ഫെഡറൽ ബാങ്ക് ക്യു 3 ഫലം: അറ്റാദായം 8 ശതമാനം ഇടിഞ്ഞ് 404 കോടി രൂപയായി
ഡിസംബർ പാദത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായത്തിൽ 8.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതോട കമ്പനിയുടെ ലാഭം 404.10 കോടി രൂപയായി. മൂന്നാം പാദത്തിൽ ബാങ്കിന്റെ മൊത്തം വരുമാനം 3,941.36 കോടി രൂപയായി ഉയർന്നു. പോയവർഷം ഇത് 3,738.22 കോടി രൂപയായിരുന്നു.
Adani Green Energy commissions ഗുജറാത്തിൽ 150 മെഗാവാട്ടിന്റെ സോളാർ പ്ലാന്റ് ആരംഭിച്ചു
അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ സഹസ്ഥാപനമായ
Adani Solar Energy Kutchh One ഗുജറാത്തിലെ കച്ചിൽ 150 മെഗാവാട്ടിന്റെ സോളാർ പ്ലാന്റ് ആരംഭിച്ചു. 25 വർഷത്തേക്ക് 2.67 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതിനും ഗുജറാത്ത് ഉർജ വികാസ് നിഗം ലിമിറ്റഡുമായി കമ്പനി കരാറായി.
ഫ്ലിപ്പ്കാർട്ടും – ആദിത്യ ബിർള ഫാഷൻ, കരാറിന് CCI യുടെ അംഗീകാരം ലഭിച്ചു
ഫ്ലിപ്പ്കാർട്ടും ആദിത്യ ബിർള ഫാഷനും തമ്മിലുള്ള 1,500 കോടി രൂപയുടെ കരാറിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) അംഗീകാരം നൽകി. ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്റെ 7.8 ശതമാനം ഓഹരികളും ഫ്ലിപ്പ്കാർട്ട് ഏറ്റെടുക്കും.
ഹിന്ദുസ്ഥാൻ സിങ്ക് ക്യു 3 ഫലം: അറ്റാദായം 36 ശതമാനം വർധിച്ച് 2,200 കോടി രൂപയായി
ഡിസംബർ പാദത്തിൽ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ അറ്റാദായത്തിൽ 36 ശതമാനം വർധനവ് രേഖപ്പെടുത്തി. ലാഭം 2,200 കോടി രൂപയായി ഉയർന്നു. മറ്റു പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഇതേ കാലയളവിൽ 28 ശതമാനം വർധിച്ച് 5,915 കോടി രൂപയായി.
ഹാവെൽസ് ക്യു 3 ഫലം: അറ്റാദായം 74 ശതമാനം വർധിച്ച് 350 കോടി രൂപയായി
ഹാവെൽസ് ഇന്ത്യ ലിമിറ്റഡ് മൊത്തം അറ്റാദായത്തിൽ 74.52 ശതമാനം വർധനവ് രേഖപ്പെടുത്തി. ഡിസംബർ പാദത്തിൽ 350.14 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ മറ്റു പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 39.67 ശതമാനം ഉയർന്ന് 3,175.20 കോടി രൂപയായി. ഇതിനൊപ്പം ഹാവെൽസ് ബോർഡ് ഓഹരിക്ക് 3 രൂപ വീതം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു.
L&T construction കമ്പനി 2500 കോടി രൂപയുടെ ട്രാൻസ്മിഷൻ ലൈൻ ഓർഡറുകൾ സ്വന്തമാക്കി
L&T construction പവർ ട്രാൻസ്മിഷൻ വിതരണ കമ്പനി ബംഗ്ലാദേശിൽ ഒരു കൂട്ടം ട്രാൻസ്മിഷൻ ലൈൻ ഓർഡറുകൾ സ്വന്തമാക്കി. 2,500 കോടി മുതൽ 5,000 കോടി രൂപ വരെയുള്ള ഓർഡറുകളാണ് കമ്പനി സ്വന്തമാക്കിയത്.
ഇൻഡിഗോ പെയിന്റ്സ് ഐ.പി.ഒ;
ആദ്യ ദിവസം തന്നെ 1.89 ടെെംസ്
സബ്സ്ക്രെെബായി
ഇൻഡിഗോ പെയിന്റ്സ് ഐ.പി.ഒ ആദ്യ ദിവസം തന്നെ 1.89 തവണ സബ്സ്ക്രെെബായി. 55.18 ലക്ഷം ഷെയറുകളുടെ ഓഫറിന് ആദ്യ ദിവസം തന്നെ 1.04 കോടി അപേക്ഷകൾ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവച്ചിരിക്കുന്ന ഭാഗം 3.3 തവണയും നിക്ഷേപ സ്ഥാപനങ്ങൾക്കുള്ളത് 1.09 തവണയും സബ്സ്ക്രെെബായി.
റാംകോ സിസ്റ്റംസ് HERE Technologies സുമായി കെെകോർത്തു
ലോജിസ്റ്റിക് ERP പ്ലാറ്റ്ഫോമിൽ ലൊക്കേഷൻ ഇന്റലിജൻസ് ഉൾപ്പെടുത്തുന്നതിനായി മാപ്പിംഗ്, ലൊക്കേഷൻ പ്ലാറ്റ്ഫോം സേവനങ്ങളിൽ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന HERE Technologies സുമായി റാംകോ സിസ്റ്റംസ് ലിമിറ്റഡ് കെെകോർത്തു.
LT Foods നെതർലാൻഡ് ആസ്ഥാനമായുള്ള ലീവിലെ 30% ഓഹരികൾ ഏറ്റെടുത്തു
എൽ.ടി ഫുഡ്സ് ലിമിറ്റഡ് അതിന്റെ സഹസ്ഥാപനമായ നേച്ചർ ബയോ ഫുഡ്സ് ബി.വി വഴി നെതർലാൻഡിലെ ഭക്ഷ്യ കമ്പനിയായ ലീവ്.നുവിന്റെ 30 ശതമാനം ഓഹരികൾ സ്വന്തമാക്കി. ഇടപാടിലൂടെ അഞ്ച് വർഷങ്ങൾക്ക് ശേഷം കമ്പനിയുടെ 21 ശതമാനം ഓഹരികൾ സ്വന്തമാക്കാനുള്ള അവസരം NBF BVക്ക് ലഭിക്കുന്നു.
Newgen Software ക്യു 3 ഫലം: അറ്റാദായം 48 ശതമാനം വർധിച്ച് 35 കോടി രൂപയായി
ഡിസംബർ പാദത്തിൽ Newgen Software ടെക്നോളജീസ് ലിമിറ്റഡ് അറ്റാദായത്തിൽ 47.83 ശതമാനം വർധനവ് രേഖപ്പെടുത്തി. ലാഭം 35.42 കോടി രൂപയായി. ഇതേ കാലയളവിൽ വരുമാനം 0.3 ശതമാനം ഉയർന്ന് 185.51 കോടി രൂപയായി.

