പ്രധാനതലക്കെട്ടുകൾ
Torrent Pharma: ഡിജിസിഐ അംഗീകാരം ലഭിച്ചതിന് പിന്നാലെ മോൾനുടോർ എന്ന ബ്രാൻഡിൽ മോൾനുപിരാവിർ പുറത്തിറക്കാൻ ഒരുങ്ങി കമ്പനി.
Cipla: ഡിജിസിഐ അംഗീകാരം ലഭിച്ചതിന് പിന്നാലെ സിപ്മോൾനു എന്ന ബ്രാൻഡിന് കീഴിൽ മോൾനുപിരാവിർ പുറത്തിറക്കാൻ ഒരുങ്ങി കമ്പനി.
Shriram Transport Finance: ജനുവരിയിൽ പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ഓൺഷോർ/ഓഫ്‌ഷോർ മാർക്കറ്റിലെ ബോണ്ടുകൾ ഉൾപ്പെടെയുള്ള റിഡീം ചെയ്യാവുന്ന നോൺ-കൺവേർട്ടിബിൾ ഡെറ്റ് സെക്യൂരിറ്റികൾ വിതരണം ചെയ്തു കൊണ്ട് കമ്പനി ധനസമാഹരണം നടത്തിയേക്കും.
Vakrangee: നയാര റീട്ടെയിൽ ഇന്ധന ഔട്ട്‌ലെറ്റുകളിൽ വക്രംഗീ കേന്ദ്ര ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നതിനായി നയാര എനർജി ലിമിറ്റഡുമായി കെെകോർത്ത് കമ്പനി.
Raymond: റിയൽ എസ്റ്റേറ്റ് ബിസിനസിനായി പുതിയ യൂണിറ്റ് ‘ടെൻ എക്സ് റിയൽറ്റി’ സംയോജിപ്പിച്ച് കമ്പനി. ഇതിലേക്ക് ഏകദേശം 150 കോടി രൂപ നിക്ഷേപവും നടത്തി.
Mahindra & Mahindra: മഹീന്ദ്ര എഞ്ചിനീയറിംഗ് ആൻഡ് കെമിക്കൽ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് എന്ന അനുബന്ധ സ്ഥാപനം മഹീന്ദ്ര സുബാക്കി കൺവെയർ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിലെ 49 ശതമാനം വരുന്ന കെെവശമുള്ള മൊത്തം ഓഹരിയും വിൽക്കാൻ തീരുമാനിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17186 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അനേകം തവണ 17200 പരീക്ഷിച്ചു. പിന്നീട് ഇത് തകർത്ത് മുന്നേറിയ സൂചിക 17250ന് അടുത്തായി പ്രതിബന്ധം നേരിട്ടു. ഇതിന് പിന്നാലെ കരടികൾ സൂചികയെ താഴേക്ക് വലിക്കാൻ ശ്രമം നടത്തി. തുടർന്ന് 147 പോയിന്റുകൾക്ക് മുകളിലായി 17233 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35315 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് നീങ്ങി. 35000ന് അടുത്തായി സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറിയെങ്കിലും 35300 മറികടക്കാനായില്ല. തുടർന്ന് 126 പോയിന്റുകൾ/ 0.36 ശതമാനം മുകളിലായി 35184 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്നലെ ലാഭത്തിൽ അടച്ചു.
യുഎസ് വിപണി കയറിയിറങ്ങി കാണപ്പെടുന്നു. ഡൌ ജോൺസ് ലാഭത്തിൽ അടച്ചപ്പോൾ S&P 500, നാസ്ഡാക് എന്നിവ നഷ്ടത്തിൽ അടച്ചു.
യൂറോപ്യൻ വിപണികളും ലാഭത്തിൽ അടച്ചു. FTSE വീണ്ടും ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് നേരിയ നഷ്ടത്തിലാണുള്ളത്. DAX ഫ്യൂച്ചേഴ്സ് ഒഴികെ യൂറോപ്യൻ ഫ്യൂച്ചേഴ്സ് ലാഭത്തിലാണുള്ളത്.
SGX NIFTY 17,207-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ വീണ്ടും ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,200, 17,100, 17,000, 16,900, 16,830, 16,770 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,250, 17,325, 17,400, 17,530, 17,600, 17,630 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,000, 34,800, 34,600, 34,400, 34,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,230, 35,330, 35,530, 35,700, 36,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
17500-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 36000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 3000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിക്സ് 16.48 ആയി കാണപ്പെടുന്നു.
ഏറെ നാളുകൾക്ക് ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങാൻ ആരംഭിച്ചിരിക്കുകയാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 207 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 568 കോടി രൂപയുടെ ഓഹരികൾ കൂടി വാങ്ങികൂട്ടി.
ലാഭത്തിൽ അടച്ചില്ലെങ്കിലും യുഎസ് വിപണിയിൽ നിന്നും പോസിറ്റീവ് സൂചനകളാണ് വരുന്നത്. എങ്കിലും ടെക്ക് ഓഹരികളിൽ വിൽപ്പന നടന്നതായി കാണാം. ഇപ്പോൾ നഷ്ടത്തിൽ വ്യാപാരം നടത്തുന്ന ഏഷ്യൻ വിപണികളിലും ഇത് പ്രതിഫലിച്ചു കാണാം.
17300 ആണ് നിഫ്റ്റിയുടെ അടുത്ത സുപ്രധാന നില. ഇവിടേക്ക് എത്തുമ്പോൾ വിപണിയിൽ ലാഭമെടുപ്പ് തുടർന്നേക്കാം. അനേകം ദിവസത്തെ വിൽപ്പനയ്ക്ക് ശേഷം എഫ്.ഐഐ വീണ്ടും ഓഹരികൾ വാങ്ങാൻ തുടങ്ങി.
എന്നാൽ ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തുന്നതായി തോന്നുന്നില്ല. ഇത് കാളകളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നു. അതേസമയം ഐടി മികച്ച പ്രകടനം കാഴ്ചവച്ചു പുതിയ ഉയർന്ന നില കെെവരിച്ചു.
നിഫ്റ്റി 17200ന് താഴേക്ക് പോകുമോ എന്ന് നോക്കിയതിന് ശേഷം മാത്രം വ്യാപാരം ആരംഭിക്കുന്നതാകും നല്ലത്. ഇത് ശക്തമായ സപ്പോർട്ട് ആയി നില കൊള്ളാൻ സാധ്യതയുണ്ട്. ഇങ്ങനെയെങ്കിൽ വിപണിയിൽ ശക്തമായ മുന്നേറ്റം നടന്നേക്കാം. മുന്നേറ്റം ഉറപ്പിക്കുന്നതിനായി 17250 ശ്രദ്ധിക്കാവുന്നതാണ്. 17200 തകർന്നാൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

