ഇന്നത്തെ വിപണി വിശകലനം
നാല് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം ലാഭത്തിൽ അടച്ച് നിഫ്റ്റി.
15711 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് താഴേക്ക് നീങ്ങി. ഇന്നലത്തെ താഴ്ന്ന നില മറികടന്ന സൂചിക കൂടുതൽ നഷ്ടം രേഖപ്പെടുത്തി. ശേഷം 15635 എന്ന സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക ഇവിടെ നിന്നും തിരികെ കയറിയെങ്കിലും 15700ൽ അനേകം തവണ പ്രതിരോധം അനുഭവപ്പെട്ടു. മൂന്ന് മണിയോടെ ഇത് തകർത്ത സൂചിക മുകളിലേക്ക് കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/ 0.27 ശതമാനം മുകളിലായി 15,722 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
34789 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഉച്ചവരെ ഏറെ നേരവും വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. ഇന്നലത്തെ ഉയർന്ന നിലയിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 126 പോയിന്റുകൾ/ 0.36 ശതമാനം മുകളിലായി 34809 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ ഇന്ന് 1.49 ശതമാനം നഷ്ടം രേഖപ്പെടുത്തി. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ അസ്ഥിരമായാണ് കാണപ്പെട്ടത്.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Divi’s Lab ഓഹരി ഇന്ന് 1.89 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ICICI Bank ഓഹരി ഇന്ന് 1.5 ശതമാനം നേട്ടം കെെവരിച്ച് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ബാങ്ക് നിറ്റിയുടെ 125 പോയിന്റിൽ 110 പോയിന്റും ഓഹരി സംഭാവന ചെയ്തു.
മെറ്റൽ ഓഹരികൾ ഇന്ന് താഴേക്ക് കൂപ്പുകുത്തി. Tata Steel 2.37 ശതമാനവും JSW Steel 1.36 ശതമാനവും നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. മറ്റു മെറ്റൽ ഓഹരികളായ SAIL 2.05 ശതമാനവും JindalSteel 1.6 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ജൂണിൽ പ്രതിവർഷ കോർഗോ വോള്യം 83 ശതമാനം വർദ്ധിച്ച് 25.54 എംടി ആയതിന് പിന്നാലെ Adani Ports ഓഹരി 1.04 ശതമാനം ഉയർന്നു. നോമുറ ബ്രോക്കർ ഓഹരിക്ക് മികച്ച റേറ്റിംഗ് നൽകി.
മറ്റു അദാനി ഓഹരികളായ Adani Ent, Trans, Green, ATGL എന്നിവ 5 ശതമാനം നഷ്ടം രേഖപ്പെടുത്തി.
Tata Steel ഓഴികെ മറ്റെല്ലാ ടാറ്റാ ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. Tata Chem 6.18 ശതമാനവും NELCO 5.75 ശതമാനവും Tata Elxsi 4.38 ശതമാനവും Tata Invest 2 ശതമാനവും Indian Hotels 1.20 ശതമാനവും നേട്ടം കെെവരിച്ചു.
മറ്റു കെമിക്കൽ ഓഹരികളായ Vinati Organics 8.82 ശതമാനവും IOLCP 6.61 ശതമാനവും Pi Industries 3.84 ശതമാനവും Deepak Nitrite 2.4 ശതമാനവും Aarti Industries 2.21 ശതമാനവും നേട്ടം കെെവരിച്ചു.
സർവ് വെബസ് ഏറ്റെടുത്തതിന് പിന്നാലെ Route Mobile ഇന്ന് 19 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.
Indoco 13.4 ശതമാനവും JBChePharm 10.2 ശതമാനവും HFCL 9 ശതമാനവും നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നില കെെവരിച്ചു. Happiest Minds 4.7 ശതമാനം ഉയർന്നു.
മ്യൂച്ചൽ ഫണ്ട് വ്യവസായം വളരുന്നതിനൊപ്പം CAMS 3.18 ശതമാനവും BSE 7 ശതമാനവും നേട്ടം കെെവരിച്ചു.
വിപണി മുന്നിലേക്ക്
നാല് ദിവസത്തെ തുടർച്ചയായ നഷ്ടങ്ങൾക്ക് ശേഷം Reliance, ICICI Bank എന്നിവയുടെ പിന്തുണയോടെ വിപണി ലാഭത്തിൽ അടച്ചു.
നിഫ്റ്റി ഫാർമ ഈ ആഴ്ച 3.27 ശതമാനം നേട്ടം കെെവരിച്ചപ്പോൾ നിഫ്റ്റി മെറ്റൽ 1.8 ശതമാനവും നിഫ്റ്റി ബാങ്ക് 1.57 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ആഴ്ചയിൽ നിഫ്റ്റി 0.87 ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോൾ നിഫ്റ്റി സ്മോൾ ക്യാപ്പ് 2 ശതമാനം നേട്ടം കെെവരിച്ചു.
വിദേശ ബ്രോക്കറായ നോമുറ അദാനി പോർട്ട്സിന് റേറ്റിംഗ് നൽകിയത് ഓഹരിക്ക് മേൽ ഏറെ പ്രതീക്ഷ നൽകുന്നു. ജൂണിൽ അദാനി ഓഹരികൾക്ക് വളരെ മോശം സമയമായിരുന്നു.
നിലവിലെ സാഹചര്യത്തിൽ വരുന്ന ആഴ്ച വിപണി ബാങ്ക് അപ്പ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ പ്രസംഗം ചെെനീസ് വിപണി ഇടിയാൻ കാരണമായേങ്കിലും ഇന്ത്യൻ വിപണിയെ ഇത് ബാധിച്ചില്ല. ചെെനീസ് വിപണി 2 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.
15,630-15,670 എന്നത് നിഫ്റ്റിയുടെ അടുത്ത സപ്പോർട്ട് സോണായി പരിഗണിക്കാം. വിപണിയിൽ ശക്തമായ നീക്കങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കാം.
രണ്ടാം പാദ ഫലങ്ങൾ വരാനിരിക്കെ ഐടി ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

