പ്രധാനതലക്കെട്ടുകൾ
Bharti Airtel’s: കമ്പനിയുടെ 21000 കോടി രൂപയുടെ റെെറ്റ് ഇഷ്യു ഓക്ടോബർ 5ന് ആരംഭിക്കും.
Adani Ports: ഗംഗവരം തുറമുഖത്തിന്റെ ബാക്കി 10.4 ശതമാനം ഓഹരികൾ കൂടി ആന്ധ്രാപ്രദേശ് സർക്കാരിൽ നിന്ന് 645 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുത്തു.
Vodafone Idea: ടെലികോം പരിഷ്കരണ നടപടികളെക്കുറിച്ച് സർക്കാർ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിന് പിന്നാലെ ധനസമാഹരണത്തിനായി കമ്പനി പുതിയ ബോർഡിന്റെ അനുമതി തേടും. ഒപ്പം കമ്പനിയുടെ പ്രമോട്ടർമാർക്ക് ധനസമാഹരണ റൗണ്ടിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
Ashok Leyland: വാഹന ഫിനാൻസിംഗിനായി ഫെഡ്റൽ ബാങ്കുമായി കമ്പനി കരാർ ഒപ്പുവച്ചു.
Infosys: ക്വാണ്ടം കമ്പ്യൂട്ടിംഗ് കഴിവുകൾ വികസിപ്പിക്കുന്നതിനായി ആമസോൺ വെബ് സർവീസസുമായി സഹകരണം പ്രഖ്യാപിച്ച് കമ്പനി.
IndianOil Corporation Ltd : ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നാഗപട്ടണത്ത് 31,580 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന 9 MMTPA റിഫൈനറിയുടെയും പെട്രോകെമിക്കൽ കോംപ്ലക്സിന്റെയും പണി ആരംഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ നിഫ്റ്റി 17500-17600 റേഞ്ചിനുള്ളിൽ അസ്ഥിരമായാണ് വ്യാപാരം നടത്തിയത്. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി നിഫ്റ്റിയും സമാനമായ നീക്കമാണ് കാഴ്ചവച്ചതെങ്കിലും കൂടുതൽ ബെയറിഷായി കണ്ടു. സൂചിക നെഗറ്റീവായി 37000ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു.
സീലിന്റെ പിന്തുണയോടെ നിഫ്റ്റി മീഡിയ 13.57 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി റിയൽറ്റി 8.45 ശതമാനം ഉയർന്നു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ എന്നിവ 1 ശതമാനം വീതം ഉയർന്നു.
ആഗോള വിപണികൾ ഏറെയും ഇന്നലെ സൂപ്പർ പോസിറ്റീവായി കാണപ്പെട്ടു. യൂറോപ്യൻ വിപണികൾ 1 മുതൽ 2 ശതമാനം വരെ ലാഭത്തിൽ അടച്ചു. യുഎസ് വിപണി 1 ശതമാനം നേട്ടത്തിൽ അടച്ചു. ഫെഡ് യോഗം വിപണിക്ക് പോസിറ്റീവായി മാറിയിട്ടുണ്ട്.
നവംബറിൽ തന്നെ പ്രതിമാസ ബോണ്ട് വാങ്ങലുകൾ കുറയ്ക്കാൻ തുടങ്ങുമെന്ന് ഫെഡറൽ റിസർവ് അറിയിച്ചു. ഇതിനാെപ്പം പ്രതീക്ഷിച്ചതിലും വേഗത്തിൽ പലിശ നിരക്ക് വർദ്ധനവ് ഉണ്ടായേക്കാമെന്നും യോഗം സൂചിപ്പിച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഉയർന്ന ലാഭത്തിലാണ് കാണപ്പെടുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY ഉയർന്ന നിലയിൽ 17,647-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17600, 17,500, 17,390, 17,360, 17,300 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,660, 17,700 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,000, 36,800, 36500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,500, 37800, 38,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1943 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1850 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
17600, 17700, 17800 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 17500, 17400 എന്നിവിടെ കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും കൂടുതൽ കോൾ ഒഐയും
ഏറ്റവും കൂടുതൽ പുട്ട് ഒഐയും ഉള്ളത്.
വിക്സ് ഇപ്പോഴും 16ലാണ് കാണപ്പെടുന്നത്. വിപണിയിൽ പെട്ടന്നുള്ള നീക്കം കാണപ്പെട്ടേക്കാം. ഇന്നലെ വിപണി അസ്ഥിരമായിരുന്നേങ്കിലും ഇൻട്രാഡേ ചാഞ്ചാട്ടം രൂക്ഷമായിരുന്നു. ആഴ്ചയിലെ എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ ഇന്നും ചാഞ്ചാട്ടം രൂക്ഷമായേക്കാം.
ആഗോള വിപണികളിലെ പോസിറ്റിവിറ്റി ഇന്ത്യൻ വിപണിയേയും സ്വാധീനിച്ചേക്കും. എങ്കിലും ഇത്ര വലിയ ഗ്യാപ്പ് അപ്പിൽ വിപണി തുറന്നാൽ താഴേക്ക് നീങ്ങാനുള്ള സാധ്യത ഏറെയാണ്. ഇങ്ങനെ താഴേക്ക് നീങ്ങിയ സൂചിക പിന്നീട് തിരികെ കയറി ദിവസത്തെ ഉയർന്ന നില മറികടന്നാൽ സൂചിക ബുള്ളിഷാണെന്ന് പറയാം.
ബാങ്ക് നിഫ്റ്റി 37000നും 36800നും താഴേക്ക് ഇന്ന് പോയാൽ കോൾ ഒഐ സെൽ ചെയ്യാവുന്നതാണ്. നിഫ്റ്റി 17550ന് താഴേക്ക് വീണാലും കോൾ സെൽ ചെയ്യാവുന്നതാണ്. നിഫ്റ്റി 17500-1700ന് ഉള്ളിൽ തന്നെ ഇന്ന് വ്യാപാരം അവസാനിപ്പിക്കാനാണ് സാധ്യത.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

