ഇന്നത്തെ വിപണി വിശകലനം

നവംബറിന് ശേഷം 18000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി.

ഗ്യാപ്പ് അപ്പിൽ 17913 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കത്തിൽ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായെങ്കിലും പിന്നീട് ശാന്തമായി വശങ്ങളിലേക്ക് നീങ്ങി. ഉച്ചയ്ക്ക് 2.30 ഓടെ ബെെയിംഗ് അനുഭവപ്പെട്ടതിന് പിന്നാലെ സൂചിക മുകളിലേക്ക് കയറാൻ തുടങ്ങി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 190 പോയിന്റുകൾ/ 1.07 ശതമാനം മുകളിലായി 18003 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 37949 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 250 പോയിന്റുകളുടെ മുന്നേറ്റമാണ് കാഴ്ചവച്ചത്. രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി സൂചിക കാണപ്പെട്ടു. അവസാന നിമിഷം ശാന്തമായി കാണപ്പെട്ട സൂചികയിൽ ബെെയിംഗ് അരങ്ങേറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 608 പോയിന്റുകൾ/ 1.61 ശതമാനം മുകളിലായി 38347 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പിഎസ്.യു ബാങ്ക്, മീഡിയ, റിയൽറ്റി എന്നിവ നേട്ടത്തിൽ അടച്ചു. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിൻസർവ് എന്നിവ 1.5 ശതമാനം നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

UPL (+4.1%) വീണ്ടും ബ്രേക്ക് ഔട്ട് നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

15 ശതമാനം തിരുത്തലിന് ശേഷം Titan (+3.3%) ഓഹരി എക്കാലത്തെയും ഉയർന്ന നിലയിൽ വ്യാപാരം ആരംഭിച്ചു.

അനേകം ഓട്ടോ ഓഹരികൾ ഇന്ന് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. HeroMotoCorp (+3.1%), Maruti (+2.7%), Tata Motors (+2.6%) എന്നിവ നേട്ടത്തിൽ അടച്ചു.

സാമ്പത്തിക ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം തുടർന്നു. HDFC (+2.4%), SBI (+2.4%), Kotak Bank (+2.2%) എന്നിവ നേട്ടത്തിൽ അടച്ചു. HDFC AMC (+3.1%), ICICI Bank (+2.2%) എന്നിവയും ലാഭത്തിൽ അടച്ചു.

പി.എസ്.യു ബാങ്ക് ഓഹരികളിലും ശക്തമായ ബെെയിംഗ് അനുഭവപ്പെട്ടു. Bank of Baroda (+5.1%), PNB (+3.7%), Canara Bank (+3.5%) എന്നിവ നേട്ടത്തിൽ അടച്ചു. HEL (+5.2%), HAL(+3.1%), Coal India(+2.3%), REC(+2.7%) തുടങ്ങിയ  പൊതുമേഖലാ സ്ഥാപനങ്ങളും നേട്ടത്തിൽ അടച്ചു.

ഐടി ഓഹരികൾ ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു. ഇൻഫോസിസ് ലാഭത്തിൽ അടച്ചപ്പോൾ Coforge (-3%), LTTS (-3%), Wipro (-2.5%) എന്നിവ നഷ്ടത്തിൽ അടച്ചു.

മക്വാറി ഓഹരിയുടെ ടാർഗറ്റ് 25 ശതമാനം വെട്ടിക്കുറച്ചതോടെ Paytm (-6%) നഷ്ടത്തിൽ അടച്ചു.



നെറ്റ്‌വർക്ക് ഇന്റലിജൻസ് ഉപയോഗിച്ച് ഉപഭോക്തൃ അനുഭവത്തിലേക്ക് പുതുമ കൊണ്ടുവരാൻ Aprecomm-മായി കെെകോർത്തതിന് പിന്നാലെ GTPL Hathway (+2.9%) ഓഹരി നേട്ടത്തിൽ അടച്ചു.

1,000-2,500 കോടി രൂപയുടെ സുപ്രധാന കരാറുകൾ സ്വന്തമാക്കിയതിന് പിന്നാലെ L&T (+2.5%) ഓഹരി നേട്ടത്തിൽ അടച്ചു.

Greaves Cotton (+20%-UC) ഓഹരി ഇന്ന് എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.

ക്രമമായ ഹൃദയ താളം നിലനിർത്താൻ നിർദ്ദേശിച്ചിട്ടുള്ള ഡ്രോൺഡറോൺ ഗുളികകൾക്ക് യുഎസ്എഫ്ഡിഎയുടെ താൽക്കാലിക അനുമതി ലഭിച്ചതിന് പിന്നാലെ Alembic Pharma (+2.1%) ഓഹരി നേട്ടത്തിൽ അടച്ചു.

മൂന്നാം പാദത്തിൽ കമ്പനിയുടെ വിഹിതം 3.37 ശതമാനമായി എൽഐസി വർദ്ധിപ്പിച്ചതിന് പിന്നാലെ Deepak Nitrite (+2.4%) ഓഹരി നേട്ടത്തിൽ അടച്ചു.

ജെബിഎം ഗ്രീൻ എനർജി, ജെബിഎം ഇവി ഇൻഡ് എന്നിവയിൽ 51 ശതമാനം ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെ JBM Auto (+5%) ഓഹരി നേട്ടത്തിൽ അടച്ചു. ഒരു മാസം കൊണ്ട് 30 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരി കാഴ്ചവച്ചത്. 

വിപണി മുന്നിലേക്ക് 

18000 മറികടന്ന നിഫ്റ്റി ഇതിന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. പുതുവർഷം കാളകൾക്ക് ശക്തമായ പിന്തുണ നൽകിയാണ് ആരംഭിച്ചതെന്ന് കാണാം.

മാസത്തെ ആദ്യ 10 ദിവസം കൊണ്ട് 8 ശതമാനത്തിന്റെ മുന്നേറ്റമാണ് ബാങ്ക് നിഫ്റ്റി കാഴ്ചവച്ചത്. ബജറ്റ് പ്രഖ്യാപനത്തിന് മുമ്പായി തന്നെ ബാങ്കിംഗ് ഓഹരികളിൽ ശക്തമായ മുന്നേറ്റം നടക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ബുധനാഴ്ച മൂന്നാം പാദ ഫലങ്ങൾ വരാനിരിക്കെ ഇൻഫോസിസ് ഓഹരി നേട്ടത്തിൽ അടച്ചു. ടിസിഎസ് ഓഹരിയും എക്കാലത്തെയും പുതിയ ഉയർന്ന നില രേഖപ്പെടുത്തി. ഈ ആഴ്ച കമ്പനി ബെെബാക്ക് പദ്ധതി പ്രഖ്യാപിക്കുമ്പോൾ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്.

ഐടി ഫലങ്ങൾ, 2022ലെ ബജറ്റ് എന്നിവയോട് അനുബന്ധിച്ച് ഏതെല്ലാം ഓഹരികളിൽ നിക്ഷേപം നടത്താനാണ് നിങ്ങൾ പദ്ധതിയിടുന്നത്? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement