പ്രധാനതലക്കെട്ടുകൾ

Vedanta: 2021-22 സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതമായി ഓഹരി ഒന്നിന് 13 രൂപ വീതം നൽകാൻ കമ്പനി ബോർഡ് അനുമതി നൽകി.

Swan Energy: 2000 കോടി രൂപ സമാഹരിക്കുന്നത് മാർച്ച് 5ന് പരിഗണിക്കുമെന്ന് കമ്പനി ബോർഡ് പറഞ്ഞു.

Hind Rectifiers: ഫെബ്രുവരിയിൽ കമ്പനിക്ക് 57.32 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു.

Mukand: താനെയിലെ ഭൂമി 806.14 കോടി രൂപയ്ക്ക് വിറ്റു. 47 ഏക്കർ ഭൂമി വിൽപന നടത്തുന്നതിനായി കരാർ ഒപ്പുവച്ചു.

Tantia Constructions: ബസ്തയ്ക്കും റുപ്‌സയ്ക്കും ഇടയിലുള്ള പാലത്തിന്റെ നിർമ്മാണത്തിനായി സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ നിന്ന് 42.2 കോടി രൂപയുടെ കരാർ സ്വന്തമാക്കി കമ്പനി.

ഇന്നത്തെ വിപണി സാധ്യത

കഴിഞ്ഞ ദിവസം ഗ്യാപ്പ് ഡൌണിൽ 16614 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി നേരിയ മുന്നേറ്റം കാഴ്ചവച്ചതിന് പിന്നാലെ പടിപടിയായി താഴേക്ക് വീണു. എന്നാൽ രണ്ടാം ഘട്ടത്തിൽ സൂചികയിൽ ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടു. അവസാന നിമിഷത്തെ പൊട്ടിത്തെറിയിലൂടെ 188 പോയിന്റുകൾ/1.12 ശതമാനം താഴെയായി 16606 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി വലിയ ഗ്യാപ്പ് ഡൌണിൽ 35553 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ കുത്തനെ താഴേക്ക് വീണു.34900ൽ സപ്പോർട്ട് എടുത്ത സൂചിക ഇവിടെ നിന്നും തിരികെ കയറി.തുടർന്ന് 833 പോയിന്റുകൾ/ 2.3 ശതമാനം താഴെയായി 35372 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

മെറ്റൽ സൂചിക വീണ്ടും ശക്തമായ മുന്നേറ്റം നടത്തി.

യൂഎസ് വിപണികൾ ഇന്നലെ 1.8 ശതമാനം നേട്ടത്തിൽ  മുന്നേറ്റം കാഴ്ചവച്ചു. യൂറോപ്യൻ വിപണികളും ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. അതേസമയം യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായും യൂറോപ്യൻ
ഫ്യൂച്ചേഴ്സ്
നേരിയ ലാഭത്തിലുമാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 
16,675.-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,600, 16,555, 16,500, 16,370 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,700, 16,840, 16,900, 17,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.



ബാങ്ക് നിഫ്റ്റിയിൽ 35,230, 35,000, 34,900, 34,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,650, 35,900, 36,000, 36,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17,500, 17000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ്  29.2 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4,300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3,100 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

പ്രതീക്ഷിച്ചിരുന്ന പലിശ നിരക്ക് ഈ മാസം ഫെഡറൽ വർദ്ധിപ്പിക്കുമെന്ന് ജെറോം പവൽ ഇന്നലെ കോൺഗ്രസിന് മുമ്പാകെ വ്യക്തമാക്കി. 25 ബേസിസ് പോയിന്റ് വർദ്ധനയാണോ അതോ 50 പോയിന്റ് വർദ്ധിപ്പിക്കുമോ എന്ന ചോദ്യത്തിന് 25 പോയിന്റെന്നാണ് ഫെഡ് ചെയർമാൻ സൂചന നൽകിയത്. ഇത് വിപണിക്ക് ശൂഭമായി കാണുന്നു.

യുഎൻ ജനറൽ അസംബ്ലി റഷ്യൻ അധിനിവേശത്തെ അപലപിക്കുകയും സൈന്യത്തെ പിൻവലിക്കാൻ റഷ്യയോട് ആവശ്യപ്പെടുകയും ചെയ്തു. റഷ്യൻ പ്രഭുക്കന്മാരിൽ രണ്ട് പേർ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും റഷ്യയോട് ആവശ്യപ്പെട്ടു. വിപണി അനിശ്ചിതത്വമായതിനാൽ ഈ വാർത്തകൾ ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ സ്വാധീനം ചെലുത്തിയേക്കില്ല.

ക്രൂഡ് ഓയിൽ വില ഇന്നലെ ഉയർന്ന നില രേഖപ്പെടുത്തി. യുഎസ് ഉപരോധം റഷ്യയിൽ നിന്നും റഷ്യയിലേക്കും ചരക്ക് നീക്കത്തിന് തടസ്സമായതിനാൽ ബാരലിന് 114 ഡോളർ എന്ന നിരക്കിലേക്ക് എണ്ണ വില ഉയർന്നു. ഭക്ഷ്യ എണ്ണയിലും മറ്റ് ഇനങ്ങളിലും വിതരണ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇവ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും ബിസിനസുകളെ ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



സാമ്പത്തിക ഓഹരികളാണ് നിഫ്റ്റിയെ ഇന്നലെ താഴേക്ക് വലിച്ചത്. എന്നാൽ അവസാന നിമിഷം വിപണിയിൽ ശക്തമായ മുന്നേറ്റം നടന്നിരുന്നു. മികച്ച റിവേഴ്സലിനെ തുടർന്ന് നിക്ഷേപ സ്ഥാപനങ്ങളുടെ സ്വാധീനത്തെ പറ്റി 1 മണിയോടെ സൂചന ലഭിച്ചിരുന്നു. അതേസമയം ബാങ്ക് നിഫ്റ്റി ദുർബലമായ മേഖലയിലാണുള്ളത്. 34900 എന്ന സപ്പോർട്ട് നഷ്ടമായാൽ സൂചിക 34500 രേഖപ്പെടുത്തിയേക്കാം. എഫ്ഐഐ രൂക്ഷമായ വിൽപ്പന നടത്തുന്നതിനാൽ ബാങ്കിംഗ് മേഖലയിൽ ഭീതി നിലനിൽക്കുന്നത് കാണാം. 36200ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ വിപണി ശക്തമാണെന്ന് കരുതാം.

ബ്രേക്ക് ഔട്ട് നടന്നില്ലെങ്കിൽ  നിഫ്റ്റി 16900ന് താഴെ ഈ ആഴ്ച കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നെഗറ്റീവ് വാർത്തകൾ വന്നാൽ താഴേക്ക് 16400 ശ്രദ്ധിക്കാവുന്നതാണ്. വാർത്തകൾക്ക് ഒപ്പം ചുവടുവയ്ക്കാൻ ശ്രമിക്കുന്ന വിപണിയിൽ വലിയ നീക്കങ്ങളും നമ്മൾ പ്രതീക്ഷിക്കേണ്ടതുണ്ട്. എല്ലായിടത്തും പ്രീമിയം വളരെ കുടുതലാണ്. അതിനാൽ തന്നെ ബുദ്ധിപരമായി ഓപ്ഷൻ സെൽ ചെയ്താൽ നിങ്ങൾക്ക് നേട്ടം കൈവരിക്കാവുന്നതാണ്. നിങ്ങൾ ഒരു ഓപ്ഷൻ ബൈയർ ആണേൽ വലിയ നീക്കങ്ങളെ മാത്രം പിന്തുടരുക. ഇല്ലെങ്കിൽ നിങ്ങളുടെ പണം തീറ്റയിൽ അലിഞ്ഞ് ഇല്ലാതെയാകും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement