പ്രധാനതലക്കെട്ടുകൾ

Vodafone Idea: പ്രമോട്ടർമാരായ വോഡഫോൺ ഗ്രൂപ്പ് പിഎൽസിക്കും ആദിത്യ ബിർള ഗ്രൂപ്പിനും 338.35 കോടി പ്രിഫറൻഷ്യൽ ഇക്വിറ്റി ഓഹരികൾ നൽകി കൊണ്ട് 4,500 കോടി രൂപ വരെ കമ്പനി സമാഹരിക്കും.

SJVN: ഹിമാചൽ പ്രദേശിലെ ജലവൈദ്യുത പദ്ധതിക്കും ഉത്തർപ്രദേശിലെ സൗരോർജ പദ്ധതിക്കുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 1,537 കോടി രൂപയും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 319.04 കോടി രൂപയും കമ്പനിക്ക് വായ്പ ലഭിക്കും.

LT Foods: ഗോൾഡൻ സ്റ്റാർ ട്രേഡിംഗ് ഇങ്കിന്റെ 51 ശതമാനം  ഓഹരികൾ കമ്പനി സ്വന്തമാക്കി.

IndiaMart Intermesh: സിമിയോയിൽ 10 ശതമാനം ഓഹരികൾക്കായി 17.01 കോടി രൂപ നിക്ഷേപം നടത്താനുള്ള കരാറിൽ ഏർപ്പെട്ട് കമ്പനി.

Gujarat Alkalies: ഹൈഡ്രസൈൻ ഹൈഡ്രേറ്റ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്രക്രിയയ്ക്കായി യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ നിന്ന് കമ്പനിക്ക് പേറ്റന്റ് ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

കഴിഞ്ഞ ദിവസം ഗ്യാപ്പ് അപ്പിൽ 16736 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഉടൻ തന്നെ വിൽപ്പനയ്ക്ക് വിധേയമായി. രണ്ടാം പകുതിയിൽ 16500 നഷ്ടപ്പെട്ട സൂചിക കുത്തനെ താഴേക്ക് വീണു. തുടർന്ന് 108 പോയിന്റുകൾ/0.65 ശതമാനം താഴെയായി 16498 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35683 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ കുത്തനെ താഴേക്ക് വീണു. 34900 എന്ന സപ്പോർട്ട് വ്യാപാരികൾ ഏറെ ശ്രദ്ധിച്ചിട്ടുണ്ടാകാം. ഇത് തകർത്താൽ വലിയ പതനത്തിന് സൂചിക സാക്ഷ്യംവഹിച്ചേനെ. തുടർന്ന് 428 പോയിന്റുകൾ/ 1.21 ശതമാനം താഴെയായി 34944 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

മെറ്റൽ, ഐടി സൂചിക നേട്ടത്തിൽ അടച്ചു.

യൂഎസ് വിപണികൾ ഇന്നലെ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിൽ, നിക്കി 2 ശതമാനം നഷ്ടത്തിൽ കാണപ്പെടുന്നു. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ്  എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY
16,250-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

16,370, 16,250, 16,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,570, 16,660, 16,700 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 34,900, 34,700, 34,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,230, 35,330, 35,650 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17,500, 17000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ്  29.2 ആയി കാണപ്പെടുന്നു.



വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 6,600 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 4,800 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

പലിശ നിരക്ക് ഈ മാസം 25 ബെയിസിസ് പോയിന്റായി ഫെഡറൽ വർദ്ധിപ്പിക്കുമെന്ന് ബുധനാഴ്ച ജെറോം പവൽ പറഞ്ഞത് വിപണിക്ക് പിന്തുണ നൽകി. 50 ബെയിസിസ് പോയിന്റ് എന്ന ഉയർന്ന നിരക്ക് ഇടാക്കില്ലെന്നതാണ് വിപണിക്ക് ആശ്വസം നൽകിയത്. ഇതിന് പിന്നാലെ യുഎസ് വിപണി ശക്തമായ മുന്നേറ്റം നടത്തി. ഇതിനൊപ്പം തന്നെ ഏഷ്യൻ വിപണിയും ശക്തമായി കാണപ്പെട്ടു. പിന്നാലെ നിഫ്റ്റി കഴിഞ്ഞ ദിവസം ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഏഷ്യൻ വിപണികൾ ലാഭത്തിൽ അടയ്ക്കുകയും നമ്മുടെ ഗ്യാപ്പ് അപ്പ് വിൽപ്പനയിൽ ഇല്ലാതെ ആവുകയും ചെയ്തു.

ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. നിലവിലെ വില വർദ്ധനവ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിച്ചേക്കാം. ഇപ്പോൾ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 120 ഡോളറാണ്. ഇതാകാം വിപണിയിൽ വിൽപ്പന രൂക്ഷമാകാനുള്ള പ്രധാന കാരണം. അതേസമയം യുഎസ് ഫ്യൂച്ചഴ്സ് ശക്തമായി നിലകൊള്ളുന്നത് കാണാം.

എഫ്.ഐഐ തുടർച്ചയായി വിൽപ്പന നടത്തുന്നതും മറ്റൊരു കാരണമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉള്ള അവരുടെ വിൽപ്പന രീതി കണ്ടാൽ നിങ്ങൾക്ക് ഇത് മനസിലാകുന്നതാണ്.



ഉക്രൈനിലെ ഏറ്റവും വലിയ ആണവനിലയം റഷ്യ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ഒരുപരിധി വരെ യുഎസ് ഫ്യൂച്ചറുകളുടെ പതനത്തിന് കാരണമായി. പ്ലാന്റ് പൊട്ടിത്തെറിച്ചാൽ അത് ചെർണോബിൽ സ്‌ഫോടനത്തേക്കാൾ വിനാശകരമായിരിക്കുമെന്ന് ഉക്രൈൻ വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം ആക്രമണം ഇതിന് പുറത്ത് ആയിരുന്നുവെന്നും ഷെല്ലാക്രമണം നിർത്തിയതായും റിപ്പോർട്ടുണ്ട്. പ്ലാന്റിൽ റേഡിയേഷൻ അളവ് വർദ്ധിച്ചിട്ടില്ലെന്നും പറയപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 34900 ശ്രദ്ധിക്കാവുന്നതാണ്. ഇന്നലെ സൂചിക ഇവിടെ സപ്പോർട്ട് എടുത്ത് തിരികെ കയറിയിരുന്നു. എന്നാൽ വിപണി പൊതുവെ നെഗറ്റീവ് ആണെന്ന കാര്യവും ഓർമ്മയിൽ ഉണ്ടാകണം. നിഫ്റ്റിക്ക് 16250 ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement