ഇന്നത്തെ വിപണി വിശകലനം

ക്രൂഡ് ഓയിൽ വില ഉയർന്നതിന് പിന്നാലെ വീണ്ടും കുത്തനെ ഇടിഞ്ഞ് വിപണി.

വലിയ ഗ്യാപ്പ് ഡൗണിൽ 15867 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കുത്തനെ താഴേക്ക് പതിച്ചു. രാവിലെ എൻ.എസ്.ഇയിൽ ഉണ്ടായ സാങ്കേതിക തകരാറുകളെ തുടർന്ന് വില കൃത്യമായി ലഭ്യമായിരുന്നില്ല. ദിവസം മുഴുവൻ സൂചിക ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 382 പോയിന്റുകൾ/ 2.35 ശതമാനം താഴെയായി 15863 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് ഡൗണിൽ 33250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി തകർന്ന് അടിഞ്ഞു. 33000 എന്ന നില മറികടന്ന് താഴേക്ക് വീണ സൂചിക പിന്നീട് തിരികെ കയറാൻ ശ്രമം നടത്തി. എന്നാൽ 2.30 ഓടെ വീണ്ടും ഇടിഞ്ഞു

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1536 പോയിന്റുകൾ/ 4.47 ശതമാനം താഴെയായി 32871 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി(-5.4%), നിഫ്റ്റി ബാങ്ക് (-4.4%), നിഫ്റ്റി ഓട്ടോ(-4.2%), നിഫ്റ്റി ഫിൻസെർവ്(-4.2%), നിഫ്റ്റി പി.എസ്.യു ബാങ്ക് (-4.5%) എന്നിവ 4 ശതമാനത്തിൽ കൂടുതൽ ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ(+2.1%) മാത്രം ലാഭത്തിൽ അടച്ചു.

എല്ലാ ഏഷ്യൻ യൂറോപ്യൻ വിപണികളും നഷ്ടത്തിലാണുള്ളത്.

നിർണായക വാർത്തകൾ 

എൻ.എസ്.ഇയിൽ രാവിലെ ഉണ്ടായ സാങ്കേതിക തകരാറും കുതിച്ചു ഉയർന്ന ക്രൂഡ് വിലയുമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിൽ ഇടംപിടിച്ചിരുന്നത്.

കമ്മോഡിറ്റിയുമായി ബന്ധപ്പെട്ട ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. ONGC (+13.3%), Hindalco (+6.1%), Coal India (+4.2%), Tata Steel (+1.1%), JSW Steel (+0.82%) എന്നിവ നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി..

GAIL (+4%), Vedanta (+3.7%), National Aluminium (+3.5%), NMDC (+3.3%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

ഐടി, ഫാർമ ഓഹരികൾ ഇന്ന് സ്ഥിരത കൈവരിച്ച് നിന്നു. ക്രൂഡ് ഓയിൽ വില വർദ്ധനവും രൂപയുടെ മൂല്യം ഇടിയുന്നതും ഈ മേഖലയിലെ ഓഹരികളെ ബാധിച്ചില്ല.

Infosys (+0.96%), HCL Tech (+1.3%), Cipla (+1%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

ടെലികോം മന്ത്രാലയം 8,000 കോടി രൂപ വരെ ബാങ്ക് ഗ്യാരന്റിയായി കമ്പനിക്ക്  നൽകിയെന്ന വാർത്തയ്ക്ക് പിന്നാലെ Airtel (+3.3%) ഓഹരി നേട്ടത്തിൽ അടച്ചു.  Vodafone Idea (-7.7%) ഓഹരി കുത്തനെ താഴേക്ക് വീണു.

സാമ്പത്തിക ഓഹരികളായ IndusInd Bank (-7.4%), Axis Bank (-6.6%), Bajaj Finserv (-6.2%), Bajaj Finance (-6.3%), ICICI Bank (-5%) എന്നിവ കുത്തനെ ഇടിഞ്ഞു.

ഓട്ടോ ഓഹരികളായ Maruti (-6.6%), M&M (-5.7%), Tata Motors (-5.5%) എന്നിവയും താഴേക്ക് വീണു.

ആവശ്യകത കുറയുമെന്ന ഭയത്താൽ സിമന്റ്, നിർമാണ ഓഹരകിൾ ഇന്ന് താഴേക്ക് വീണു. JK Cement (-11.4%), Dalmia Bharat (-5.2%), Ultratech Cement (-5.8%) & Ramco Cements (-4.6%) എന്നിവ 52 ആഴ്ചയിലെ താഴ്ന്ന നിലരേഖപ്പെടുത്തി. ഊർജ വില ഉയരുന്നതിനെ തുടർന്ന് യൂറോപ്പിൽ കെട്ടിട നിർമ്മാണ സാമഗ്രികളുടെ ക്ഷാമം വർദ്ധിക്കുന്നു.

വിപണി മുന്നിലേക്ക് 


അനേകം സംഭവ വികാസങ്ങൾ അരങ്ങേറിയതിന് പിന്നാലെ വിപണിയിൽ പരിഭ്രാന്തി രൂക്ഷമായി കാണപ്പെട്ടു. സാമ്പത്തിക, നിർമാണ, ഓട്ടോ മേഖലകളെയാണ് ക്രൂഡ് ഓയിൽ വില വർദ്ധനവ് സാരമായി ബാധിച്ചത്.

ഡൌ ജോൺസ് ഫ്യൂച്ചർ സൂചിക 1.6 ശതമാനം ഇടിഞ്ഞു. അന്താരഷ്ട്ര വിപണികൾ നഷ്ടത്തിലാണെങ്കിൽ ഇന്ത്യൻ വിപണിയുടെ അത്ര ദുർബലമായി കാണുന്നില്ല. നമ്മൾ ക്രൂഡ് ഓയിലിനെ വളരെ അധികം ആശ്രയിക്കുന്നതാണ് ഇതിന് കാരണം.

ലണ്ടനിൽ നിക്കൽ 20 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. യൂറോപ്യൻ നാച്ചുറൽ ഗ്യാസ് 17 ശതമാനം ഉയർന്നു. ഗ്യാസ് ഫ്യൂച്ചർ 300 യൂറോയ്ക്ക് മുകളിൽ ആദ്യമായി വ്യാപാരം നടത്തി.

വിപണി അസ്ഥിരമായി കാണപ്പെടുന്നു. അതിനാൽ തന്നെ വ്യാപാരം നടത്താതെ ഇരിക്കുന്നതാകും മികച്ച തീരുമാനം.

ഇന്നത്തെ എൻ.എസ്.ഇയുടെ സാങ്കേതിക തകരാറിൽ നിങ്ങൾ അകപ്പെട്ടിരുന്നോ? കമന്റ് ചെയ്തു അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.
 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement