ഇന്നത്തെ വിപണി വിശകലനം

വർഷത്തിന്റെ അവസാന ആഴ്ചയിൽ ലാഭത്തിൽ അടയ്ക്കാൻ ശ്രമം നടത്തി  വിപണി.

വലിയ ഗ്യാപ്പ് ഡൌണിൽ 16949 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പെട്ടന്ന് താഴേക്ക് വീണു. എന്നാൽ ഇതൊരു ബിയർ ട്രാപ്പായിരുന്നു. ഇവിടെ നിന്നും തിരിരെ കയറിയ വിപണി ദിവസത്തെ ഉയർന്ന നില മറികടന്ന് മുന്നേറി. 17000 തകർത്ത സൂചിക പിന്നീട് 17100 പരീക്ഷിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 82 പോയിന്റുകൾ/ 0.49 ശതമാനം മുകളിലായി 17086 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 34596 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിഫ്റ്റിക്ക് സമാനമായ നീക്കം കാഴ്ചവച്ചു. 900 പോയിന്റുകളുടെ നേട്ടം കെെവരിച്ച് മുന്നേറിയ സൂചിക ദിവസത്തെ ഉയർന്ന നിലരേഖപ്പെടുത്തി. 35000ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സൂചികയ്ക്ക് സാധിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 200 പോയിന്റുകൾ/ 0.58 ശതമാനം മുകളിലായി 35057 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഫാർമ(+1.6%) മാത്രമാണ് ഇന്ന് ഒരു ശതമാനത്തിന് മുകളിൽ നേട്ടത്തിൽ അടച്ചത്.  ഐടി (+0.69%), ഫിൻസർവ്(+0.91%) എന്നിവ നേരിയ നേട്ടം കെെവരിച്ചു. നിഫ്റ്റി മീഡിയ (-1%) ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാ തന്നെ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

എല്ലാ ഐടി ഓഹരികളും ഇന്ന് ലാഭത്തിൽ അടച്ചു. Tech M (+3.5%) നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

കമ്പനിയുടെ പുതിയ കുത്തിവയ്പ്പിന് യുഎസ്എഫ്ഡിഎ അംഗീകാരം ലഭിച്ചതിന് പിന്നാലെ CIPLA (+2.4%) ഓഹരി നേട്ടത്തിൽ അടച്ചു. Dr Reddy (+2.1%), SunPharma (+1.1%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

കമ്പനിയുടെ എംഡിയും സിഇഒയും കാലാവധി അവസാനിക്കുന്നതിന് ആറുമാസം മുമ്പ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് RBL Bank (-18.4%) വിൽപ്പന സമ്മർദ്ദത്തിൽ ഏർപ്പെട്ടു. ഓഹരി ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും നേരിയ വീണ്ടെടുക്കലിന് സാക്ഷ്യംവഹിച്ചു. അതേസമയം ആർബിഎൽ ബാങ്കിന്റെ സാമ്പത്തിക ആരോഗ്യം സുസ്ഥിരമാണെന്ന് ആർബിഐ അറിയിച്ചു.

ഇന്തോനേഷ്യയിലെ ക്വാലനാമു അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കരാർ ഒപ്പുവച്ചതിന് ശേഷം GMR Infra(+8.2%) ഓഹരി വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി.

സോണി പിക്ചേഴ്സുമായുള്ള ലയനം പൂർത്തിയായതിന് പിന്നാലെ ZEEL(-4.1%) ഓഹരി ലാഭമെടുപ്പിന് വിധേയമായി.

1,337 കോടി രൂപയ്ക്ക് ഗാലക്‌സി ഇൻവെസ്റ്റ്‌മെന്റ്‌സുമായി കമ്പനിയുടെ അനുബന്ധ ഷെയർ സബ്‌സ്‌ക്രിപ്‌ഷനും ഷെയർ പർച്ചേഴ്‌സ് എഗ്രിമെന്റുകളിലും ഏർപ്പെട്ടതിനെ തുടർന്ന് Ashoka Buildcon(+10%) ഓഹരി നേട്ടത്തിൽ അടച്ചു.

മറ്റു റിയൽറ്റി ഓഹരികളിൽ സമ്മർദ്ദം അനുഭവപ്പെട്ടപ്പോൾ Sunteck(+8.8%) ഓഹരിയിൽ ബെെയിംഗ് അനുഭവപ്പെട്ടു. Prestige ഓഹരിയും നേട്ടത്തിൽ അടച്ചു.

നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിന്റെ ട്രസ്റ്റഡ് സോയ്സായി അംഗീകാരം ലഭിച്ചതിന് പിന്നാലെ HFCL(+3.6%) ഓഹരി നേട്ടത്തിൽ അടച്ചു.

അതിർത്തി നിരീക്ഷണ സംവിധാനം വികസിപ്പിക്കുന്നതിന് ഡിആർഡിഒയുടെ ട്രാൻസ്ഫർ ഓഫ് ടെക്നോളജി അവാർഡ് ലഭിച്ചതിന് പിന്നാലെ Paras Defence(+6.8%) നേട്ടത്തിൽ അടച്ചു.

വിപുലീകരണത്തിനായി 301 കോടി രൂപ സമാഹരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതിന് പിന്നാലെ Kabra Extrusion ഓഹരി നേട്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക് 

സാമ്പത്തിക ഓഹരികൾക്കൊപ്പം ഐടി സൂചിക എക്കാലത്തെയും ഉയർന്ന നില കെെവരിച്ചു കൊണ്ട് നിഫ്റ്റിക്ക് ശക്തമായ പിന്തുണ നൽകി. ICICI bank, HDFC എന്നീ ഓഹരികൾ നിഫ്റ്റിയുടെ മുന്നേറ്റത്തിന് പകുതി സംഭാവന നൽകി.

നിഫ്റ്റിയുടെ ഡിസംബർ മാസത്തെ കാൻഡിലിലേക്ക് നോക്കിയാൽ സൂചിക വ്യക്തമായ തീരുമാനം കെെകൊള്ളൻ സാധിക്കാത്ത അവസ്ഥയിലാണുള്ളതെന്ന് കാണാം. താഴേക്ക് നോക്കിയാൽ 16600ന് മുകളിൽ നിന്നാൽ മാത്രമെ വിപണി കൂടുതൽ ബെയറിഷ് ആകാതെ ഇരിക്കുകയുള്ളു. ഇതിന് താഴേക്ക് സൂചിക വ്യാപാരം അവസാനിപ്പിച്ചാൽ 200 ദിവസത്തെ മൂവിംഗ് ആവറേജിന് താഴേക്ക് പോകും. 2020ന് ശേഷം ഈ നിലയ്ക്ക് താഴേക്ക് സൂചിക പോയിട്ടില്ല.

HDFC ദിവസത്തെ ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് നാളത്തേക്ക് ശക്തമാണെന്ന സൂചന നൽകുന്നു. Reliance, ICICI Bank ഓഹരികളും സമാനമായ നീക്കമാണ് കാഴ്ചവച്ചത്.

ടാറ്റാ ഗ്രൂപ്പ് ഓഹരികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിലെ നിലയിൽ നിന്നും ഓഹരികളിൽ ഒരു ബ്രേക്ക് ഔട്ടിനുള്ള സാധ്യത കാണുന്നു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement