പ്രധാനതലക്കെട്ടുകൾ

Infosys: ഓഹരി തിരികെ വാങ്ങൽ പദ്ധതി പൂർത്തിയാക്കി കമ്പനി. സെപ്റ്റംബർ 8ന് ഇത് സംബന്ധിച്ച യോഗം ചേരും.

Bharat Petroleum Corporation: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധനവ്യാപാര കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ സ്വകാര്യവൽക്കരണത്തിന് കാലതാമസമുണ്ടാക്കുമെന്ന് ഫിച്ച് റേറ്റിംഗ്സ് റിപ്പോർട്ട് ചെയ്തു.

Edelweiss Financial Services: എൻ.സി.ഡി വിതരണത്തിലൂടെ 400 കോടി രൂപ സമാഹരിച്ച് കമ്പനി.

Nuvoco Vistas Corporation: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 200 ശതമാനം വർദ്ധിച്ച് 114.28 കോടി രൂപയായി. പോയവർഷം അറ്റാദായം 37.52 കോടി രൂപയായിരുന്നു. അടുത്തിടെ ലിസ്റ്റ് ചെയ്ത കമ്പനിയാണിത്.

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം മുൻ മാസത്തെ അപേക്ഷിച്ച് ആഗസ്റ്റിൽ 31 ശതമാനം വർദ്ധിച്ച് 66  ലക്ഷമായി. എയർലെെൻ സ്റ്റോക്കുകളിൽ ശ്രദ്ധിക്കുക.

HDFC Asset Management Company: ഓപ്പൺ മാർക്കറ്റിലൂടെ Orient Cement-ന്റെ 44.70 ലക്ഷം ഓഹരികൾ വിറ്റഴിച്ച് കമ്പനി. 

Cochin Shipyard: അടുത്ത തലമുറ മിസൈൽ കപ്പലുകൾക്കായി ഇന്ത്യൻ നാവികസേനയിൽ നിന്ന് 10000 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17400ന് മുകളിൽ വ്യാപാരം നടത്തിയെങ്കിലും ഇത് നിലനിർത്താൻ സാധിച്ചില്ല. താഴേക്ക് വീണ സൂചിക കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയായ 17340ൽ സപ്പോർട്ട് രേഖപ്പെടുത്തി. തുടർന്ന് 0.31 ശതമാനം നേട്ടത്തിൽ 17377 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ ദുർബലമായി കാണപ്പെട്ട് താഴേക്ക് നീങ്ങി 0.46 ശതമാനം നഷ്ടത്തിൽ 36592 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. 36,500 എന്ന ശക്തമായ സപ്പോർട്ട് ഇത് വരെ തകർക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

റിയൽറ്റി, ഐടി, മീഡിയ എന്നീവ വെള്ളിയാഴ്ച ഒരു ശതമാനം നേട്ടം കെെവരിച്ചു. റിലയൻസ്, ഇൻഫി എന്നീ  ഓഹരികളാണ് നിഫ്റ്റിയുടെ നേട്ടത്തിന് ആധാരമായത്.

യൂറോപ്യൻ വിപണികൾ മുകളിലേക്ക് കയറി 0.6-0.8 ശതമാനം നഷ്ടത്തിൽ അടച്ചു. യുഎസ് വിപണി ഇന്നലെ അവധിയായിരുന്നു.

ഏഷ്യൻ വിപണികൾ
എല്ലാം കയറിയിറങ്ങി കാണപ്പെടുന്നു. ജപ്പാൻ 0.7 ശതമാനം നേട്ടത്തിലും ഹോങ്കോംഗ് 0.7 ശതമാനം നഷ്ടത്തിലുമാണുള്ളത്. അതേസമയം യൂറോപ്യൻ , യുഎസ് ഫ്യൂച്ചേഴ്സ് നേരിയ ലാഭത്തിൽ കാണപ്പെടുന്നു.

SGX NIFTY ഉയർന്ന നിലയിൽ 17416-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,340, 17,300, 17,250, 17200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,580-ലാണ് അടുത്ത പിവറ്റ് പോയിന്റുള്ളത്. 17500ൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. 17,400, 17,500 എന്നിവിടെ ഇന്ന് പ്രതിരോധം ഉണ്ടായേക്കും.

ബാങ്ക് നിഫ്റ്റിയിൽ  36,500, 36,300, 36,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,000, 37,200, 37,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17500, 17400 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 17000, 17200 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പിസിആർ 1 ആണ്. ഇത് സൂചികയുടെ മുകളിലേക്കുള്ള നീക്കം പരിമിതമാണെന്ന സൂചന നൽകുന്നു.

37000ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. പിസിആർ 0.6 ആയി കുറഞ്ഞു. 36500ൽ വളരെ വലിയ സ്ട്രാഡിൽ രൂപപ്പെട്ടിട്ടുള്ളതായി കാണാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 589 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 547 കോടി രൂപയുടെ ഓഹരികൾ കൂടി വാങ്ങികൂട്ടി.

ബാങ്കിംഗ് ഓഹരികൾ ദുർബലമായപ്പോൾ റിലയൻസ് ഐടി എന്നിവ ഇന്നലെ നിഫ്റ്റിയെ മുകളിലേക്ക് ഉയർത്തി. ഈ മൂന്ന് മേഖലകളിലും ഇന്ന് ശ്രദ്ധിക്കുക. 36500 എന്ന സപ്പോർട്ട് എടുത്ത് തിരികെ കയറാൻ ബാങ്ക് നിഫ്റ്റിക്ക് സാധിക്കുമോ എന്ന് കണ്ട് തന്നെ അറിയാം.

എല്ലാവരും ഒരു ലാഭമെടുപ്പിനായി കാത്തിരിക്കുകയാണ്. എന്നാൽ നിഫ്റ്റി മുകളിലേക്കുള്ള കുതിച്ചുകയറ്റം തുടരുകയാണ്. ആരോഗ്യ പരമായ ഒരു റാലിക്ക് പിന്നാലെ ഏത് നിമിഷവും തിരുത്തൽ അനുഭവപ്പെട്ടേക്കാം. വീഴ്ചയ്ക്ക് മുമ്പായി നിഫ്റ്റി 17500 മറികടക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement