പ്രധാനതലക്കെട്ടുകൾ

HDFC Bank: വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ  റെഡ് ഫ്ലാഗ് പട്ടികയിൽ നിന്നും പുറത്ത് കടന്നതോടെ ബാങ്കിൽ വിദേശ നിക്ഷേപകരുടെ താത്പര്യം വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

Tata Consultancy Services: ക്ലൗഡ്, ഡിജിറ്റൽ എന്നിവ ത്വരിതപ്പെടുത്തുന്നതിന് തെക്കേ അമേരിക്കയിലെ പ്രമുഖ എയർലൈൻ കമ്പനിയായ അവിയാൻകയുമായി ടി.സിഎസ് പങ്കാളിത്തത്തിൽ ഏർപ്പെട്ടു.

ONGC: കമ്പനിയുടെ 7500 കോടി രൂപയുടെ എൻസിഡിക്ക്   ‘AAA’ റേറ്റിംഗ് നൽകി ഐസിആർഎ.

Sun Pharma: റിവിറ്റൽ എൻഎക്സ്ടി അവതരിപ്പിച്ചു കൊണ്ട് പോഷകാഹാര വിഭാഗത്തിലേക്ക് ചുവടുവച്ച് സൺഫാർമ.

Bank of Baroda: എല്ലാ സേവനങ്ങളും ഒരു കുട കീഴിലാക്കുന്നതിനായി ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ബോബ് വേൾഡ് അവതരിപ്പിച്ച് ബാങ്ക്.

Jindal Steel & Power: 105.66 മില്യൺ ഡോളറിന്റെ ഡെറ്റ് മുൻകൂറായി അടച്ച് ജിൻഡാൽ സ്റ്റീൽ & പവർ ഓസ്ട്രേലിയ ലിമിറ്റഡ്. ഇതോടെ കമ്പനിയുടെ കടം 50 ശതമാനമായി കുറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ചാഞ്ചാട്ടത്തിന് വിധേയമായ നിഫ്റ്റി വി ആകൃതിയിൽ തിരികെ കയറി. 17380ൽ നിന്നും 17250-ലേക്ക് വീണ സൂചിക പിന്നീട് തിരികെ കയറി ദിവസത്തെ ഉയർന്ന നിലരേഖപ്പെടുത്തി.  കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ ശക്തമായ മുന്നേറ്റം നടത്തി. എന്നിരുന്നാലും ഒരു ഘട്ടത്തിൽ സൂചിക 36800ൽ നിന്നും 36500ലേക്ക് വീണു.  ഇവിടെ നിന്നും സപ്പോർട്ട് എടുത്ത സൂചിക കത്തിക്കയറി 0.82 ശതമാനം നേട്ടത്തിൽ 36768 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കിംഗ് ഓഹരികൾ ഇന്നലെ നിഫ്റ്റിക്ക് പിന്തുണ നൽകി. അതേസമയം മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു. നിഫ്റ്റി ഐടി ദുർബലമായി നിലകൊണ്ടു.

യൂറോപ്യൻ വിപണികൾ എല്ലാം തന്നെ താഴേക്ക് നീങ്ങി 0.7 മുതൽ 1.5  ശതമാനം നഷ്ടത്തിൽ അടച്ചു.  യുഎസ് വിപണിയും 0.2 മുതൽ 0.5 ശതമാനം വരെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പാശ്ചാത്യ വിപണികളെ പിന്തുടർന്ന് ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് കാണപ്പെടുന്നത്. യൂറോപ്യൻ , യുഎസ് ഫ്യൂച്ചേഴ്സും നഷ്ടത്തിലാണുള്ളത്.

SGX NIFTY താഴ്ന്ന നിലയിൽ 17,326-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.



17,300-17,290, 17,250, 17200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17400, 17440, 17500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,200, 36,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,800, 37,200, 37,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17500, 17400 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 17300, 17000 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പിസിആർ 0.9 ആണ്. ഇത് സൂചികയുടെ മുകളിലേക്കുള്ള നീക്കം പരിമിതമാണെന്ന സൂചന നൽകുന്നു. അതിനാൽ സൂചിക അസ്ഥിരമാവുകയോ നേരിയ തോതിൽ തിരുത്തലിന് വിധേയമാവുകയോ ചെയ്തേക്കാം.

37000ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. എന്നാൽ പിസിആർ 0.9 ആയി ഉയർന്നു. 36500ൽ വളരെ അധികം സ്ട്രാഡിലുകൾ രൂപപ്പെട്ടിട്ടുള്ളതായി കാണാം. 36500-ലാണ് ഏറ്റവും അധികം പുട്ട് ഒഐ ഉള്ളത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 802 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  0.60 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.



വിപണി ദുർബലമായി ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെടുന്നു. ഇത് അത്ര നല്ല സൂചനയല്ല. എന്നാൽ വിപണി താഴേക്ക് വീഴുമ്പോൾ ബെെയേഴ്സ് ഓഹരികൾ വാങ്ങി കൊണ്ട് വിപണിയെ താങ്ങി നിർത്തുന്നത് കാണാം. ഇന്ന് എന്ത് സംഭവിക്കുമെന്ന് കണ്ട് തന്നെ അറിയാം.

നിഫ്റ്റി ഇന്ന് 17290 തകർത്ത് താഴേക്ക് നീങ്ങിയാൽ ബെയറിഷാണെന്ന് കരുതാം. 17250 ശക്തമായി തന്നെ തകർന്നാൽ ഇത് ഉറപ്പിച്ചു കൊണ്ട് കോൾ ഓപ്ഷൻ വിൽക്കാവുന്നതാണ്.

സമാനമായി ബാങ്ക് നിഫ്റ്റി 36500 തകർത്ത് താഴേക്ക് നീങ്ങിയാൽ അതും ബെയറിഷ് സൂചനയാണ്.

നിഫ്റ്റി ഇന്ന് 17250നും 17400നും ഇടയിൽ തന്നെ എക്സ്പെയറി ആകാനാണ് സാധ്യത.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement