മുംബൈയിലെ ഇന്ത്യബുൾസ് ഫിനാൻസ് സെന്ററിൽ ഇഡി റെയ്ഡ്
മുംബൈയിലെ ഇന്ത്യാബുൾസ് ഫിനാൻസ് സെന്ററിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഇന്ത്യാബുൾസ് ഹൗസിംഗ്, പ്രൊമോട്ടർ സമീർ ഗെഹ്ലൗട്ട്, മറ്റ് അനുബന്ധ കമ്പനികൾ, വ്യക്തികൾ എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002 (പിഎംഎൽഎ) പ്രകാരം ഇഡി രജിസ്റ്റർ ചെയ്ത എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടിന്റെ (ഇസിഐആർ) അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
2021 ഏപ്രിലിലാണ് ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിനും (ഐഎച്ച്എഫ്എൽ) അതിന്റെ പ്രമോട്ടർമാർക്കും എതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐഎച്ച്എഫ്എൽ പണം തട്ടിയെന്നും വില വർധിപ്പിക്കാൻ സ്വന്തം ഓഹരികളിൽ നിക്ഷേപിച്ചതെന്നുമാണ് എഫ്ഐആർ. പാൽഘറിൽ ഫയൽ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
പുതിയ കോവിഡ് വാക്സിനുകൾ വികസിപ്പിക്കാൻ പാനേഷ്യ ബയോടെക്കും കേന്ദ്രസർക്കാരും
കോവിഡ് വകഭേദങ്ങൾക്കെതിരെ സംരക്ഷണം നൽകുന്നതിനായി വാക്സിൻ കാൻഡിഡേറ്റുകൾ വികസിപ്പിക്കുന്നതിന് പാനേഷ്യ ബയോ ടെക്ക് ലിമിറ്റഡ്, കൊളീഷൻ ഫോർ എപിഡെർമിക്ക് പ്രിപ്പേർഡ്നെസ് ഇനോവേഷൻ (സിഇപിഐ) എന്നിവയുമായി സഹകരിക്കാൻ കേന്ദ്ര സർക്കാർ. നാനോപാർട്ടിക്കിൾ ബേസ്ഡ് വാക്സിൻ കാൻഡിഡേറ്റുകളുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനും നിർമ്മാണ പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും 12.5 ദശലക്ഷം ഡോളർ വരെ സിഇപിഐ ധനസഹായം നൽകും.
കടലിനടിയിലെ SEA-ME-WE-6 കേബിൾ കൺസോർഷ്യത്തിൽ ചേർന്ന് ഭാരതി എയർടെൽ
തങ്ങളുടെ അതിവേഗ ആഗോള നെറ്റ്വർക്ക് ശേഷി വർദ്ധിപ്പിക്കുന്നതിനായി കടലിനടിയിലെ കേബിൾ SEA-ME-WE-6 കൺസോർഷ്യത്തിൽ ചേർന്ന് ഭാരതി എയർടെൽ ലിമിറ്റഡ്. 19,200 റൂട്ട് കിലോമീറ്റർ (Rkm) SEA-ME-WE-6 സിംഗപ്പൂരിനെയും ഫ്രാൻസിനെയും ബന്ധിപ്പിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ കടലിനടിയിലെ കേബിൾ സംവിധാനങ്ങളിൽ ഒന്നായിരിക്കും ഇത്. SEA-ME-WE-6-ൽ ഒരു പ്രധാന നിക്ഷേപകനായി ഭാരതി എയർടെൽ മാറും. മൊത്തത്തിലുള്ള നിക്ഷേപത്തിന്റെ 20% ആയിരിക്കും ഇത്. 2025-ൽ ഇത് പ്രവർത്തനക്ഷമമാകും.
റിലയൻസ് ജിയോ IAX കടലിനടിയിലെ കേബിൾ സംവിധാനം മാലിദ്വീപിൽ ഇറക്കുന്നു
അടുത്ത തലമുറ മൾട്ടി-ടെറാബിറ്റ് ഇന്ത്യ-ഏഷ്യ-എക്സ്പ്രസ് (IAX) കടലിനടിയിലെ കേബിൾ സംവിധാനം മാലിദ്വീപിൽ ഇറക്കാൻ റിലയൻസ് ജിയോ. ഇത് മാലിദ്വീപിലെ ഹുൽഹുമലെയെ ഇന്ത്യയിലെയും സിംഗപ്പൂരിലെയും പ്രധാന ഇന്റർനെറ്റ് ഹബ്ബുകളുമായി നേരിട്ട് ബന്ധിപ്പിക്കും. 2023 അവസാനത്തോടെ IAX സേവനത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡാറ്റാ ഡിമാന്റ് വർധിപ്പിക്കാൻ ഇത് സഹായിക്കും.
സ്റ്റീൽ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിയാന സാങ്കേതിക വിദ്യാഭ്യാസ ബോർഡുമായി കരാർ ഒപ്പിട്ട് ജിൻഡാൽ സ്റ്റെയിൻലെസ്
സ്റ്റെയിൻലെസ് സ്റ്റീൽ ടെക്നോളജിയിലും ആപ്ലിക്കേഷനുകളിലും സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിയാന സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷനുമായി (എച്ച്എസ്ബിടിഇ) കരാർ ഒപ്പിട്ട് ജിൻഡാൽ സ്റ്റെയിൻലെസ് ലിമിറ്റഡ്. ഇതിന്റെ ഭാഗമായി സ്റ്റെയിൻലെസ് സ്റ്റീലിൽ രണ്ട് മൊഡ്യൂളുകൾ പുറത്തിറക്കും. ഹരിയാനയിലെ 25 ഓളം പോളിടെക്നിക് കോളേജുകളിലും ഇത് സ്ഥാപനവൽക്കരിക്കും. പ്രതിവർഷം 3,000-ത്തിലധികം വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനപ്പെടും.
5G നെറ്റ്വർക്ക് റോളൗട്ട് ത്വരിതപ്പെടുത്തുന്നതിന് ഒ – റാൻ- അലയൻസിൽ ചേർന്ന് എച്ച്എഫ്സിഎൽ
റേഡിയോ ആക്സസ് നെറ്റ്വർക്ക് (റാൻ) വ്യവസായത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്റർമാർ, വെണ്ടർമാർ, സ്ഥാപനങ്ങൾ എന്നിവയുടെ ആഗോളതലത്തിലെ കമ്മ്യൂണിറ്റിയായ ഒ – റാൻ- അലയൻസിൽ ചേർന്ന് എച്ച്എഫ്സിഎൽ. 5G ട്രാൻസ്പോർട്ട് ഉപകരണങ്ങൾക്കായി ഉൽപ്പന്നങ്ങളുടെ സമ്പൂർണ്ണ പോർട്ട്ഫോളിയോ നിർമ്മിക്കുന്നതിനാണ് കമ്പനി നിക്ഷേപം നടത്തുന്നത്.
ഓഫ്ഷോർ വിൻഡ് പദ്ധതികൾ വികസിപ്പിക്കുന്നതിന് ആർഡബ്ല്യുഇ റിന്യൂവബിളുമായി സഹകരിച്ച് ടാറ്റ പവർ
ഇന്ത്യയിലെ ഓഫ്ഷോർ വിൻഡ് പദ്ധതികളുടെ സംയുക്ത വികസനത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ജർമ്മനി ആസ്ഥാനമായുള്ള ആർഡബ്ല്യുഇ റിന്യൂവബിൾ ജിഎംബിഎച്ചുമായി സഹകരിച്ച് ടാറ്റ പവർ. 2030 ഓടെ 30 ജിഗാവാട്ട് ഓഫ്ഷോർ വിൻഡ് ഇൻസ്റ്റാളേഷനുകൾ കൈവരിക്കുക എന്ന ഗവൺമെന്റിന്റെ ലക്ഷ്യത്തിന്റെ ഭാഗമായുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഗോൾ ലോൺ ബിസിനസിൽ പ്രവേശിക്കാൻ കാപ്രി ഗ്ലോബൽ ക്യാപിറ്റൽ
2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഗോൾഡ് ലോൺ ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതിയിട്ട് കാപ്രി ഗ്ലോബൽ ക്യാപിറ്റൽ ലിമിറ്റഡ് (സിജിസിഎൽ). നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണിത്. 8,000 കോടി രൂപയുടെ ഗോൾഡ് ലോൺ ബുക്ക് നിർമ്മിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,500 ബ്രാഞ്ച് ലൊക്കേഷനുകളുള്ള ശൃംഖല വികസിപ്പിക്കുകയും ചെയ്യും
സിഡ്നിയിൽ ഗവേഷണ കേന്ദ്രം ആരംഭിച്ച് ടിസിഎസ്
ആഗോള കഴിവുകൾ ഓസ്ട്രേലിയൻ വിപണിയിൽ എത്തിക്കുന്നതിനായി സിഡ്നിയിൽ ഒരു ‘ഡിജിറ്റൽ ഗാരേജ്’ ആരംഭിച്ച് ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് (ടിസിഎസ്). ന്യൂയോർക്ക്, ആംസ്റ്റർഡാം, ടോക്കിയോ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ടിസിഎസിന്റെ ടിസിഎസ് പേസ് സൗകര്യങ്ങളുടെ പട്ടിക വികസിപ്പിക്കുന്ന ഏഷ്യാ-പസഫിക്കിലെ ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമായിരിക്കും ഇത്.
കോ-ബ്രാൻഡഡ് റുപേ കോൺടാക്റ്റ്ലെസ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ഐആർടിസി, ബിഒബി ഫിനാൻഷ്യൽ
ഐആർടിസി ബിഒബി റു പേ കോൺടാക്റ്റ്ലെസ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡും (ഐആർടിസി) ബിഒബി ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡും (ബിഎഫ്എസ്എൽ). സ്ഥിരമായി റെയിൽവേ വഴി യാത്ര ചെയ്യുന്നവർക്ക് പരമാവധി സമ്പാദ്യം വാഗ്ദാനം ചെയ്യുന്നതിനായി പ്രത്യേകം ക്യൂറേറ്റ് ചെയ്തതാണ് കാർഡ്. ബിഒബി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഏതെങ്കിലും എസി ക്ലാസ് റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്താൽ ഐആർടിസി ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കും. ബാങ്ക് ഓഫ് ബറോഡയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ബിഎഫ്എസ്എ

