പ്രധാനതലക്കെട്ടുകൾ

Ion Exchange India: രാകേഷ് ജുൻജുൻവാലയുടെ കീഴിലുള്ള
റെയർ  ഇൻവെസ്റ്മെന്റ്സ് അയോൺ എക്സ്ചേഞ്ച് ഇന്ത്യയിലെ 65 ശതമാനം ഓഹരികൾ വിറ്റഴിച്ചു.  അതേസമയം പ്ലൂട്ടസ് വെൽത്ത് മാനേജ്മെന്റ് 4.75 ലക്ഷം ഓഹരികൾ സ്വന്തമാക്കി.

Ircon International:  റെയിൽ‌വേയുടെ പൊതുമേഖലാ സ്ഥാപനമായ ഇർ‌കോൺ ഇന്റർനാഷണലിന്റെ  16 ശതമാനം സർക്കാർ ഓഹരികൾ  ഓഫർ ഫോർ സെയിലിനായി  ബുധനാഴ്ച  തുറക്കും. ഓഹരി ഒന്നിന് 88 രൂപ നിരക്കിലാണ് വിൽക്കുക.

Reliance Jio 57,122 കോടി രൂപയുടെ 4ജി സ്പെക്ട്രം ലേത്തിൽ വാങ്ങിയപ്പോൾ  Bharti Airtel   18,698.75 കോടി രൂപയുടെ സ്പെക്ട്രം വാങ്ങി. ഇത് 5ജി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാകുമെന്ന് ഇരുകമ്പനികളും പറഞ്ഞു.


ഗോവയിലെ വളം നിലയം വിൽക്കുന്നതിനായി  Paradeep PhosphatesZuari Agro Chemicals എന്നിവർ  കരാറിൽ ഒപ്പുവച്ചു.

Jaypee Powergrid  ലെ 74 ശതമാനം ഓഹരി വിറ്റഴിക്കാൻ ജയ്‌പ്രകാശ് പവർ വെഞ്ച്വേഴ്‌സ് അനുമതി നൽകി

Mahindra Lifespace Developers മുംബൈയിലെ ചന്ദിവാലിയിൽ റെസിഡൻഷ്യൽ പ്രോജക്റ്റ്  ‘Aclove’ ആരംഭിച്ചു.

Adani Enterprises, Adani Ports, Adani Green എന്നിവയുടെ പണയപ്പെടുത്തിയിരുന്ന ഓഹരികൾ  പ്രൊമോട്ടമാർ തിരികെയെടുത്തു.

Ruchi Soya Industries യുടെ 48.17 ശതമാനം ഓഹരികൾ പണയം വയ്ക്കാൻ ഒരുങ്ങി പതഞ്ജലി.

Indian Oil Corporation:  പാനിപ്പറ്റ് റിഫൈനറി എഞ്ചിനീയേഴ്സ്  ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ഒരു പദ്ധതി ലഭിച്ചു. 600 കോടിയുടെ പദ്ധതി 40 മാസത്തിനുള്ളിൽ പൂർത്തീകരിക്കും.

Dr Reddy’s Labs-ന്റെ  പ്രമേഹ മരുന്നായ ലിനാഗ്ലിപ്റ്റിന്
യു.എസ്.എഫ്.ഡി.എയുടെ താത്ക്കാലിക അംഗീകാരം ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഒരു നിലയിൽ തന്നെ അസ്ഥിരമായി വ്യാപാരം നടത്താൻ ശ്രമിച്ച സൂചിക അവസാന മണിക്കൂറിൽ 150 പോയിന്റുകളുടെ മുന്നേറ്റമാണ് കാഴ്ചവച്ചത്. കഴിഞ്ഞ ദിവസത്തേ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയും ഇന്നലെ  ലാഭത്തിലായിരുന്നു. എന്നാൽ മുഴുവൻ ദിവസത്തെയും പരിഗണിച്ചാൽ അത്ര ശക്തമായിരുന്നു എന്ന് പറയാനാകില്ല. 35000ൽ സപ്പോർട്ട് എടുത്ത സൂചിക അവസാന മണിക്കൂറുകളിൽ മുകളിലേക്ക് കുതിച്ചുകയറി. തുടർന്ന് 35,419 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഐടി ഓട്ടോ ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചിരുന്നു. അതിനാൽ തന്നെ ഇന്ന് ലാഭമെടുപ്പിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ബാങ്കിംഗ് ഓഹരികൾ വീണ്ടും ശക്തമായ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കാം. 2100 ന് മുകളിൽ സുരക്ഷിതമായ നിലയിലാണ് റിലയൻസ് നിലകൊള്ളുന്നത്. ഇത് മുകളിലേക്ക് നീങ്ങിയാൽ നിഫ്റ്റി
പുതിയ ഉയരങ്ങൾ കീഴടക്കിയേക്കും.

യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായിട്ടാണ് കാണപ്പെടുന്നത്. യുഎസ് വിപണി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും ലാഭമെടുപ്പിനെ തുടർന്ന് ഇതിന് സാധിച്ചില്ല. DOW 0.46 ശതമാനവും NASDAQ 1.7 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികളിൽ എല്ലാം തന്നെ അസ്ഥിരമായാണ് കാണപ്പെടുന്നത്. SGX NIFTY 15,010  -ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ  ഒരു  ഗ്യാപ്പ്   അപ്പ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

നിഫ്റ്റി അസ്ഥിരമായി വ്യാപാരം നടത്താനുള്ള സാധ്യതയാണ് കാണപ്പെടുന്നത്.  15000 -15080 എന്നീ നില ശ്രദ്ധിക്കാവുന്നതാണ്.

കഴിഞ്ഞ ദിവസം പറഞ്ഞത് പ്രകാരം, താഴേക്ക് പോയാൽ  14,800, 14700-14,740, 14,630 എന്നിവയെല്ലാം സൂചികയ്ക്ക് ശക്തമായ ഒരു സപ്പോർട്ടായി കണക്കാക്കാം.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  2,223  കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ  വിപണിയിൽ നിന്നും 854 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു .

14800-ലാണ് ഏറ്റവും ഉയർന്ന പുട്ട്  ഓപ്ഷൻ കോൺട്രാക്ടുകൾ കാണപ്പെടുന്നത്. ഏറ്റവും ഉയർന്ന കോൾ ഓപ്ഷൻ കാണുന്നത് 15000 ആണ്. നിഫ്റ്റിക്ക് ഇത്  വളരെ നിർണായകമായ ഒരു റെഞ്ചാണ്. വിപണിയിൽ ഇന്ന് വലിയ  മാറ്റങ്ങൾ  സംഭവിക്കുന്നത് കാണാനായേക്കും.

15000 എന്ന നിർണായക നില ശ്രദ്ധിക്കുക. ഗ്യാപ്പ്  അപ്പിൽ തുറന്നാലും 15000ന് മുകളിൽ നിലനിൽക്കുകയെന്നത് സൂചികയ്ക്ക് അത്ര എളുപ്പം സാധ്യമാകുമെന്ന് കരുതാനാകില്ല.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement