ഇന്നത്തെ വിപണി വിശകലനം 


ചോരയിൽ കുളിച്ച് ഇന്ത്യൻ വിപണി

200 പോയിന്റുകൾക്ക് അടുത്ത് 14,899 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ തുറന്ന നിഫ്റ്റി ദിവസം മുഴുവൻ ശക്തമായി താഴേക്ക് വീഴാൻ തുടങ്ങി. എല്ലാ മേഖലകളും സൂചികയെ താഴേക്ക് വലിച്ചു. എല്ലാ പ്രധാന സപ്പോർട്ടുകളും തകർത്ത് കൊണ്ട് താഴേക്ക് വീണ നിഫ്റ്റിയെ ആർക്കും രക്ഷിക്കാനായില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 568  പോയിന്റുകൾ/ 3.76% താഴെയായി 14,529 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഇന്ന് മാത്രം 5 ശതമാനത്തിന് അടുത്ത് വീഴ്ചയാണ് രേഖപ്പെടുത്തിയത്. 37000 ൽ നിന്നിരുന്ന സൂചിക 35000ന് താഴെയെത്തിയെന്നത് നിങ്ങൾക്ക് വിശ്വസിക്കാനാകുമോ?  ബാങ്കിംഗ് ഓഹരികളാണ് ഇന്ന് നിഫ്റ്റിയെ കൂടുതൽ താഴേക്ക് കൊണ്ട് പോയത്. 35902 എന്ന നിലയിൽ തുറന്ന സൂചിക താഴേക്ക് വീഴുകയായിരുന്നു. അവസാന 30 മിനിറ്റിൽ 600 പോയിന്റുകളാണ് സൂചിക വീണത്. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ  1745 പോയിന്റ്/ 4.78 ശതമാനം താഴെയായി 34,803 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

ഫിൻ നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയാണ് ഇന്ന് ശക്തമായി താഴേക്ക് വീണത്. ഇവർക്കൊപ്പം  എല്ലാ  മേഖല സൂചികകളും ഇന്ന് ചുവന്ന നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ചോരയിൽ കുളിച്ച് നിൽക്കുകയാണ്. എന്നാൽ ഗ്യാപ്പ് ഡൌണിൽ തുറന്ന യൂറോപ്യൻ മാർക്കറ്റ് നേരിയ തോതിൽ  തിരിച്ചുകയറുന്നതായി കാണാം.

നിഫ്റ്റി 50 ഓഹരികളിലെ 4 ഓഹരികൾ മാത്രമാണ് ഇന്ന് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഓഹരി പോലും 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചില്ല. 

നിർണായക വാർത്തകൾ 

ഐ.പി.ഒ പൂർത്തിയാക്കി വിപണിയിൽ ഇന്ന് വ്യാപാരം ആരംഭിച്ച RailTel  ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിഫ്റ്റി വീണപ്പോഴും ഓഹരി 33.5 ശതമാനമാണ് ഇന്ന് ഉയർച്ച കെെവരിച്ചത്. കഴിഞ്ഞ് ദിവസം കമ്പനി 20 നേട്ടം കെെവരിച്ചിരന്നു.

JustDial  ഓഹരികൾ വ്യാപാരം ആരംഭിച്ച് നിമിഷങ്ങൾക്ക് അകം തന്നെ 6 ശതമാനം നേട്ടം കെെവരിച്ചുവെങ്കിലും പിന്നീട് 10 ശതമാനത്തിലേറെ കൂപ്പുകുത്തി.

ടാറ്റാ സൺസിന്റെ കീഴിലുള്ള ഫെർബൈൻ പ്രൈവറ്റ് ലിമിറ്റഡിന്റെ 10 ശതമാനം ഓഹരികൾ HDFC Bank, Kotak Mahindra Bank എന്നിവർ ഏറ്റെടുത്തു. 2021 ജനുവരി 18ന് പ്രവർത്തനം ആരംഭിച്ച കമ്പനിയാണ് ഫെർബൈൻ പ്രൈവറ്റ് ലിമിറ്റഡ്.

നിഫ്റ്റിയിൽ നടന്ന ഉയർന്ന ചാഞ്ചാട്ടത്തെ തുടർന്ന് India VIX ഇന്ന് 23 ശതമാനമാണ് വർദ്ധിച്ചത്.

മഹാരാഷ്ട്ര സർക്കാർ തീയേറ്ററുകൾ അടച്ചുപൂട്ടിയേക്കുമെന്ന കിംവദന്തികൾ പുറത്തുവന്നതോടെ  INOX , PVR താഴേക്ക് വീണു. എന്നാൽ അത്തരം നിയമങ്ങൾ ഒന്നും തന്നെ പാസാക്കിയിട്ടില്ലെന്ന് ബി.എം.സി മേധാവി വ്യക്തമാക്കിയതിന് പിന്നാലെ ഓഹരികൾ തിരികെ കയറി.

ഓട്ടോ മേഖലയിലെ പി.എൽ.ഐ പദ്ധതിക്കായി സർക്കാർ അംഗീകാരം നൽകിയതിന് പിന്നാലെ ഓട്ടോ ഓഹരികളിൽ  ഇന്ന് ഇടിവ് രേഖപ്പെടുത്തി.

ഒരു ചാക്ക് സിമന്റിന് 25 മുതൽ 40 വരെ വില വർദ്ധിപ്പിക്കാൻ കമ്പനികൾ തീരുമാനിച്ചു. ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.  

വിപണി മുന്നിലേക്ക് 

യുഎസ് വിപണി ഇടിഞ്ഞതിനാൽ നിഫ്റ്റിയിൽ തിരുത്തൽ സംഭവിച്ചേക്കാമെന്ന് രാവിലത്തെ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ ഞാങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. 9 മാസങ്ങൾക്ക് ഉള്ളിലെ ഏറ്റവും വലിയ ഇൻട്രാഡേ ഫ്ലാളാണ് ഇന്ന് ഉണ്ടായത്. 

നിഫ്റ്റി മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് ഓഹരികളിൽ  നിഫ്റ്റിക്ക് സമാനമായ ഒരു വീഴ്ച കണ്ടിരുന്നില്ല. ഇതിനാൽ തന്നെ കുറഞ്ഞ ചെലവിൽ കൂടുതൽ ഓഹരികൾ വാങ്ങാനുള്ള അവസരമായി ഇതിനെ കാണാവുന്നതാണ്.

ജിഡിപി ഡേറ്റ കുറച്ച് സമയത്തിനുള്ളിൽ വരുമെന്നത് ശ്രദ്ധയമാണ്. എന്നാൽ ആഗോള വിപണികൾ എല്ലാ തന്നെ ആഴ്ചകൾക്ക് ഉള്ളിൽ ലാഭത്തിലേക്ക് കടക്കുമെന്നത് തീർച്ചയാണ്. ഇത് വീണ്ടും നിഫ്റ്റിയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും.  

Dow Futures ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറിയിട്ടുണ്ട്. എൻ.എസ്.ഇയിലെ സാങ്കേതിക തകരാറുകൾ മൂലം ഈ ആഴ്ച അത്ര ശുഭകരമാണെന്ന്  പറയാനാകില്ല. എന്നാൽ ഈ ആഴ്ചയിൽ വിപണി നിങ്ങളെ എന്തെല്ലാം പഠിപ്പിച്ചുവെന്നത് വളരെ പ്രധാനമാണ്.
ഈ പാഠങ്ങൾ വരും കാലങ്ങളിൽ നിങ്ങൾക്ക് ഏറെ പ്രയോജനപെടും.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement