പ്രധാനതലക്കെട്ടുകൾ
Axis Bank: നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 54 ശതമാനം വർദ്ധിച്ച് 4118 കോടി രൂപയായി.
IIFL Finance: നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 30 ശതമാനം ഉയർന്ന് 321 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 16 ശതമാനം ഉയർന്ന് 1856.2 കോടി രൂപയായി.
Fineotex Chemical: കമ്പനിയുടെ നികുതിക്ക് ശേഷമുള്ള പ്രതിവർഷ ലാഭം എന്നത് 17 കോടി രൂപയായി. ഇതേകാലയളവിൽ വരുമാനം 62 ശതമാനം വർദ്ധിച്ച് 121.4 കോടി രുപയായി.
Ambuja Cements: നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 30.3 ശതമാനം ഇടിഞ്ഞ് 856.5 കോടി രൂപയായി.
Sterlite Technologies: 1000 കോടി രൂപ സമാഹരിക്കാൻ കമ്പനി ബോർഡ് അംഗീകാരം നൽകി.
ഇന്നത്തെ നാലാം പാദഫലങ്ങൾ
Maruti Suzuki India
IndusInd Bank
UltraTech Cement
Wipro
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17189 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യഘട്ടത്തിൽ താഴേക്ക് നീങ്ങി. ശേഷം പ്രധാന പ്രതിബന്ധങ്ങൾ തകർത്ത സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു,
തുടർന്ന് 206 പോയിന്റുകൾ/1.21 ശതമാനം മുകളിലായി 17245 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 36241 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ബുള്ളിഷായി കാണപ്പെട്ടു. 36000 സൂചികയ്ക്ക് ശക്തമായ സപ്പോർട്ടായി. തുടർന്ന് 393 പോയിന്റുകൾ/ 1.09 ശതമാനം മുകളിലായി 36422 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ പ്രധാന മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു.
യൂഎസ്, യൂറോപ്യൻ വിപണികൾ ശക്തമായ മുന്നേറ്റം നടത്തി.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായി നഷ്ടത്തിലും യൂറോപ്യൻ ഫ്യുച്ചേഴ്സ് ലാഭത്തിലും കാണപ്പെടുന്നു.
SGX NIFTY 17,290-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,230, 17,200, 17,150, 17,080 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,300-25, 17,400, 17,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 36,300, 36,150, 36,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,500, 36,850, 37,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 19.4 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 700 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 800 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
മികച്ച മുന്നേറ്റമാണ് എല്ലായിടത്തും കാണാനാകുന്നത്. പാശ്ചാത്യ വിപണികൾ എല്ലാം തന്നെ ശക്തമായ വീണ്ടെടുക്കൽ നടത്തിയതായി കാണാം.
യുഎസ് ജിഡിപി ഡാറ്റ പ്രതീക്ഷിച്ചതിലും മോശമായിരുന്നു. അതേസമയം മെറ്റയുടെ ഫലങ്ങൾ മികച്ചതായതിന് പിന്നാലെ ഓഹരി 17 ശതമാനത്തിന്റെ മുന്നേറ്റം കാഴ്ചവച്ചു. ഇത് നിഫ്റ്റിക്ക് പിന്തുണ നൽകുമെന്ന് കരുതാം.
റിലയൻസ് ഓഹരി വീണ്ടും എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കി. എങ്കിലും അവസാന നിമിഷം വിൽപ്പന നടന്നതായി കാണാം. ഏറ്റവും വലിയ ഹെവിവെയറ്റായതിനാൽ തന്നെ ഓഹരിയിലേക്ക് ശ്രദ്ധിക്കുക.
ആക്‌സിസ് ബാങ്ക് എസ്റ്റിമേറ്റുകളേക്കാൾ മികച്ച ഫലങ്ങൾ രേഖപ്പെടുത്തി. ബാങ്ക് നിഫ്റ്റിയുടെ മുന്നേറ്റത്തിന് ഇത് കാരണം ആകുമോ എന്ന് നോക്കാം. സൂചികയിൽ മുകളിലേക്ക് 36850, താഴേക്ക് 36000 എന്നിവ ശ്രദ്ധിക്കുക.
നിഫ്റ്റിയിൽ മുകളിലേക്ക് 17320 പ്രതിബന്ധമായേക്കും. താഴേക്ക് 17200 എന്നിവ ശക്തമായ സപ്പോർട്ട് ആയേക്കും.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

