ഇന്നത്തെ വിപണി വിശകലനം
ദിവസം മുഴുവൻ അസ്ഥിരമായി നിഫ്റ്റി. കത്തിക്കയറി ബാങ്ക് നിഫ്റ്റി.
ഗ്യാപ്പ് അപ്പിൽ 15,857 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നാലെ 110 പോയിന്റുകൾ താഴേക്ക് കൂപ്പുകുത്തി. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറിയ സൂചിക 15850 എന്ന പ്രതിരോധം മറികടന്ന് 15900 രേഖപ്പെടുത്തി. അവസാന നിമിഷം സൂചിക താഴേക്ക് വീണു,
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 32 പോയിന്റുകൾ/ 0.20 ശതമാനം മുകളിലായി 15,856 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചതിന് പിന്നാലെ ബാങ്ക് നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. രാവിലെ താഴേക്ക് വീണ സൂചിക 34400ൽ സപ്പോർട്ട് എടുത്ത് മുകളിലേക്ക് കയറി. അവസാന നിമിഷം ഇന്നലത്തെ ഉയർന്ന നില മറികടന്ന സൂചിക 35000 എന്ന പ്രതിരോധം തകർത്ത് മുന്നേറി. നിഫ്റ്റി വീണപ്പോഴും ബാങ്ക് നിഫ്റ്റി ശക്തമായി നില കൊണ്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 357 പോയിന്റുകൾ/ 1.03 ശതമാനം മുകളിലായി 35034 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി റിയൽറ്റി, ബാങ്ക് നിഫ്റ്റി എന്നീ സൂചികകൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിഫ്റ്റി മീഡിയ നഷ്ടം രേഖപ്പെടുത്തി. മറ്റെല്ലാ മേഖലാ സൂചികകളും അസ്ഥിരമായി കാണപ്പെട്ടു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് അടയ്ക്കപ്പെട്ടത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
ICICI Bank ഇന്ന് 3.1 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ബാങ്കിന്റെ ഒന്നാം പാദ ഫലം നാളെ പുറത്ത് വരും. SBI(+.6%), Axis Bank(+1.1%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.
നാളെ ഒന്നാം പാദ ഫലം വരാനിരികെ ITC ഓഹരി 2.6 ശതമാനം നേട്ടം കെെവരിച്ചു.
ഇന്നലെ മികച്ച ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ Mphasis ഓഹരി ഇന്ന് 5.54 ശതമാനം നേട്ടം കെെവരിച്ചു.
വിൽപനാനന്തര സേവനങ്ങൾക്കായി ഫീൽഡ് എക്സ് അവതരിപ്പിച്ചതിന് പിന്നാലെ Wipro ഓഹരി ഇന്ന് 2.5 ശതമാനം നേട്ടം കെെവരിച്ചു.
Zomato ഓഹരി ഇന്ന് 119 രൂപ നിരക്കിൽ വിപണിയിൽ ലിസ്റ്റ് ചെയ്തു. ഐപിഒ വില ഓഹരി ഒന്നിന് 76 രൂപയായിരുന്നു. ഐപിഒ വിലയേക്കാൾ 66 ശതമാനം നേട്ടം കെെവരിച്ച ഓഹരി 125.3 രൂപ നിരക്കിൽ വ്യാപാരം അവസാനിപ്പിച്ചു.
എജിആർ കുടിശ്ശിക സംബന്ധിച്ച് ടെലികോം കമ്പനികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ IDEA 9 ശതമാനവും Tata Teleservices 5 ശതമാനവും നഷ്ടത്തിൽ അടച്ചു. IndusTower 4.8 ശതമാനം ഇടിഞ്ഞു. അതേസമയം Bharti Airtel ഫ്ലാറ്റായി അടച്ചു.
എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാതെ റീട്ടെയിൽ ഇന്ധന വില കുറയ്ക്കാൻ സർക്കാർ പദ്ധതിയിടുന്നതായി വൃത്തങ്ങൾ അറിയിച്ചു.
Tata Motors ഓഹരി ഇന്ന് 2.3 ശതമാനം നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിൽ ഇടംനേടി.
ബോണസ് ഇഷ്യുവിന് ഒരുങ്ങുന്നതിന് പിന്നാലെ Mahindra ഓഹരി ഇന്ന് 4.7 ശതമാനം നേട്ടത്തിൽ അടച്ചു. Mahindra Lifespace(+7.7%), Mahindra Logistics(+2%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.
NMDC-യുടെ 89 ലക്ഷം ഓഹരി വിൽക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഓഹരി ഇന്ന് 1 ശതമാനം നഷ്ടം രേഖപ്പെടുത്തി.
ന്യൂസ് പേപ്പർ, ന്യൂസ് ചാനൽ, എഫ്എം റേഡിയോ എന്നിവയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധിയിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കി സർക്കാർ. മീഡിയ ഓഹരികൾ നഷ്ടത്തിൽ അടച്ചു. DB Corp(-3.9%), Network18(-1.6%), TV18 Broadcast(-2.7%) എന്നിങ്ങനെ കൂപ്പുകുത്തി.
ഒന്നാം പാദത്തിൽ അറ്റാദായം 367 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Federal Bank ഓഹരി ഇന്ന് 1.4 ശതമാനം ഉയർന്നു.
ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Jubilant Foodworks ഓഹരി ഇന്ന് 4 ശതമാനം നേട്ടം കെെവരിച്ചു.
JSW Energy ഇന്ന് 1.8 ശതമാനം നേട്ടം കെെവരിച്ചു. ഒരു മാസമായി 50 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി കാഴ്ചവച്ചത്.
കഴിഞ്ഞ ആഴ്ച കത്തിക്കയറിയ ഓഹരികളായ BSE(-6.4%), CDSL(-5%-LC) Happiest Minds(-4.8%) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.
അനലിസ്റ്റുകൾ ഓഹരിക്ക് മേൽ ബുള്ളിഷ് സൂചന നൽകിയതിന് പിന്നാലെ Schaeffler ഇന്ന് 13 ശതമാനം നേട്ടം കെെവരിച്ചു.
വിപണി മുന്നിലേക്ക്
ഇന്നലത്തെ റാലിക്ക് ശേഷവും നിഫ്റ്റി ആഴ്ചയിൽ നഷ്ടത്തിൽ അടച്ചു. അതേസമയം നിഫ്റ്റി റിയൽറ്റി, ഐടി, എം.എം.സി.ജി സൂചികകൾ ലാഭത്തിൽ അടച്ചു.
ഐടിസി ഓഹരിയുടെ മുന്നേറ്റം ഏറെ ശ്രദ്ധേയമായിരുന്നു. ഓഹരി ഇന്ന് നിഫ്റ്റിക്ക് 11 പോയിന്റുകൾ സംഭാവനയായി നൽകി. ICICI Bank 32 പോയിന്റുകൾ സംഭാവന ചെയ്തപ്പോൾ റിലയൻസ് നിഫ്റ്റിയെ താഴേക്ക് വലിച്ചു.
നിഫ്റ്റി 50യിലെ 11 കമ്പനികളിൽ 9 എണ്ണത്തിന്റെ ഫലങ്ങൾ ഇത് വരെ പുറത്ത് വന്നിട്ടുണ്ട്. ഇവ പ്രതീക്ഷിച്ചതിലും കുറവ് സംഖ്യയാണ് രേഖപ്പെടുത്തിയത്. റിലയൻസിന്റെ ഫലങ്ങളും ഇന്ന് പുറത്തുവരും.
ബാങ്ക് നിഫ്റ്റി 35000ന് മുകളിലും നിഫ്റ്റി 15850ന് മുകളിലും വ്യാപാരം അവസാനിപ്പിച്ചതിനാൽ അടുത്താഴ്ച സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കും. റിസൾട്ട് വന്നതിന് ശേഷം റിലയൻസ് ഓഹരി തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിലോ ഗ്യാപ്പ് ഡൗണിലോ തുറന്നേക്കാം. ICICI Bank -ന്റെ ഫലങ്ങളും അടുത്താഴ്ച വിപണിയെ സ്വാധീനിച്ചേക്കാം.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

