ഇന്നത്തെ വിപണി വിശകലനം

18000ന് മുകളിൽ നിലകൊള്ളാൻ സാധിക്കാതെ ദുർബലമായി തുടർന്ന് വിപണി.

17944 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് 17900ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇവിടെ നിന്നും തിരകെ കയറി 18000 മറികടക്കാൻ നിരവധി തവണ സൂചിക ശ്രമം നടത്തിയെങ്കിലും കരടികൾ വിപണിയെ താഴേക്ക് വലിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 100 പോയിന്റുകൾ/ 0.56 ശതമാനം താഴെയായി 17898 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഇന്നും നിഫ്റ്റിക്ക് സമാനമായി നീക്കം കാഴ്ചവച്ചു. 38125 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക 38000ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തി മുകളിലേക്ക് കയറി. എങ്കിലും 38500ൽ എത്താൻ സാധിക്കാതിരുന്ന സൂചിക ദിവസത്തെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. അവസാന നിമിഷം സൂചിക 38000ന് മുകളിൽ തന്നെ നിലകൊണ്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 265 പോയിന്റുകൾ/ 0.61 ശതമാനം താഴെയായി 38041 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഫാർമ(-1.2%) , റിയൽറ്റി(-1.6%) എന്നിവ ഇന്ന് ബെയറിഷായി കാണപ്പെട്ടു. അതേസമയം നിഫ്റ്റി ഓട്ടോ മുകളിലേക്ക് കയറി. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി നിന്നു.

ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

SBI Life(+2.9%) നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഓഹരി ഇപ്പോഴും അസ്ഥിരമായി തന്നെ തുടരുകയാണ്. ഒരു ബ്രേക്ക് ഔട്ടിനായി ശ്രദ്ധിക്കാവുന്നതാണ്.

Maruti(+2.7%), Tata Motors(+2.1%) എന്നീ ഓഹരികൾ ബുള്ളിഷായി തുടർന്ന് നേട്ടം കെെവരിച്ചു.

രണ്ടാം പാദഫലങ്ങൾക്ക് പിന്നാലെ Asian Paints(+2.4%) ഓഹരി ശക്തമായ ബ്രേക്ക് ഔട്ട് നടത്തി. Powergrid(+1.8%), ITC(+1.7%), Tata Power(+2.2%) എന്നീ ഓഹരികളും ബുള്ളിഷായി കാണപ്പെട്ടു.

രണ്ടാം പാദഫലങ്ങൾക്ക് ശേഷം Apollo Hospital(+12.5%) ഓഹരി ശക്തമായ ബ്രേക്ക് ഔട്ട് നടത്തി എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി.

UPL(-3.1%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Reliance(-2.1%) ഓഹരിയും നഷ്ടം രേഖപ്പെടുത്തി മികച്ച സപ്പോർട്ട് സോണിലാണുള്ളത്.

Indiabulls Real Estate(-1.6%), Indiabulls Housing(-1.9%) എന്നിവ താഴേക്ക് നീങ്ങി നഷ്ടം രേഖപ്പെടുത്തി. IBREALEST-ന്റെ 2.26 ശതമാനം ഓഹരി പ്രൊമോട്ടർ കഴിഞ്ഞ 3 ആഴ്ചയായി വിറ്റഴിച്ചിരുന്നു.

Godrej Properties(-4.3%)
ഓഹരി ഇന്ന് താഴേക്ക് വീണ് നഷ്ടം രേഖപ്പെടുത്തി. DLF(-1.3%), Prestige(-2.7%), Sunteck(-2.9%) എന്നിവയും താഴേക്ക് വീണു.

Axis Bank(1.9%), Kotak Bank(-1.4%) എന്നീ ഓഹരികൾ താഴേക്ക് വീണു. IndusInd Bank(+1.2%) നേട്ടം കെെവരിച്ച് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ഇൻഫോടെക്ക് കമ്പനിയായ ITC Infotech ഡീമെർജ് ചെയ്യുമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ITC(+1.7%) നേട്ടം കെെവരിച്ചു.

കമ്പനിയിലെ 1.36 ശതമാനം വിഹിതം വിറ്റഴിച്ചതായി സിങ്കപൂർ സർക്കാർ പറഞ്ഞതിന് പിന്നാലെ IRCTC(-1.8%) ഓഹരി താഴേക്ക് വീണു.

വിപണി മുന്നിലേക്ക്

നിഫ്റ്റി 17900ന് താഴേക്ക് വീണതിനാൽ തന്നെ വിപണിയിലെ ദുർബലത തുടരുകയാണ്. ഉയർന്ന അളവിൽ കോൾ ഒഐകൾ റെെറ്റ് ചെയ്യപ്പെട്ടിരുന്ന ബാങ്ക് നിഫ്റ്റി ഇന്ന് താഴേക്ക് വീണു.

ഇന്നലെയും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിച്ചിരുന്നു. 38000ന് അടുത്ത് ബാങ്ക് നിഫ്റ്റി അസ്ഥിരമായി തുടർന്നേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പുട്ട് ഓപ്ഷനുകൾ വളരെ കുറവായതിനാൽ തന്നെ വിപണി താഴേക്ക് വീണേക്കുമെന്ന ഭയം പൊതുവെ ഉള്ളതായി കാണാം.

Axis Bank ഒരു പ്രധാന സപ്പോർട്ടിലാണുള്ളത് എന്ന് കാണാം. രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് ശേഷം ഓഹരി 18 ശതമാനത്തിന്റെ പതനത്തിനാണ് സാക്ഷ്യം വഹിച്ചത്.

ക്രെഡിറ്റ് വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പി.എസ്.യു ബാങ്ക്സുമായി കൂടികാഴ്ച നടത്തും. സൂചികയിൽ നാളെ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. ബാങ്ക് നിഫ്റ്റി ദുർബലമായി താഴേക്ക് വീണപ്പോഴും SBIN ഓഹരി ശക്തമായി നിലകൊണ്ടു. ഓഹരിയിൽ നാളെ ശ്രദ്ധിക്കാവുന്നതാണ്.

ഏറെ നാളായി വിപണി അസ്ഥിരമായി നിലകൊള്ളുകയാണ്. നാളെ ആഴ്ചയിലെ എക്സ്പെയറിയായതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement