പ്രധാനതലക്കെട്ടുകൾ

DLF: ഗുരുഗ്രാമിലെ പ്രീമിയം വാണിജ്യ പദ്ധതിയുടെ ഭാഗമായി യുഎസ് ആസ്ഥാനമായുള്ള ഹൈൻസിന്റെ 52 ശതമാനം ഓഹരികൾ  780 കോടി രൂപയ്ക്ക്  കമ്പനിയുടെ അനുബന്ധ സ്ഥാപനം  ഏറ്റെടുത്തു.

ഹൈഡ്രജൻ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള  Indian Oil Corporation ഗ്രീൻസ്റ്റാറ്റ് നോർവേയുമായി കരാറിൽ ഒപ്പുവച്ചു.

Engineers India & Oil India Limited: ഇരു കമ്പനികളും സംയുക്തമായി ചേർന്ന് കൊണ്ട്  ബി.പി.സി.എല്ലിന്റെ നുമലിഗഡ് റിഫൈനറിയുടെ 61.65 ശതമാനം ഓഹരികൾക്കായി ബിഡ് പ്ലെയിസ് ചെയ്യാൻ തീരുമാനിച്ചു.

സ്പെക്ട്രം ലേലത്തിന്റെ  ഭാഗമായി  Bharti Airtel   ഇഎംഡിയിൽ (EMD) 3000 കോടി രൂപ നൽകിയപ്പോൾ  Vodafone Idea 457 കോടി രൂപ നൽകി.

രണ്ട് വർഷങ്ങൾക്ക് ശേഷം സർക്കാർ ഉടമസ്ഥതയിൽ ഉള്ള NMDC
കർണാടകയിലെ  ഡോണിമലൈയിൽ ഖനനം ആരംഭിച്ചു.

IDFC First Bank: വിവിധ ആവശ്യങ്ങൾക്കായി 3000 കോടി രൂപ സമാഹരിക്കാൻ ബോർഡ് അംഗീകരിച്ചതായി ബാങ്ക് അറിയിച്ചു.

Ambuja Cements: ഡിസംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 34.06 ശതമാനം ഉയർന്ന്  968.24  കോടി രൂപയായി.

Affle India യുടെ സഹസ്ഥാപനമായ Affle MEA FZ-LLC ഡിസ്കവർ ടെക്കിന്റെ ബിസിനസ്സ് ആസ്തികൾ ഏറ്റെടുക്കുന്നതിന് ആവശ്യമായ   വ്യവസ്ഥകൾ  പൂർത്തിയാക്കി.

Bajaj Finance: 9.97 ലക്ഷം രൂപയ്ക്ക്  360 സുരക്ഷിത എൻ.സി.ഡികൾ കമ്പനി അനുവദിച്ചു.  കൂപ്പൺ നിരക്ക് പ്രതിവർഷം 6.92%  ആണ് നിശ്ചയിച്ചിട്ടുള്ളത്.

ഇന്നത്തെ വിപണി സാധ്യത 

നിഫ്റ്റി കഴിഞ്ഞ ദിവസം താഴേക്ക് വീഴുന്ന  കാഴ്ചയാണ് കാണാനായത്.
പി.എസ്.യു ഓഹരികൾ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ  HDFC സ്ഥാപനങ്ങൾ താഴേക്ക് വീഴുകയായിരുന്നു.

പി.എസ്.യു ബാങ്കുകൾ ബുള്ളിഷ് ആയിരുന്നുവെങ്കിലും
ബാങ്ക് നിഫ്റ്റി ഏറെ ബെയറിഷ് രീതിയിലാണ് കാണപെട്ടത്.
തുടർന്ന് സൂചിക  0.88 ശതമാനം താഴെയായി വ്യാപാരം അവസാനിപ്പിച്ചു.

ഒരു ശതമാനത്തിൽ താഴെ ചുവന്ന നിറത്തിലാണ് യുഎസ് വിപണികൾ വ്യാപാരം നടത്തിയിരുന്നത്. എന്നാൽ വിപണി അവസാനിക്കാൻ നേരം നേരിയ തോതിൽ നേട്ടം കെെവരിച്ചതായി കാണാം. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ട്ത്തിലാണുള്ളത്. FTSE 1.4 ശതമാനം താഴെയാണ്. എല്ലായിടത്തും വിപണി ഇടിവിന്റെ സൂചനകളാണ് കാണാനാകുന്നത്.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്.  SGX NIFTY 15,033-ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ  ഒരു  ഗ്യാപ്പ്  ഡൌൺ  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

എല്ലാ കണ്ണുകളും 15000ൽ തന്നെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. നേരത്തെയും  നിഫ്റ്റിക്ക് 15000 ഒരു നിർണായക സപ്പോർട്ടായി കാണപ്പെട്ടിരുന്നു. 15000 ഇത്തവണയും നിഫ്റ്റിക്ക് കെെതാങ്ങാകുമോയെന്ന് നമുക്ക് കണ്ടറിയാം. ഒരുപക്ഷേ ഇത് തകർക്കപെട്ടാൽ സൂചിക ശക്തമായ ഒരു വീഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചേക്കും.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  903   കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ   നിന്ന്  1,217  കോടി രൂപയുടെ ഓഹരികൾ  വിറ്റഴിച്ചു. നാല് ദിവസം തുടർച്ചയായാണ് നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിച്ചത്.

Reliance കഴിഞ്ഞ ദിവസം  2100 എന്ന നില മറികടന്നുവെങ്കിലും അത് നിലനിർത്താനായില്ല. എന്നാൽ ഇന്ന് ഇത് ശ്രദ്ധിക്കാവുന്നതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി  HDFC ഓഹരികൾ  നിഫ്റ്റിയേയും ബാങ്ക് നിഫ്റ്റിയേയും താഴേക്ക് വലിച്ചിരുന്നു. ഇന്ന്  ICICIBANK, KOTAKBANK,  ഐടി ഓഹരികളായ  TCS, INFY, HCLTECH  എന്നിവയും ശ്രദ്ധിക്കുക.

ഗ്യാപ്പ് ഡൌണിൽ തുറന്ന സൂചിക പിന്നീട് അസ്ഥിരമായി കാണപ്പെടാനാണ് സാധ്യത. സൂചികയുടെ ദിശ  വ്യക്തമായി മനസിലാക്കിയതിന് ശേഷം മാത്രം  വ്യാപാരം നടത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement