ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ചാഞ്ചാട്ടത്തിന് വിധേയമായി വിപണി.

ഉയർന്ന ഗ്യാപ്പ് അപ്പിൽ 17450 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് താഴേക്ക് വീണു. സാവധാനം തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്നനില രേഖപ്പെടുത്തി. എങ്കിലും 17500ന് മുകളിൽ നിൽക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 173 പോയിന്റുകൾ/ 1 ശതമാനം മുകളിലായി 17498 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36205 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി അവിടെ സപ്പോർട്ട് രേഖപ്പെടുത്തി മുന്നേറി. തുടക്കത്തിൽ പോസിറ്റീവ് ആയി കാണപ്പെട്ടെങ്കിലും സൂചികയ്ക്ക് 36400ന് മുകളിൽ നിൽക്കാൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 486 പോയിന്റുകൾ/ 1.36 ശതമാനം മുകളിലായി 36334 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


നിഫ്റ്റി മീഡിയ(+2.2%), നിഫ്റ്റി ഫിൻസർവ്(+1.9%), നിഫ്റ്റി ബാങ്ക്(+1.3%), നിഫ്റ്റി റിയൽറ്റി(+1.5%), നിഫ്റ്റി ഓട്ടോ (+1.2%) എന്നിവ നേട്ടത്തിൽ അടച്ചു. നിഫ്റ്റി മെറ്റൽ 2.17 ശതമാനം താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

Bajaj Finserv (+3.8%), Bajaj Finance (+3%) എന്നിവ നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

HDFC Life (+3.6%), ICICI Bank (+2.1%) എന്നിവ സാമ്പത്തിക ഓഹരികളിൽ നിന്നും നേട്ടം കൈവരിച്ച് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

HDFC Bank (+1.7%), HDFC (+2%), HDFC Life (+3.6%), HDFC AMC (+3.3%) എന്നീ ഓഹരികളും മുന്നേറ്റം നടത്തി.

Tata Coffee (+9.3%)-യെ തങ്ങളുമായി ലയിപ്പിക്കുമെന്ന് Tata Consumer Products (+3%) പറഞ്ഞതിന് പിന്നാലെ ഇരു ഓഹരികളും നേട്ടത്തിൽ അടച്ചു. 


3000 കോടി രൂപയ്ക്ക് 1.5 ശതമാനം ഓഹരികൾ സർക്കാർ വിറ്റഴിച്ചതിന് പിന്നാലെ ONGC (-5.2%) കുത്തനെ താഴേക്ക് വീണു.

മെറ്റൽ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Hindalco (-5%), JSW Steel (-4.8%), Tata Steel (-2%) എന്നിവ താഴേക്ക് വീണു. National Aluminium (-3.5%), Jindal Steel (-2.8%), Vedanta (-2.8%) എന്നീ ഓഹരികളും ലാഭമെടുപ്പിന് വിധേയമായി.

ഉക്രൈൻ കിഴക്കെ മേഖലയിലേക്ക് സേനയെ മാറ്റുന്നത് തടയാൻ റഷ്യ കീവിനു സമീപം സേനയെ വിന്യസിച്ചുവെന്ന് ഉക്രൈൻ പ്രസിഡൻഷ്യൽ അഡ്വൈസർ പറഞ്ഞു.

ടെലികോം മേഖലയിൽ നിന്നും പിഎൽഐ സ്കീമിനായി HFCL (+3.1%), ITI (+2.7%), TEJAS (+5%-UC) എന്നിവയ്ക്ക് സർക്കാർ അനുമതി നൽകി. എല്ലാ ഓഹരികളും മുന്നേറ്റം നടത്തി.

1589 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Dilip Buildcon (+3.5%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി. 5700 കോടി രൂപയുടെ അഞ്ച് പുതിയ ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ GR Infra (+3.7%) നേട്ടത്തിൽ അടച്ചു.

എല്ലാ പാസഞ്ചർ കാറുകൾക്കും 6 എയർബാഗുകൾ സർക്കാർ നിർബന്ധമാക്കിയതിന് പിന്നാലെ ഓട്ടോ ഓഹരികൾ സ്ഥിരത കൈവരിച്ച് നിന്നു.

വിപണി മുന്നിലേക്ക്

മാർച്ച് 17ന് 17000 എന്ന നില മറികടന്നതിന് പിന്നാലെ നിഫ്റ്റി സാവധാനം മുകളിലേക്ക് കയറുകയാണ്. സൂചികയുടെ പ്രധാന സപ്പോർട്ട് ഇപ്പോൾ 17050 ആണ്. 200 ദിവസത്തെ മൂവിംഗ് ആവറേജ് ഈ നിലയിൽ കാണപ്പെടുന്നു.

റിലയൻസ് ഓഹരി മുന്നേറ്റം തുടരുകയാണ്. എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 3 ശതമാനം അകലെയാണ് ഓഹരി ഇപ്പോഴുള്ളത്. മൂന്ന് ആഴ്ച കൊണ്ട് 20 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി കൈവരിച്ചത്. എച്ച്.ഡി.എഫ്.സി വൈകാതെ സമാനമായ ബ്രേക്ക് ഔട്ട് നടത്തുമെന്ന് പ്രതീക്ഷിക്കാം. 

ഉക്രൈന്റെ തലസ്ഥാനത്തിന് സമീപമായി റഷ്യ സൈന്യത്തെ പുനഃസ്ഥാപിക്കുകയാണെന്നും പിൻവലിക്കുന്നില്ലെന്നും യു.എസ് പറഞ്ഞു. ഉക്രൈനുമായുള്ള സമാധാന ചർച്ചകളിൽ യാതൊരു പുരോഗതിയുമില്ലെന്ന് റഷ്യ അറിയിച്ചു. 

നിലവിൽ നിഫ്റ്റി സ്ഥിരത കൈവരിച്ചു കൊണ്ട് സാവധാനം മുകളിലേക്ക് കയറുകയാണ്. നിങ്ങൾക്ക് ഈ നീക്കം സ്വന്തമാക്കാനായോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement