പ്രധാനതലക്കെട്ടുകൾ
Bharti Airtel: 7,500 കോടി രൂപ വരെയുള്ള കടപ്പത്രങ്ങൾ, ബോണ്ടുകൾ തുടങ്ങിയവ ഇഷ്യൂ ചെയ്യുന്നതിന് കമ്പനി അംഗീകാരം നൽകി.
Thermax: 1,921 ക്യുമുലേറ്റീവ് കൺവെർട്ടബിൾ പ്രിഫറൻസ് ഷെയറുകളിലേക്ക് സബ്‌സ്‌ക്രൈബുചെയ്‌ത് കൊണ്ട് എക്‌സ്‌ക്‌റ്റ്‌സ്‌പേസ് ടെക്‌നോളജീസിൽ 9,99,84,208 രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി കമ്പനി. കമ്പനിയുടെ 15.17 ശതമാനം ഓഹരി തെർമാക്സ് സ്വന്തമാക്കും.
SJVN: രാജസ്ഥാനിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 മെഗാവാട്ട് സോളാർ പവർ പ്രോജക്ടുകൾ വികസിപ്പിക്കുന്നതിനുള്ള കത്ത് സമർപ്പിച്ചു കമ്പനി.
Mahanagar Gas: ഓഹരി ഒന്നിന് 9.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
Mayur Uniquoters: 6,25,000 ഇക്വിറ്റി ഓഹരികൾ ഓഹരി ഒന്നിന് 650 രൂപയ്ക്ക് തിരികെ വാങ്ങാൻ കമ്പനി അനുമതി നൽകി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ 17282 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വളരെ വലിയ പതനത്തിന് സാക്ഷ്യംവഹിച്ചെങ്കിലും പിന്നീട് വീണ്ടെടുക്കൽ നടത്തി. ഏറെ നേരത്തെ ചാഞ്ചാട്ടത്തിന് ശേഷമാണ് സൂചിക നേട്ടം കൈവരിച്ചത്. തുടർന്ന് 53 പോയിന്റുകൾ/0.31 ശതമാനം മുകളിലായി 17267 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 38194 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ട്രെൻഡ് പിന്തുടർന്നു. 37300ൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി ലാഭത്തിൽ അടച്ചു. തുടർന്ന് 33 പോയിന്റുകൾ/ 0.09 ശതമാനം മുകളിലായി 38028 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. നിഫ്റ്റി മെറ്റൽ 0.8 ശതമാനം നേട്ടത്തിൽ കാണപ്പെട്ടു.
യൂഎസ്, വിപണികൾ ഇന്നലെ ലാഭത്തിൽ അടച്ചു. FTSE ഒഴികെ ഉള്ള എല്ലാ യൂറോപ്യൻ വിപണികളും പോസിറ്റീവ് ആയി കാണപ്പെടുന്നു.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 17,326-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,210, 17,150, 17,125, 17,050, 17,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,270, 17,330, 17,380, 17,435, 17,500
എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,800, 37,600, 37,300, 37,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,200, 38,400, 38,500, 38,800, 39,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17,500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000, 17200 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ, 39000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. ഇൻട്രാഡേ പതനത്തിന് ശേഷവും 38000ൽ തന്നെ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിക്സ് 19.7 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1968 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1115 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന നടത്തിയപ്പോഴും നിഫ്റ്റിക്ക് ഓപ്പണിംഗ് റേഞ്ചിന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചു. ഇത് വിപണിയിലുള്ള റീട്ടെയിലേഴ്സിന്റെ ശക്തി സൂചിപ്പിക്കുന്നു. അതേസമയം തന്നെ എഫ്.ഐഐഎസ് രൂക്ഷമായ വിൽപ്പന നടത്തുന്നതിൽ ഭയം നിലനിൽക്കുന്നുണ്ട്.
ചൈനീസ് വിപണി ഇന്നലെ കുത്തനെ വീണെങ്കിലും അവസാന നിമിഷം തിരികെ കയറി. മറ്റു ഏഷ്യൻ വിപണികൾക്ക് ഒപ്പം ചൈനയും ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
ഒഐ കണക്കുകൾ കഴിഞ്ഞ ദിവസത്തിന് സമാനമായി കാണപ്പെടുന്നെങ്കിലും പോസിഷനുകളിൽ വളരെ വലിയ ഇൻട്രാഡേ മാറ്റങ്ങൾ വന്നതായി കാണാം. 17500ന് മുകളിലേക്ക് സൂചിക നീങ്ങില്ലെന്ന് തോന്നുന്നു. അതേസമയം തന്നെ പ്രൈസ് ആക്ഷൻ വിപണി റിവേഴ്സൽ നടത്തി ബുള്ളിഷാകുമെന്ന സൂചന നൽകുന്നു. നിഫ്റ്റി വരും ദിവസങ്ങളിൽ തിരികെ കയറുമോ എന്ന് നമുക്ക് നോക്കാം.
17150, 37600 എന്നിവ ഇരു സൂചികകൾക്കും സപ്പോർട്ട് ആയി നില കൊള്ളും. മുകളിലേക്ക് 17400 ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

