച്ചുപാഞ്ഞു. പിന്നീട് പതിയെ താഴേക്ക് വന്ന സൂചിക വീണ്ടും അസ്ഥിരമായി തുടർന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം ദിവസത്തെ ഏറ്റവും ഉയർന്ന നിലകെെവരിച്ചു. പിന്നീട് താഴേക്ക് വീണ സൂചിക 50 മിനിറ്റിനുള്ളിൽ 200 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി. നേരിയ നിലയിൽ നേട്ടം കെെവരിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 6 പോയിന്റ് മുകളിലായി 15,109 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഫ്ലാറ്റായി തുറന്ന ബാങ്ക് നിഫ്റ്റി 30 മിനിറ്റുകൾക്ക് ശേഷം താഴേക്ക് കൂപ്പുകുത്തി. തുടർന്ന് 35600 എന്ന നിലയിൽ ശക്തമായ സപ്പോർട്ടെടുത്ത ബാങ്ക് നിഫ്റ്റി 900 പോയിന്റുകൾ നേടി 36500 വരെയെത്തി. ഇവിടെ കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയർന്ന നില റെസിസ്റ്റൻസായി പ്രവർത്തിച്ചു. ഇതോടെ വീണ്ടും താഴേക്ക് പതിച്ച ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 72 പോയിന്റ് മുകളിലായി 36056 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് ബാങ്ക് നിഫ്റ്റി മാത്രമാണ് പച്ച നിറത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മീഡിയ, ഓട്ടോ, ഫാർമ എന്നീ മേഖലകൾ ഇന്ന് കൂപ്പുകുത്തി.
ഏഷ്യൻ വിപണി ഫ്ലാറ്റായി പച്ച നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണി ചുവന്ന നിറത്തിലാണ് വ്യാപാരം നടത്തുന്നത്. ഇത് തീർച്ചയായും നിഫ്റ്റിയുടെ പതനത്തിന് കാരണമായി.
നിർണായക വാർത്തകൾ
ഏറെ ദിവസത്തെ പതിനത്തിന് ശേഷം SBI Life, HDFC Life എന്നീ ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു.
Asian Paints ഓഹരികൾ 2370 എന്ന നിലയിൽ നിന്നും ശക്തമായ തിരിച്ചുവരവ് നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി.
വിപണി തുറന്ന് ആദ്യ മണിക്കൂറിനുള്ളിൽ നേട്ടം കെെവരിച്ച ഐടി സ്റ്റോക്കുകൾക്ക് അത് നിലനിർത്താനായില്ല. എന്നാൽ Wipro നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി.
ഇന്നലത്തെ കുതിച്ചുകയറ്റത്തിന് ശേഷം ഓട്ടോ ഓഹരികൾ ഇന്ന് താഴേക്ക് വീണു. M&M, Tata Motors, Bajaj-Auto എന്നീ ഓഹരികളിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തി.
Muthoot Finance- ന്റ പ്രതിവർഷ അറ്റാദായം 22 ശതമാനം
വർദ്ധിച്ച് 991.4 കോടി രൂപയായി. Net interest income 13 ശതമാനം ഉയർന്ന് 1819 കോടി രൂപയായി.
രാജ്യത്തെ പെട്രോൾ വില റിക്കാഡ് വിലയിൽ എത്തിയിട്ടും ഓയിൽ റിട്ടയലേഴ്സിന്റെ ഓഹരി വില താഴേക്ക് വീണു.
മൂന്നാം പാദ അറ്റാദായത്തിൽ 50 ശതമാനം വർദ്ധനവ് ഉണ്ടായതിന് പിന്നാലെ Berger Paints- ന്റെ ഓഹരികൾ 2 ശതമാനം നേട്ടം കെെവരിച്ചു.
Tata Chemicals ഓഹരി ഇന്ന് 7.82 ശതമാനം നേട്ടം കെെവരിച്ച് എക്കാലത്തേയും ഉയർന്ന നില രേഖപ്പെടുത്തി.
മാസചാർട്ടിലെ പ്രതിരോധ (resistance) നിലയിലാണ് PowerGrid നിൽക്കുന്നത്. ശ്രദ്ധ കേന്ദ്രീകരിക്കുക.

വിപണി മുന്നിലേക്ക്
ദിവസങ്ങളുടെ കുതിച്ചുകയറ്റത്തിനൊടുവിൽ നിഫ്റ്റി വീണ്ടും താഴേക്ക് വീഴാൻ ആരംഭിച്ചു. എക്കാലത്തേയും ഉയർന്ന നിലയായ 15250 കെെവരിക്കാൻ സൂചികയ്ക്ക് ഇന്ന് സാധിച്ചുവെങ്കിലും ശക്തമായ ലഭമെടുപ്പ് മൂലം സൂചിക താഴേക്ക് വീണു. ബാങ്ക് നിഫ്റ്റിയും ഇന്ന് ഫ്ലാറ്റായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്.
15,000, 14800 എന്നത് നാളെ ശക്തമായ ഒരു സപ്പോർട്ടായി നിലകൊള്ളും. ഇന്നത്തെ ഏറ്റവും ഉയർന്ന നില നിഫ്റ്റിക്കും ബാങ്ക് നിഫ്റ്റിക്കും ഒരു പോലെ പ്രതിരോധം (resistance) തീർക്കും. നിഫ്റ്റിയുടെ വ്യാപാര നിലയിൽ മാറ്റം വന്നുവെങ്കിലും 15500 എന്ന നിർണ്ണായക നില സൂചിക ഈ ആഴ്ച മറികടന്നേക്കില്ല.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

