പ്രധാനതലക്കെട്ടുകൾ

Infosys: റഷ്യയിൽ നിന്നും തങ്ങളുടെ മറ്റു ആഗോള കേന്ദ്രങ്ങളിലേക്ക് പ്രവർത്തനം മാറ്റുന്നതായി ഐടി കമ്പനി പറഞ്ഞു.

Dr Reddy’s Laboratories: 61 മില്യൺ ഡോളറിന് ഇന്ത്യയിലെ കാർഡിയോവാസ്കുലർ മെഡിസിൻ ബ്രാൻഡായ സിഡ്‌മസ് സ്വന്തമാക്കാൻ നൊവാർട്ടിസ് എജിയുമായി കരാർ ഒപ്പിട്ടതായി ഫാർമ കമ്പനി അറിയിച്ചു.

Indian Oil Corporation: വടക്കുകിഴക്കൻ മേഖലയിൽ ഗ്രീൻഫീൽഡ് സൗകര്യം സ്ഥാപിക്കുന്നതുൾപ്പെടെ പെട്രോളിയം, ഓയിൽ, ലൂബ്രിക്കന്റ് സംഭരണശേഷി വികസിപ്പിക്കുന്നതിനായി ഏകദേശം 840 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു.

HDFC: മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ വ്യക്തിഗത വായ്പകളിൽ നിന്ന് 12 ശതമാനം വളർച്ച നേടിയതായി കമ്പനി പറഞ്ഞു.

HDFC: എച്ച്‌ഡിഎഫ്‌സി ഇൻവെസ്റ്റ്‌മെന്റും എച്ച്‌ഡിഎഫ്‌സി ഹോൾഡിംഗ്‌സും മാതൃ കമ്പനിയായ എച്ച്‌ഡിഎഫ്‌സിയുമായി ലയിപ്പിക്കുന്നതിന് കമ്പനി ബോർഡ് അംഗീകാരം നൽകി. ഇതിനൊപ്പം തന്നെ എച്ച്.ഡി.എഫ്.സിയും എച്ച്ഡിഎഫ്സി ബാങ്കും തമ്മിൽ ഒന്നിപ്പിക്കുന്നതിനുള്ള പ്രഖ്യാപനവും നടന്നു.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച നേരിയ ഗ്യാപ്പ് ഡൌണിൽ 17438 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. 17550ന് അടുത്തായി പ്രതിബന്ധം അനുഭവപ്പെട്ടെങ്കിലും അവസാന നിമിഷം സൂചിക ഇത് മറികടന്നു. ശേഷം 17600 മറികടന്ന സൂചിക 206 പോയിന്റുകൾ/1.18 ശതമാനം മുകളിലായി 17670 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 36253 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി. 37000 മറികടന്ന സൂചിക
തുടർന്ന് 775 പോയിന്റുകൾ/2.13 ശതമാനം മുകളിലായി 37149 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഫാർമ മേഖല അസ്ഥിരമായപ്പോൾ മറ്റുമേഖലകൾ മുന്നേറ്റം നടത്തി.

യൂഎസ് വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലും യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഉയർന്ന നിലയിലും  കാണപ്പെടുന്നു.

SGX NIFTY 17,723 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,600, 17,400, 17,320 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,800, 17,900, 18,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  36,800, 36,500, 36,300 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,400, 38,000, 38,200  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 36500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഇന്ത്യ വിക്സ്  18.4 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1900 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 200 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

വെള്ളിയാഴ്ച നിഫ്റ്റി ശക്തമായ രീതിയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അവസാന നിമിഷം വിലയിൽ മുന്നേറ്റം നടന്നതായും കാണാം. 17800 ആണ് അടുത്തതായി ശ്രദ്ധിക്കേണ്ട പ്രധാന നില. ഇവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.



മറ്റ് സാധനങ്ങൾക്കും റഷ്യയ്ക്ക് റൂബിളിൽ പണം നൽകണമെന്ന് പുടിന് മുന്നറിയിപ്പ് നൽകിയത് ഒഴികെ ഉക്രൈനിൽ നിന്ന് കാര്യമായ പോസിറ്റീവ് അപ്‌ഡേറ്റുകളൊന്നും തന്നെയില്ല.

മുകളിലേക്ക് 17800, താഴേക്ക് 17500 എന്നിവ ശ്രദ്ധിക്കാവുന്നതാണ്. എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി  ബാങ്ക് എന്നീ ഓഹരികളുമായി ബന്ധപ്പെട്ട് വാർത്തകൾ നിലനിൽക്കുന്നതിനാൽ അതിലേക്കും ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement