ടാറ്റ സ്റ്റീൽ ക്യു 2 ഫലം, അറ്റാദായം 654 ശതമാനം വർധിച്ച് 12,547 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ടാറ്റ സ്റ്റീൽ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 653.6 ശതമാനം വർദ്ധിച്ച് വർദ്ധിച്ച് 12,547.70 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 28 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 54.8 ശതമാനം വർദ്ധിച്ച് 60,282.8 കോടി രൂപയായി. EBITDA 182 ശതമാനം വർദ്ധിച്ച് 15,566 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് രണ്ടാം പാദത്തിൽ 27.4 ശതമാനം വർദ്ധിച്ച് 47,135.28 കോടി രൂപയായി.

സീൽ ക്യു 2 ഫലം, അറ്റാദായം 187 ശതമാനം വർധിച്ച് 270 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ (സീൽ) ഏകീകൃത അറ്റാദായം 187 ശതമാനം വർദ്ധിച്ച് വർദ്ധിച്ച് 270.2 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 15 ശതമാനം വർദ്ധിച്ച് 1,978.8 കോടി രൂപയായി. അതേസമയം സീലിന്റെ സബ്‌സ്‌ക്രിപ്‌ഷൻ വരുമാനം വർഷം 1.5% ഇടിഞ്ഞ് 788.5 കോടി രൂപയായി, പരസ്യ വിൽപ്പന 20.7 ശതമാനം വർധിച്ച് 1,089 കോടി രൂപയായി. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 13 ദശലക്ഷം പ്രതിമാസ ശരാശരി ഉപയോക്താക്കളെ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.

ഗോദറേജ് കൺസ്യൂമർ ക്യു 2 ഫലം, അറ്റാദായം പ്രതിവർഷം 5 ശതമാനം വർധിച്ച് 478.9 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ (ജിസിപിഎൽ) ഏകീകൃത അറ്റാദായം 4.6 ശതമാനം വർദ്ധിച്ച് വർദ്ധിച്ച് 478.9 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 16 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 8.5 ശതമാനം വർദ്ധിച്ച് 3,163.6 കോടി രൂപയായി. രണ്ടാം പാദത്തിൽ ജി‌സി‌പി‌എല്ലിന്റെ ഇന്ത്യൻ ബിസിനസ്സിൽ നിന്നുള്ള വരുമാനം പ്രതിവർഷം 9.5 ശതമാനം വർദ്ധിച്ച് 1,838.14 കോടി രൂപയായി. കമ്പനിയുടെ മൊത്ത ചെലവ് 11 ശതമാനം വർദ്ധിച്ച് 2,579.45 കോടി രൂപയായി.

പിരാമൽ എന്റർപ്രൈസസ് ക്യു 2 ഫലം, അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 426 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ പിരമൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (പിഇഎൽ) ഏകീകൃത അറ്റാദായം 32.1 ശതമാനം ഇടിഞ്ഞ് 426.49 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 5.9 ശതമാനം ഇടിഞ്ഞ് 3,105.52 കോടി രൂപയായി. രണ്ടാം പാദത്തിൽ പിഇഎൽന്റെ ഫിനാൻഷ്യൽ സർവീസ് ബിസിനസ്സിൽ നിന്നുള്ള വരുമാനം പ്രതിവർഷം 20.2 ശതമാനം ഇടിഞ്ഞ് 1,481.1 കോടി രൂപയായി. ഫാർമ ബിസിനസ്സിൽ നിന്നുമുള്ള വരുമാനം 12.5 ശതമാനം വർദ്ധിച്ച് 1,621.42 കോടി രൂപയായി.

നവംബർ 12 മുതൽ 10 ശതമാനം വില വർധിപ്പിക്കാൻ ഒരുങ്ങി പെയിൻ്റ്സ്

നവംബർ 12 മുതൽ ഉൽപ്പന്നങ്ങളുടെ വില 10 ശതമാനം വർദ്ധിപ്പിക്കാൻ ഒരുങ്ങി ബെർജർ പെയിന്റ്‌സ് ലിമിറ്റഡ്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തെ തുടർന്ന് ഇതിനകം തന്നെ കമ്പനി ഉൽപ്പന്നങ്ങളുടെ വില 6-7 ശതമാനം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിറ്റുവരവ് 8,000 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പേജ് ഇൻഡസ്ട്രീസ് ക്യു 2 ഫലം, അറ്റാദായം 45 ശതമാനം വർധിച്ച് 160 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ പേജ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ജിസിപിഎൽ) ഏകീകൃത അറ്റാദായം 44.76 ശതമാനം വർദ്ധിച്ച് വർദ്ധിച്ച് 160.48 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 46.43 ശതമാനം വർദ്ധിച്ച് 1,084.01 കോടി രൂപയായി. അതേസമയം കമ്പനിയുടെ മൊത്ത ചെലവ് 46.2 ശതമാനം വർദ്ധിച്ച് 874.54 കോടി രൂപയായിട്ടുണ്ട്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കുശേഷം വിൽപ്പനയുടെ വേഗത വർദ്ധിച്ചതായി കമ്പനി അറിയിച്ചു.

നവി മുംബൈ മെട്രോ റെയിൽ പദ്ധതിയുടെ 168 കോടി രൂപയുടെ ഓർഡർ നേടി ജെ കുമാർ ഇൻഫ്ര

മഹാരാഷ്ട്ര മെട്രോ റെയിൽ കോർപ്പറേഷനിൽ നിന്നും (എംഎംആർഎൽ) 168 കോടി രൂപയുടെ ഓർഡറിനുള്ള കത്ത് ജെ കുമാർ ഇൻഫ്രാപ്രോജക്‌സിന് ലഭിച്ചു. നവി മുംബൈ മെട്രോ റെയിൽ പ്രോജക്റ്റിനായി കോൺക്രീറ്റ് & ഫാബ്രിക്കേറ്റഡ് സ്റ്റീൽ സ്ട്രക്ചറുകളുടെ രൂപകൽപ്പന നിർമ്മാണം എന്നിവയും, ആർക്കിടെക്ചർ ജോലികളും, പ്ലംബിംഗ്, ആറ് എലവേറ്റഡ് മെട്രോ സ്റ്റേഷനുകളുടെ ഡ്രൈനേജ് ജോലികളുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ് ക്യു 2 ഫലം, അറ്റാദായം 11 ശതമാനം ഇടിഞ്ഞ് 286 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 11 ശതമാനം ഇടിഞ്ഞ് 286 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ അറ്റ ​​പലിശ വരുമാനം 7 ശതമാനം കുറഞ്ഞ് 625 കോടി രൂപയായി. അതേസമയം ഒക്‌ടോബർ-നവംബർ പാദത്തിൽ കോ-ലെൻഡിംഗിലൂടെ 1,000 കോടി രൂപ റീട്ടെയിൽ വായ്പ വിതരണം ചെയ്യാനൊരുങ്ങുകയാണ് കമ്പനി

ഐ പി ഒ അപ്‌ഡേറ്റുകൾ:


സഫയർ ഫുഡ്‌സ് ഇന്ത്യയുടെ 2,073.25 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) ലേലത്തിന്റെ അവസാന ദിവസം 6.62 തവണ സബ്‌സ്‌ക്രൈബ് ചെയ്തു. റീട്ടെയിൽ നിക്ഷേപകർ റിസർവ് ചെയ്ത ഭാഗത്തിനെതിരെ 8.70 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തു. നോൺ-ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർ (എൻഐഐ) 3.46 തവണയും ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ് (ക്യുഐബി) 7.50 തവണയും റിസർവ് ചെയ്ത ഭാഗങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്തു.

ലേലത്തിന്റെ രണ്ടാം ദിവസം ലേറ്റന്റ് വ്യൂ അനലിറ്റിക്‌സിന്റെ 600 കോടി രൂപയുടെ ഐപിഒ 23.22 തവണ സബ്‌സ്‌ക്രൈബ് ചെയ്തു. റീട്ടെയിൽ നിക്ഷേപകർ റിസർവ് ചെയ്ത ഭാഗത്തിനെതിരെ 69.56 തവണ സബ്‌സ്‌ക്രൈബ് ചെയ്തു. നോൺ-ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർ (എൻഐഐ) 33.29 തവണയും ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ് (ക്യുഐബി) 3.51 തവണയും റിസർവ് ചെയ്ത ഭാഗങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്തു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement