2021ൽ ഇന്ത്യയുടെ വളർച്ച 9.5% ആയിരിക്കുമെന്ന് ഐഎംഎഫ്
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) വളർച്ച 2021 ൽ 9.5 ശതമാനവും 2022 -ൽ 8.5 ശതമാനവും എന്നുള്ള പ്രവചനത്തിൽ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). എന്നാൽ ഈ വർഷത്തെ ആഗോള തലത്തിലെ വളർച്ചാ നിരക്ക് കുറയും. വിതരണ മേഖലയിലെ പ്രതിസന്ധികളും മഹാമാരിയുണ്ടാക്കിയ പ്രതിസന്ധികളുമാണ് വളർച്ചയെ ബാധിച്ചത്. 2021 ൽ ആഗോളതലത്തിൽ 5.9% സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഇഇഎസ്എല്ലിൽ നിന്നും 538 കോടി രൂപയുടെ ഓർഡറുകൾ നേടി ടാറ്റ പവർ സോളാർ
മഹാരാഷ്ട്രയിലെ സ്റ്റേറ്റ് എനർജി എഫിഷ്യൻസ് സർവ്വീസ് ലിമിറ്റഡിൽ (ഇഇഎസ്എൽ) നിന്നും സോളാർ പദ്ധതികൾക്കായുള്ള കത്ത് ടാറ്റ പവർ സോളാറിന് ലഭിച്ചു. മഹാരാഷ്ട്രയിൽ 100 മെഗാവാട്ടിന്റെ സോളാർ പദ്ധതിയുടേതാണ് ഓർഡർ. 538 കോടി രൂപയുടേതാണ് പദ്ധതി. 12 മാസമാണ് പദ്ധതിയുടെ കമ്മീഷൻ കാലാവധി.
യുപുയിലെ ഭവനനിർമ്മാണ പദ്ധതി ലേലം വിളിച്ച് പിഎസ്പി പ്രൊജക്ട്സ്
ഉത്തർപ്രദേശിലെ സർക്കാർ റെസിഡൻഷ്യൽ പ്രോജക്ടിന്റെ ഏറ്റവും കുറഞ്ഞ (എൽ -1) ലേലക്കാരനായി പിഎസ്പി പ്രൊജക്റ്റ്സ് ലിമിറ്റഡ്. 238.7 കോടി രൂപയാണ് പദ്ധതിയുടെ ലേല തുക. രാജ്യത്തെ വ്യാവസായിക, റെസിഡൻഷ്യൽ രംഗങ്ങളിൽ നിർമ്മാണവും അനുബന്ധ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു മൾട്ടി ഡിസിപ്ലിനറി നിർമ്മാണ കമ്പനിയാണ് പിഎസ്പി പ്രോജക്റ്റുകൾ
വിവിധ ബിസിനസുകളിൽ സുപ്രധാന ഓർഡറുകൾ സ്വന്തമാക്കി എൽ & ടി കൺസ്ട്രക്ഷൻ
1,000 മുതൽ 2,500 കോടി രൂപവരെയുള്ള സുപ്രധാന ഓർഡറുകൾ നേടി ലാർസൻ ആന്റ് ടുബ്രോയുടെ (എൽ & ടി) നിർമ്മാണ വിഭാഗം. കമ്പനിയുടെ വിവിധ മേഖലകളിലായാണ് ഓർഡറുകൾ നേടിയത്. മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ ഹാൻഡ്ലിംഗ് (എം എം എച്ച്) രംഗത്ത് കോക്ക് ഓവൻ, ബൈ പ്രൊഡക്ട് , കോക്ക് ഡ്രൈയിങ് പ്ലാന്റ് എന്നിവ സ്ഥാപിക്കുവാനുള്ള ഓർഡറുകളും കമ്പനി നേടിയിട്ടുണ്ട്. അതേസമയം ഹൈദരാബാദിൽ 20 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓഫീസ് സമുച്ചയം നിർമ്മിക്കാനുള്ള ഓർഡർ ബിൽഡിംഗ് ആന്റ് ഫാക്ടറീസ് ബിസിനസിന് ലഭിച്ചിട്ടുണ്ട്
രണ്ടാം പാദത്തിൽ 11% വർദ്ധിച്ച് കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ കൈകാര്യം ചെയ്ത വോള്യങ്ങൾ
രണ്ടാം പാദത്തിൽ കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മൊത്തം ഫിസിക്കൽ വോള്യങ്ങൾ 10.74% വർദ്ധിച്ച് 9,80,757 ട്വന്റി ഫൂട്ട് ഇക്വാലന്റ് യൂണിറ്റുകളായി (TEUs). എന്നാൽ മുൻ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഫിസിക്കൽ വോള്യങ്ങൾ 1.11% കുറഞ്ഞിട്ടുണ്ട്. ആഭ്യന്തര ഫിസിക്കൽ വോള്യങ്ങൾ 33.68% വർദ്ധിച്ച് 1,88,332 ടിഇയു ആയി. അതേസമയം കയറ്റുമതി ഇറക്കുമതി വോള്യങ്ങൾ 6.4% വർദ്ധിച്ച് 7,92,425 ടിഇയു ആയിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള ബ്രസീലിയൻ വിസകൾ സ്വീകരിക്കാൻ ബിഎൽഎസ് ഇന്റർനാഷണൽ
ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന് വിസ അപേക്ഷകൾ സ്വീകരിക്കാനുള്ള അനുമതി നൽകി ബ്രസീൽ എംബസി. ഇതോടെ ഡൽഹിയിലെയും മുംബൈയിലെയും കേന്ദ്രങ്ങളിൽ നിന്നുള്ള വിസ അപേക്ഷകൾ കമ്പനി സ്വീകരിക്കും. ഫോട്ടോകോപ്പി, കൊറിയർ, അപേക്ഷകൾ പൂരിപ്പിക്കൽ തുടങ്ങിയവക്കൊപ്പം ബ്രസീൽ വിസ പ്രോസസ്സിംഗും ബിഎൽഎസ് ആരംഭിക്കും. വിസ, പാസ്പോർട്ട്, കോൺസുലർ, ഇ-ഗവേണൻസ് സേവനങ്ങളുമായി ബന്ധപ്പെട്ട ആഗോളതലത്തിലെ സേവന പങ്കാളിയാണ് ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ്
പവർ ഫിനാൻസ് കോർപ്പറേഷന് “മഹാരത്ന” പദവി നൽകി സർക്കാർ
സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഫിനാൻസ് കോർപ്പറേഷന് (പി എഫ് സി) മഹാരത്ന പദവി. ഇത് കമ്പനിക്ക് അതിന്റെ പ്രവർത്തനത്തിലും സാമ്പത്തിക മേഖലയിലും സ്വയംഭരണം നൽകും. മഹാരത്ന പദവി ലഭിക്കുന്ന സ്ഥാപനത്തിന് ഇന്ത്യയിലും വിദേശത്തുമായി സംയുക്ത സംരംഭങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നതിനായി ഓഹരി നിക്ഷേപം നടത്താം. വൈദ്യുതി മന്ത്രാലയത്തിന്റെ കീഴിലുള്ള ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനിയാണ് പിഎഫ്സി.
ബൻസാലി എഞ്ചിനീയറിംഗ് ക്യു 2 ഫലം, അറ്റാദായം 248% ശതമാനം വർദ്ധിച്ച് 123.66 കോടി രൂപയായി
സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ബൻസാലി എഞ്ചിനീയറിംഗ് പോളിമേഴ്സിന്റെ ഏകീകൃത അറ്റാദായം 248% ശതമാനം വർദ്ധിച്ച് 123.66 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 59.8% ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 22.21% ശതമാനം വർദ്ധിച്ച് 378.30 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ടാറ്റാ മോട്ടോഴ്സിന്റെ പുതിയ ഇവി യൂണിറ്റിൽ 1 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ടിപിജി റൈസ് ക്ലൈമറ്റും എഡിക്യുവും
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള (ഇവി) അനുബന്ധ സ്ഥാപനം സ്ഥാപിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. 16,000 കോടി രൂപയിലധികം നിക്ഷേപം ആവശ്യമുള്ള പദ്ധതിയായിരിക്കും ഇത്. പുതിയ സ്ഥാപനത്തിലെ 11-15% ഓഹരികൾ സ്വന്തമാക്കാനായി ടിപിജി റൈസ് ക്ലൈമറ്റും അബുദാബിയുടെ എഡിക്യുവും 1 ബില്യൺ ഡോളർ (7,500 കോടി രൂപ) നിക്ഷേപിക്കും. ഇത് സ്ഥാപനത്തിന്റെ മൂല്യം 9.1 ബില്യൺ ഡോളറായി വർദ്ധിപ്പിക്കും.
രണ്ടാം പാദത്തിൽ ഉജ്ജീവൻ എസ്എഫ്ബിയുടെ മൊത്തം നിക്ഷേപം 31% വർദ്ധിച്ച് 14,090 കോടി രൂപയായി
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാമ്പത്തിക വർഷം 2022 ൽ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ മൊത്തം നിക്ഷേപം 31% വർദ്ധിച്ച് 14,090 കോടി രൂപയായി. അതേസമയം ബാങ്കിന്റെ വിതരണം 114% വർദ്ധിച്ച് 3,122 കോടി രൂപയായി. ജൂലൈ-സെപ്റ്റംബർ പാദത്തിന്റെ അവസാനത്തിൽ ഗ്രോസ് റേറ്റ് ബുക്ക് മുൻവർഷത്തെ അപേക്ഷിച്ച് 4% വും കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 3% വും വർദ്ധിച്ച് 14,508 കോടി രൂപയായി. ചില്ലറ നിക്ഷേപങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 38% വും കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 12% വർദ്ധിച്ച് 7,270 കോടി രൂപയായി.

