മാരുതി സുസുക്കി ക്യു 2 ഫലം, അറ്റാദായം 65 ശതമാനം ഇടിഞ്ഞ് 475 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ  മാരുതി സുസുക്കിയുടെ ഏകീകൃത അറ്റാദായം 65.35 ശതമാനം ഇടിഞ്ഞ് 475.3 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ ആകെ വിൽപന വരുമാനം 9.09 ശതമാനം കുറഞ്ഞ് 19,297.8 കോടി രൂപയായി. EBITDA കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 56 ശതമാനം താഴ്ന്ന് 855 കോടി രൂപയായി. ആഗോളതലത്തിലെ സെമികണ്ടക്ടർ ക്ഷാമവും ചരക്കു നികുതിയും വിൽപനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അദാനി പോർട്ട്സ് ക്യു 2 ഫലം, അറ്റാദായം 31 ശതമാനം ഇടിഞ്ഞ് 951 കോടി രൂപയായി.

സെപ്റ്റംബറിലെ രണ്ടാംപാദത്തിൽ അദാനി പോർട്ട്സ് ആൻഡ് എക്കണോമിക് സോണിന്റെ ഏകീകൃത അറ്റാദായം 31.4 ശതമാനം ഇടിഞ്ഞ് 951.7 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 27 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 21.7 ശതമാനം വർദ്ധിച്ച് 3532.4 കോടി രൂപയായി. അതേസമയം കമ്പനിയുടെ ചരക്ക് നീക്കം 9.7 ശതമാനം കുറഞ്ഞ് 68.3 ദശലക്ഷം മെട്രിക് ടൺ ആയി.

ഇൻഡസ് ഇൻഡ് ബാങ്ക് ക്യു 2 ഫലം, അറ്റാദായം 73 ശതമാനം വർദ്ധിച്ച് 1147 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ  ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഏകീകൃത അറ്റാദായം 73 ശതമാനം വർദ്ധിച്ച് 1146.73 കോടി രൂപയായി. ഇതേകാലയളവിൽ ബാങ്കിന്റെ മൊത്ത പലിശ വരുമാനം 11.6 ശതമാനം വർദ്ധിച്ച് 3658 കോടി രൂപയായി. അതേസമയം ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ഗ്രോസ് എൻപിഎ) അനുപാതം മുൻ പാദത്തിലെ 2.88 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പാദത്തിൽ 2.77 ശതമാനം ആയി. പ്രൊവിഷനുകൾ പ്രതിവർഷം 7.5 ശതമാനം കുത്തനെ ഇടിഞ്ഞ്  വർഷം 1703.36 കോടി രൂപയായി.

ഡയപ്പർ വിപണിയിലേക്ക് ഡാബർ ഇന്ത്യ

ഇന്ത്യയിലെ ഡയപ്പർ വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി ഡാബർ ഇന്ത്യ. ഷാംപൂ, സോപ്പ്, എണ്ണ, ടാൽക്ക് എന്നിവയുൾപ്പെടെയുള്ള  ബേബി കെയർ ഉൽപ്പന്നങ്ങളുടെ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. നിലവിൽ ഡയപ്പർ വിപണിയുടെ 80 ശതമാനവും നിയന്ത്രിക്കുന്നത് പ്രോക്ടർ & ഗാംബിൾ (പി ആൻഡ് ജി), യൂണിചാർം എന്നീ കമ്പനികളാണ്. ഈ കമ്പനികളുമായായിരിക്കും ഡാബറിന്റെ മത്സരം. മറ്റ് ഡയപ്പറുകളെ അപേക്ഷിച്ച് ഇൻസ്റ്റാ-അബ്സോർബ് സാങ്കേതികവിദ്യയുള്ള ‘ഡാബർ ബേബി സൂപ്പർ പാന്റ്സ്’ നനവിനെ 50 ശതമാനം കൂടുതൽ ആഗിരണം ചെയ്യുമെന്ന് ഡാബർ പറഞ്ഞു. ഫ്ലിപ്കാർട്ടിലായിരിക്കും ഇത് ആദ്യം അവതരിപ്പിക്കുക.

ടൈറ്റൻ ക്യു2 ഫലം, അറ്റാദായം നാലിരട്ടിയായി ഉയർന്ന് 641 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ  ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 270 ശതമാനം ഉയർന്ന് 641 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്ത വിൽപ്പന 75 ശതമാനം ഉയർന്ന് 7,243 കോടി രൂപയായി. ടൈറ്റന്റെ ജ്വല്ലറി വിഭാഗത്തിന്റെ വളർച്ച 77 ശതമാനം വർദ്ധിച്ച് 6,106 കോടി രൂപയുടെ വരുമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാച്ചസ് ആൻഡ് വെയറബിൾസ് ബിസിനസിന്റെ വരുമാനം 72 ശതമാനം വർദ്ധിച്ച് 687 കോടി രൂപയായി.

സിറ്റിയുടെ ഇന്ത്യയിലെ കൺസ്യൂമർ ബിസിനസ്സ് വാങ്ങാൻ ബിഡ്ഡുകൾ സമർപ്പിച്ച് കൊട്ടക് മഹീന്ദ്ര, ആക്സിസ്, ഇൻഡസ് ഇൻഡ് ബാങ്കുകൾ

സിറ്റിയുടെ ഇന്ത്യയിലെ കൺസ്യൂമർ ബിസിനസ് വാങ്ങുവാനായി കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവർ ബൈൻഡിംഗ് ഓഫറുകൾ നൽകിയതായി റിപ്പോർട്ട്. ഇക്കണോമിക് ടൈംസ് ആണ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 2 ബില്യൺ ഡോളർ ആണ് ഇതിന്റെ മൂല്യം. സിഇഒ ജെയ്ൻ ഫ്രേസറിന്റെ കീഴിൽ യുഎസ് ആസ്ഥാനമായുള്ള സിറ്റി, ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലെ കൺസ്യൂമർ ബാങ്കിംഗ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ബാങ്ക് അടുത്ത ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുമെന്നും ഒരാളെ തെരഞ്ഞെടുക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ലേലം വിളിച്ചവരാരും തന്നെ ഓഹരികൾ വാഗ്‌ദാനം ചെയ്‌തിട്ടില്ല, പണമായിട്ടാണ് ബിഡുകൾ സമർപ്പിക്കുന്നത്.

എൽ ആൻഡ് ടി ക്യു 2 ഫലം, അറ്റാദായം 67 ശതമാനം ഇടിഞ്ഞ് 1819 കോടി രൂപയായി.

സെപ്റ്റംബറിലെ രണ്ടാംപാദത്തിൽ ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 67 ശതമാനം ഇടിഞ്ഞ് 1819.45 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 54.9 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 12 ശതമാനം വർദ്ധിച്ച് 34773 കോടി രൂപയായി. അതേസമയം കമ്പനിയുടെ ചരക്ക് നീക്കം 9.7 ശതമാനം കുറഞ്ഞ് 68.3 ദശലക്ഷം മെട്രിക് ടൺ ആയി. രണ്ടാം പാദത്തിൽ കമ്പനി  42,140 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ബജാജ് ഓട്ടോ ക്യു 2 ഫലം, അറ്റാദായം 12 ശതമാനം വർദ്ധിച്ച് 1275 കോടി രൂപയായി.

സെപ്റ്റംബറിലെ രണ്ടാംപാദത്തിൽ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 1275 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 12 ശതമാനം വർദ്ധിച്ച് 34773 കോടി രൂപയായി.

യുണൈറ്റഡ് സ്പിരിറ്റ്സ് ക്യു 2 ഫലം, അറ്റാദായം രണ്ട് മടങ്ങ് വർധിച്ച് 286 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാംപാദത്തിൽ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ഏകീകൃത അറ്റാദായം രണ്ട് മടങ്ങ് വർധിച്ച് 286.4 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 9.3 ശതമാനം വർദ്ധിച്ച് 8,208.8 കോടി രൂപയായി. അതേസമയം കമ്പനിയുടെ മൊത്തം ചെലവ് 6.52 ശതമാനം വർദ്ധിച്ച് 7,822.9 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement