ഇന്നത്തെ വിപണി വിശകലനം

ബ്രേക്ക് ഔട്ടിനായി ശ്രമം നടത്തി നിഫ്റ്റി, ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് വീണു.

16657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. 16700 മറികടന്ന സൂചികയ്ക്ക് അത് നിലനിർത്താൻ സാധിച്ചില്ല. ലാഭമെടുപ്പിനെ തുടർന്ന്  വിപണി ദുർബലമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 10 പോയിന്റുകൾ/ 0.06 ശതമാനം മുകളിലായി 16636 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35792 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി 35800 മറികടന്നു. എന്നിരുന്നാലും ലാഭമെടുപ്പിനെ തുടർന്ന് സൂചികയ്ക്ക് ഇത് നിലനിർത്താനായില്ല. ഇതേതുടർന്ന് താഴേക്ക് വീണ സൂചിക 35500ൽ എത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 125 പോയിന്റുകൾ/ 0.35 ശതമാനം താഴെയായി 35586 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് അസ്ഥിരമായി കാണപ്പെട്ടു. നിഫ്റ്റി ഐടി കൂടുതൽ ശക്തമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ കയറിയിറങ്ങി ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

അദാനി ഓഹരികൾ ഇന്നലെ മുതൽക്കെ കുതിച്ചുകയറുകയാണ്. Adani Ports(+3.6%), Adani Ent(+2.6%), Adani Green(+5%-UC), Adani Transmission(+5%-UC), ATGL(+5%-UC), Adani Power(+5%-UC) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.

ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ ONGC(+2.1%), OIL(+2.8%), Hind Petro(+3.2%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ബാങ്കിംഗ്, ഇൻഷുറൻസ് മേഖലയിൽ സർക്കാരിന് കുറഞ്ഞ സാന്നിധ്യം മാത്രമേ ഉണ്ടാകൂവെന്ന് ധനമന്ത്രി പറഞ്ഞതിന് പിന്നാലെ പൊതു ഇൻഷുറൻസ് ഓഹരികളായ NIACL(+7.4%), GICRE(+12.9%) എന്നിവ നേട്ടം കെെവരിച്ചു.

Escorts ഓഹരി 3.4 ശതമാനം നേട്ടം കെെവരിച്ചു. ജപ്പാനിലെ കുബോട്ട ബിസിനസ് ശക്തമാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ആഴ്ചയിൽ 12 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരി കാഴ്ചവച്ചത്.

ബാങ്ക് ഓഫ് അമേരിക്ക തരംതാഴ്ത്തിയതിന് പിന്നാലെ Havells(-4.8%), Voltas(-1.3%),Tata Power(+0.1%) എന്നീ ഓഹരികൾ ദുർബലമായി തുടർന്നു.

ലാഭമെടുപ്പിനെ തുടർന്ന് Bajaj Finserv 3.3 ശതമാനം നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിലേക്ക് തള്ളപ്പെട്ടു.

അടുത്ത 5 വർഷത്തിനുള്ളിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി വ്യക്തമാക്കിയതിന് പിന്നാലെ Hindalco ഇന്ന് 2.3 ശതമാനം നേട്ടം കെെവരിച്ചു.

Avanti Feeds(+5.1%) Venkys(+11.6%)SKM Egg Products(+8.5%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ഷുഗർകെയിനിന്റെ പുറത്തുള്ള എഫ്.ആർ.പി അഞ്ച് രൂപ ആക്കി വർദ്ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. EID Parry(+7.1%), BalramChini(+3%), Dalmia Sugar(+5.8%), Shree Renuka Sugar(+5%-UC) തുടങ്ങിയ ഷുഗർ ഓഹരികൾ കത്തിക്കയറി. 

വിപണി മുന്നിലേക്ക് 

രാവിലെ തന്നെ ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറാനുള്ള ശേഷിയില്ലെന്ന സൂചന നൽകിയിരുന്നു. അതേസമയം ബാങ്കുകളുടെ പിന്തുണയില്ലാതെ നിഫ്റ്റി 16700 മറികടക്കാൻ ശ്രമം നടത്തി.

Reliance, Infosys, TCS എന്നിവ സംയുക്തമായി ചേർന്ന് കൊണ്ട് നിഫ്റ്റിയെ പുതിയ ഉയരങ്ങളിൽ എത്തിച്ചെങ്കിലും ലാഭമെടുപ്പിനെ തുടർന്ന് പിന്നീട് സൂചിക താഴേക്ക് വീണു.

ബാങ്കിംഗ് ഓഹരികളായ ICICI Bank, HDFC Bank എന്നിവ ആദ്യ മണിക്കൂറിൽ ദുർബലമായി കാണപ്പെട്ടു. മറ്റു സാമ്പത്തിക ഓഹരികളായ HDFC, Bajaj Finserv എന്നിവയും ദുർബലമായിരുന്നു.

എച്ച്.ഡി.എഫ്.സി ബാങ്കിൽ 1565 ശ്രദ്ധിക്കാവുന്നതാണ്. ഇത് ഓഹരിയുടെ എക്കാലത്തെയും ഉയർന്ന നിലയാണ്. ഇവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെടുന്നുണ്ട്. ഇവിടെ നിന്നും ഒരു ബ്രേക്ക് ഔട്ട് നടന്നാൽ അത് ബാങ്ക് നിഫ്റ്റിയെ  35800 മറികടക്കാൻ സഹായിച്ചേക്കും.

റിലയൻസ് ഓഹരിയും കത്തിക്കയറി ഉയർന്ന നിലയിലാണുള്ളത്. ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നും 7.2 ശതമാനം താഴെയാണ് ഇപ്പോൾ നിലകൊള്ളുന്നത്.

നാളെ മാസത്തെ എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ ഇന്നത്തെ പോലെ രൂക്ഷമായ ചാഞ്ചാട്ടം ഉണ്ടായേക്കാം. ബാങ്ക് നിഫ്റ്റിയിൽ 36000ന് മുകളിലേക്ക് ഒരു ബ്രേക്ക് ഔട്ട് നാളെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ അസ്ഥിരമായേക്കാം.

ഏവരും  സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement