ഇന്നത്തെ വിപണി വിശകലനം
സാമ്പത്തിക ഓഹരികൾ ദുർബലമായതിനെ തുടർന്ന് രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി.
100 പോയിന്റുകൾക്ക് മുകളിലായി ഗ്യാപ്പ് അപ്പിൽ 16723 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പെട്ടന്ന് തന്നെ കുത്തനെ താഴേക്ക് വീണു. കൂടുതൽ താഴേക്ക് വീഴുന്നതിന് മുമ്പായി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിലയിൽ സൂചിക ശാന്തമായി നിന്നു. തിങ്കളാഴ്ചത്തെ ഉയർന്ന താഴ്ന്ന നിലയ്ക്കുള്ളിൽ സൂചിക വ്യാപാരം നടത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 107 പോയിന്റുകൾ/ 0.65 ശതമാനം താഴെയായി 16498 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35683 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ തകർന്ന് താഴേക്ക് വീണു. നിരവധി തവണ സപ്പോർട്ട് എടുത്ത് തിരികെ കയറാൻ സൂചിക ശ്രമംനടത്തിയെങ്കിലും സാധിച്ചില്ല. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 1000 പോയിന്റുകളുടെ തകർച്ച നേരിട്ട സൂചിക പിന്നീട് നേരിയ മുന്നേറ്റം കാഴ്ചവച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 428 പോയിന്റുകൾ/ 1.21 ശതമാനം താഴെയായി 34944 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ എന്നിവ 1 ശതമാനത്തിന് മുകളിൽ നേട്ടം കൈവരിച്ചു. നിഫ്റ്റി ഓട്ടോ, ഫിൻസെർവ് എന്നിവ രണ്ടാം ദിവസവും താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
ഊർജ്ജ ഓഹരികൾക്ക് ഒപ്പം ONGC (+4.5%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ക്രൂഡ് ഓയിൽ വില 8 വർഷത്തെ ഉയർന്ന നിലരേഖപ്പെടുത്തി.
മറ്റു ഊർജ്ജ ഓഹരികളായ PowerGrid (+3.3%), Coal India (+2.2%), IOC (+2.1%) എന്നിവ നേട്ടത്തിൽ അടച്ചു. Reliance (-0.84%) ഓഹരി നഷ്ടത്തിൽ അടച്ചു. GAIL (+4.2%), Hindustan Petroleum (+4.5%), Suppetro (+10.1%) എന്നിവ ലാഭത്തിൽ അടച്ചു.
1,100 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങലിന് അംഗീകാരം നൽകിയതിന് പിന്നാലെ UPL (+3.5%) ഓഹരി നേട്ടത്തിൽ അടച്ചു. കമ്പനി ഏറ്റെടുക്കാൻ ആഗോള കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ആവശ്യകത കുറഞ്ഞതും ഇന്ധന വില വർദ്ധിച്ചതിനെ തുടർന്നും UltraTech Cement (-6.5%), Shree Cement (-4.6%), Ambuja Cement (-4.5%), Ramco Cement (-5.9%), ACC (-5.4%) എന്നിവ കുത്തനെ ഇടിഞ്ഞു.
പേയിന്റ് ഓഹരികളെയും ഇത് പ്രതികൂലമായി ബാധിച്ചു. Asian Paint (-5.1%) കുത്തനെ താഴേക്ക് വീണു.
ഫണ്ട് സമാഹരണത്തിനുള്ള നിർദേശം ബോർഡ് ഇന്ന് വിലയിരുത്തുന്ന സാഹചര്യത്തിൽ Vodafone Idea (+6.2%) ഓഹരി നേട്ടത്തിൽ അടച്ചു.
എഥനോൾ ഉൽപ്പാദനം വർധിപ്പിക്കാൻ വ്യവസായിക മേഖല ലക്ഷ്യമിടുമ്പോൾ പഞ്ചസാര ഓഹരികൾ നേട്ടം കൈവരിക്കുകയാണ്. ഉക്രൈൻ പ്രതിസന്ധിയെത്തുടർന്ന് ക്രൂഡിന്റെ ഉയർന്ന വില നികത്താൻ അധിക ശേഷി ഉപയോഗിക്കും.
Shipping Corporation (+16.7%), Power India (+12.7%) എന്നീ ഓഹരികൾ ശക്തമായ ബ്രേക്ക് ഔട്ട് നൽകി.
റിയൽ എസ്റ്റേറ്റ് വിഭാഗത്തെ വേർതിരിച്ച് എക്സ്ചേഞ്ചുകളിൽ പ്രത്യേകം ലിസ്റ്റ് ചെയ്യാനുള്ള പദ്ധതിക്ക് പിന്നാലെ Bombay Dyeing (+4.2%) നേട്ടത്തിൽ അടച്ചു.
ഇന്നലത്തെ റാലിക്ക് ശേഷം ഇന്ന് താഴേക്ക് വീണ HDFC Life (-5.1%), SBI Life (-3.5%). ICICI Prudential Life (-4.6%) ഓഹരികൾ നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
മാർച്ചിലെ ആദ്യത്തെ എക്സ്പെയറി തികച്ചും രസകരമായി കാണപ്പെട്ടു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവ വ്യക്തമായ വശങ്ങളിലേക്ക് വ്യാപാരം നടത്തിയത് വ്യാപാരികൾക്ക് ഏറെ സഹായകരമായി.
ക്രൂഡ് ഓയിൽ വില വർദ്ധനവിനെ തുടർന്ന് വിപണിയിൽ രൂക്ഷമായ സമ്മർദ്ദം അനുഭവപ്പെടുന്നതായി കാണാം. പേയിന്റ്, സിമന്റ്, എഞ്ചിനീയറിംഗ് എന്നീ ഓഹരികൾ താഴേക്ക് വീണു. എന്നാൽ ഇത് വിപണിയുടെ സാധാരണ പ്രവർത്തന രീതിയാണ്. മെറ്റൽ ഓഹരികൾ മറുവശത്ത് ശക്തമായ റാലി തുടരുന്നത് കാണാം.
അടുത്ത ആഴ്ചത്തെ ഓപ്ഷൻ ഡേറ്റയിലേക്ക് നോക്കിയാൽ നിഫ്റ്റിക്ക് 16000 ശക്തമായ സപ്പോർട്ട് ആണെന്ന് കാണാം. ഓപ്പൺ കോൺട്രാക്ടുകൾ നോക്കിയാൽ നിഫ്റ്റി 16000-നും 17000നും ഇടയിലായി 16500ൽ ശാന്തമായി വ്യാപാരം നടത്തുമെന്നാണ് ലഭിക്കുന്ന സൂചന.
യുദ്ധവുമായി ബന്ധപ്പെട്ട വിപണിയുടെ മുൻകാല ചരിത്രം നോക്കിയാൽ പുതിയ സംഭവവികാസങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ വിപിണി വൈകാതെ തന്നെ തിരികെ കയറുമെന്ന് പ്രതീക്ഷിക്കാം. 1,000 ടാങ്ക് വിരുദ്ധ മിസൈലുകളും, 500 വിമാനവേധ മിസൈലുകളും ആയുധവിതരണത്തിന്റെ ഭാഗമായി ജർമ്മനി ഉക്രൈന് നൽകി. ഇത് കൂടുതൽ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് വഴിവച്ചേക്കാം. നേതാക്കൾ എങ്ങനെയാകും പ്രതികരിക്കുക എന്നത് നമുക്ക് പറയാൻ സാധിക്കുകയില്ല.
പുതിയ വാർത്തകളും സംഭവങ്ങളും ഉണ്ടാകുന്നത് വരെ വിപണി അസ്ഥിരമായി നിൽക്കുമെന്നാണ് നിലവിൽ കാണപ്പെടുന്നത്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

