പ്രധാനതലക്കെട്ടുകൾ

Aditya Birla Capital: ആദിത്യ ബിർള സൺ ലൈഫിനും ജീവനക്കാർക്കും എതിരെ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട വിസിൽബ്ലോവർ പരാതി സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ടെന്ന് എക്സ്ചേഞ്ചിൽ കമ്പനി വ്യക്തമാക്കി. പരാതി അന്വേഷിച്ച സ്വതന്ത്ര സമിതി ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയെന്നും കമ്പനി പറഞ്ഞു.

IRB Infrastructure: ഏപ്രിലിലെ മൊത്തം ടോൾ കളക്ഷൻ 327 കോടി രൂപയായി.  മാർച്ചിൽ ഇത് 306.66 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലെ മൊത്തം ടോൾ കളക്ഷൻ എന്നത് 196.64 കോടി രൂപയായിരുന്നു.

KEC International: വിവിധ ബിസിനസുകളിലേക്കായി കമ്പനിക്ക് 1150 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു.

SJVN Ltd: നേപ്പാളിൽ 4,900 കോടി രൂപയുടെ മറ്റൊരു ജലവൈദ്യുത പദ്ധതിയായ അരുൺ-4 കമ്പനി വികസിപ്പിക്കും. ഇതിനായി നേപ്പാളിലെ ലുംബിനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുടെയും സാന്നിധ്യത്തിൽ ധാരണാപത്രം  ഒപ്പുവച്ചതായി കമ്പനി അറിയിച്ചു.

VIP Industries: മാർച്ചിലെ കമ്പനിയുടെ അറ്റാദായം 12 കോടി  രൂപയായി രേഖപ്പെടുത്തി. പോയവർഷം 4 കോടി നഷ്ടമാണ് കമ്പനി നേരിട്ടിരുന്നത്. വരുമാനം 356 കോടി രൂപയായി രേഖപ്പെടുത്തി. 

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 15853 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ചാഞ്ചാട്ടങ്ങൾക്ക് വിധേയമായെങ്കിലും അവസാന നിമിഷം ഒരു ഡോജി കാൻഡിൽ രൂപ്പെടുത്തി. 15950ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തിയ സൂചിക ശേഷം 60 പോയിന്റുകൾക്ക് താഴെയായി 15842 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 33264 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായി കാണപ്പെട്ടു. 33800ൽ സമ്മർദ്ദം അനുഭവപ്പെട്ട സൂചിക താഴേക്ക് നീങ്ങി. തുടർന്ന് 476 പോയിന്റുകൾ/ 1.44 ശതമാനം മുകളിലായി 33598 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഓട്ടോ 2.27 ശതമാനം ഉയർന്നു.

യൂഎസ് വിപണികൾ, യൂറോപ്യൻ വിപണികൾ
എന്നിവ കയറിയിറങ്ങി കാണപ്പെടുന്നു.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 15880-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,740, 15,670, 15,600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,860, 15,920, 16,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 33,000, 32,850, 32,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,450, 33,900, 34,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.



17000,16500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 15000, 15800 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

ബാങ്ക് നിഫ്റ്റിയിൽ 35000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 33000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 24.5 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1800 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1400 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

വ്യാവസായിക ഉൽപ്പാദനം, റീട്ടെയിൽ വിൽപ്പന എന്നിവ സംബന്ധിച്ച ചൈനീസ് സാമ്പത്തിക കണക്കുകൾ പ്രതീക്ഷിച്ചതിലും വളരെ മോശമായിരുന്നു, ഇത് ഇന്നലെ വളരെ ഉയർന്ന നിലയിൽ വ്യാപാരം നടത്തിയിരുന്ന ഏഷ്യൻ വിപണികളിലെ ഇടിവിന് കാരണമായി. എങ്കിലും കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും വീണ്ടെടുക്കൽ നടത്തി. ഇതിനെ പിന്തുടർന്ന് നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലും സമാനമായ നീക്കം നടന്നിരുന്നു.

പുടിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും റഷ്യയിൽ ഭരണം അട്ടിമറിക്കപ്പെടുമെന്ന തരത്തിൽ ചില വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഇതിന് യാതൊരു വ്യക്തതയും ഇല്ല. കിംവദന്തി ആണെന്ന്
കരുതി ഇത് ഒഴിവാക്കാം. എങ്കിലും ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ വിപണിയിൽ അത് വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കും.

എൽഐസി ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. ഓഹരി ലഭിച്ചവർ ഏറെ ആകാംക്ഷയിൽ ആയിരിക്കുമെന്ന് അറിയാം.

ദിവസത്തെ കാൻഡിലിൽ ഡോജി രൂപപ്പെട്ടതിനാൽ വിപണിയിൽ അനിശ്ചിതത്വം ഉണ്ടേന്ന് മനസിലാക്കാം.

താഴേക്ക് നിഫ്റ്റിയിൽ 15750, മുകളിലേക്ക് 15900 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement