പ്രധാനതലക്കെട്ടുകൾ
Dr Reddy’s Laboratories: കൊവിഡ് രോഗ ബാധിതരെ ചികിത്സിക്കുന്നതിനായി പ്രത്യേകം ചികിത്സാ ഉപാധികൾ വികസിപ്പിക്കാൻ ഒരുങ്ങി ഫാർമ കമ്പനി. വരും മാസങ്ങളിൽ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം നിലവിലുള്ള ഉത്പ്പന്നങ്ങൾ തടസമില്ലാതെ വിതരണം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
Bharat Parenterals: കൊവിഡ് ചികിത്സയ്ക്കുള്ള ഫാവിപിരാവിർ ഓറൽ സസ്പെൻഷൻ l00mg / ml നിർമിക്കാനും വിതരണം ചെയ്യാനും കമ്പനിക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവരുടെ അനുമതി ലഭിച്ചു.
Power Grid Corporation: വിവിധ പവർ ട്രാൻസ്മിഷൻ പദ്ധതികളിലേക്കായി 2202 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി അനുമതി നൽകി.
Minda Industries: സി എസ് ഇ ദക്ഷിണ സോളാർ പ്രൈവറ്റ് ലിമിറ്റഡിന്റെ 27.55 ശതമാനം ഓഹരി 27 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാൻ ഒരുങ്ങി കമ്പനി.
Arvind: കടപത്രവിതരണത്തിലൂടെ 200 കോടി രൂപ സമാഹരിക്കാൻ കമ്പനി പദ്ധതിയിടുന്നു.
Natco Pharma: നാറ്റ്കോ ഫാർമ ലിമിറ്റഡിന്റെ ജനറിക് ലെനാലിഡോമിഡ് കാപ്സ്യൂളുകൾക്ക് അനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ.
Hero Motocorp: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് താത്ക്കാലികമായി അടച്ചിട്ടിരുന്ന കമ്പനിയുടെ നിർമാണ പ്ലാന്റുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിപ്പിക്കും.
State Bank of India: മാർച്ചിലെ നാലാം പാദത്തിൽ എസ്.ബി.ഐയുടെ പ്രതിവർഷ അറ്റാദായം 80.15 ശതമാനം വർദ്ധിച്ച് 6451 കോടി രൂപയായി.
JSW Steel: മാർച്ചിലെ നാലാം പാദത്തിൽ ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ അറ്റാദായം വർദ്ധിച്ച് 4198 കോടി രൂപയായി.
ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:
- Grasim Industries
- The Ramco Cements
- Mahanagar Gas
- Balaji Amines
- India Cements
- JSW Holdings
- JK Paper
- Dalmia Bharat Sugar and Industries
- Barbeque Nation Hospitality
- ADF Foods
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 15,000ന് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ ശക്തമായ മുന്നേറ്റം കാഴ്ചവച്ച് 15175ന് സമീപത്തായി വ്യാപാരം അവസാനിപ്പിച്ചു. 15140 എന്ന പ്രധാന പ്രതിരോധം വെള്ളിയാഴ്ച തകർക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി 4 ശതമാനത്തിന് അടുത്ത് നേട്ടം കെെവരിച്ച് മുന്നേറിയതാണ് നിഫ്റ്റിയുടെ നേട്ടത്തിന് പിന്തുണയായത്. എസ്.ബി.ഐ ബാങ്കിന്റെ ഫലം വന്നതാണ് ബാങ്കിംഗ് ഓഹരികൾ കത്തിക്കയറാൻ കാരണമായത്. 34,000, 34,300 എന്നിവ മറികടന്ന സൂചിക 34700ന് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികളാണ് വെള്ളിയാഴ്ച ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്. അതേസമയം മെറ്റൽ ഓഹരികളിൽ വളരെ വലിയ ചാഞ്ചാട്ടം അനുഭവപ്പെട്ടു.
ക്രിപ്പ്റ്റോ വിപണി ആഴ്ചയിൽ മൊത്തമായി താഴേക്ക് വീഴുന്നതാണ് കണ്ടത്.
യൂറോപ്യൻ , യുഎസ് വിപണികൾ കയറിയിറങ്ങി ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസിലെ തൊഴിൽ രഹിതരുടെ എണ്ണം കുറയുകയും പിഎംഐ വർദ്ധിക്കുകയും ചെയ്തത് ശുഭസൂചന നൽകുന്നു.
ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലും കയറിയിറങ്ങിയുമാണ് കാണപ്പെടുന്നത്. യൂറോപ്യൻ , യുഎസ് ഫ്യൂച്ചറുകൾ ഫ്ലാറ്റായി പോസിറ്റീവായി കാണപ്പെടുന്നു. SGX NIFTY 15,135 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,100, 15,000, 14,950, 14,900 എന്നിവിടായി നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
15,140, 15,200, 15,270 എന്നിവിടെ നിഫ്റ്റിയിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
34,700-34,800 എന്നത് ബാങ്ക് നിഫ്റ്റിയുടെ ഒരു പ്രധാന പ്രതിരോധ നിലയാണ്. ഇത് തകർക്കപെട്ടാൽ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കാം.
34,100, 33,900 എന്നത് ബാങ്ക് നിഫ്റ്റിയിൽ ശക്തമായ സപ്പോർട്ടായി പ്രവർത്തിക്കും.
പുട്ട് ഓപ്പ്ഷനുകളേക്കാൾ കൂടുതൽ കോൾ ഓപ്പ്ഷനുകളാണ് നിഫ്റ്റിയിൽ കാണുന്നത്. PCR 1.2 ആയി കാണപ്പെടുന്നു.
ഇത് വിപണി ബുള്ളിഷാണെന്ന സൂചന നൽകുന്നു.
15000ൽ അനേകം പുട്ട് ഓപ്ഷൻ ബിൾഡ് അപ്പുകൾ ഉള്ളതായി കാണാം. 15,500 അനേകം കോൾ ഓപ്പ്ഷനുകൾ ഉള്ളതായും കാണാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 510 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 644 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
VIX ഇന്ന് വളരെ കുറവായതിനാൽ തന്നെ വിപണിയിൽ സ്ഥിരതയുള്ള നീക്കങ്ങൾ കാണാവുന്നതാണ്.
നിഫ്റ്റി ഈ ആഴ്ച 15000ന് മുകളിൽ തന്നെ നിൽക്കാനാണ് സാധ്യത.
മാസത്തെ അവസാന ആഴ്ചയായതിനാൽ തന്നെ വിപണിയിൽ ഇന്ന് ഉയർന്ന ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. സുരക്ഷിതമായി മാത്രം വ്യാപാരം നടത്തുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

