ഇന്ന് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരി വില 11 ശതമാനത്തിന്റെ മുന്നേറ്റം കാഴ്ചവച്ച് 1683 എന്ന നിലരേഖപ്പെടുത്തി. അതേസമയം തന്നെ എച്ച്.ഡി.എഫ്.സി ഓഹരി 14 ശതമാനം ഉയർന്ന് 2800 എന്ന നില കൈവരിച്ചു. എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്ഡിഎഫ്സിയും ലയനം നടത്തി ഒന്നാക്കാൻ കമ്പനി ബോർഡ് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തിയത്.

  • രണ്ട് രൂപ മുഖ വിലയുള്ള എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ 25 ഇക്വിറ്റി ഓഹരികൾ കൈവശമുള്ളവർക്ക് ഒരു രൂപ മുഖവിലയുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 42 ഓഹരികൾ ലഭിക്കും.
  • ഇടപാടിന് ശേഷം എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ നിലവിലുള്ള ഓഹരി ഉടമകളുടെ കൈവശം  എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 41 ശതമാനം ഓഹരികളുണ്ടാകും. എച്ച്.ഡി.എഫ്.സിയുടെ മൊത്തം എഎംയു എന്നത് 5.26 ലക്ഷം കോടി രൂപയും വിപണി മൂലധനം 4.44 ലക്ഷം കോടി രൂപയുമാണ്.

  • എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇപ്പോൾ ഉപഭോക്താക്കൾക്ക് മോർട്ട്‌ഗേജുകൾ ഒരു പ്രധാന ഉൽപ്പന്നമായി നൽകും. കമ്പനി പുതിയ ക്രെഡിറ്റ്, ഡെപ്പോസിറ്റ് ഉൽപ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്നു. മുൻകൂറായി പണം നൽകാതെ തന്നെ ഒരു വീട് വാങ്ങുന്നതിനോ റീഫിനാൻസ് ചെയ്യുന്നതിനോ ഒരു വ്യക്തിയും ബാങ്കും തമ്മിൽ നടത്തുന്ന കരാറാണ് മോർട്ട്ഗേജ് എന്ന് പറയുന്നത്. ഒരു വ്യക്തി മോർട്ട്ഗേജിന്റെ നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, ആ വസ്തു തിരികെ പിടിക്കാനുള്ള നിയമപരമായ അവകാശം ഈ കരാർ നൽകിയ ബാങ്കിനൊ ധനകാര്യ സ്ഥാപനത്തിനൊ ഉണ്ട്. വരാനിരിക്കുന്ന പാദങ്ങളിൽ പലിശ നിരക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഈ ലയനം എച്ച്.ഡി.എഫ്.സിക്കുള്ള ഫണ്ടിംഗ് ചെലവ് കുറയ്ക്കുന്നു.

എച്ച്‌ഡിഎഫ്‌സിയുടെ എക്‌സ്‌ചേഞ്ച് ഫയലിംഗ് അനുസരിച്ച്, നിർദ്ദിഷ്ട ലയനം വിവിധ പങ്കാളികൾക്ക് പ്രയോജനപ്പെടുത്താനും അർത്ഥവത്തായ മൂല്യം സൃഷ്ടിക്കാനും സഹായിക്കും. വർദ്ധിച്ച സ്കെയിൽ, സമഗ്രമായ ഉൽപ്പന്ന ഓഫർ തുടങ്ങി വിവിധ രീതിയിൽ ഇത് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ലയനം എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സുരക്ഷിതമല്ലാത്ത വായ്പകളുടെ അനുപാതം കുറയ്ക്കാനും സഹായിക്കും. ഏപ്രിൽ 1 വരെയുള്ള എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ വിപണി മൂലധനത്തെ അടിസ്ഥാനമാക്കി, ലയന ശേഷം സ്ഥാപനത്തിന്റെ വിപണി മൂല്യം എന്നത് 12.8 ലക്ഷം കോടി രൂപയായിരിക്കാം.

2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ ലയനം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സംയോജന പദ്ധതി നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, മറ്റ് റെഗുലേറ്ററി അതോറിറ്റികൾ എന്നിവയുടെ അംഗീകാരത്തിന് വിധേയമാണ്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement