ഇന്നത്തെ വിപണി വിശകലനം
ആർബിഐ പ്രഖ്യാപനവും ആഗോള വിപണികളുടെ പിന്തുണയിലും വിപണി നേട്ടത്തിൽ അടച്ചു.
ഗ്യാപ്പ് ഡൌണിൽ 17706 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് താഴേക്ക് നീങ്ങി. ആർബിഐ ഗവർണറുടെ പ്രഖ്യാപനം നടന്നതിനാൽ തന്നെ വിപണി പൊതുവെ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ വിപണി മുന്നേറ്റം നടത്തി. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സൂചിക 245 പോയിന്റുകളുടെ മുന്നേറ്റമാണ് കാഴ്ചവച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 144 പോയിന്റുകൾ/ 0.82 ശതമാനം മുകളിലായി 17784 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
37642 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്നലത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി. 20 മിനിറ്റിൽ 360 പോയിന്റുകൾ മുകളിലേക്ക് കയറിയ സൂചിക അടുത്ത പത്ത് മിനിറ്റിൽ 400 പോയിന്റുകൾ താഴേക്ക് വീണു. ഉച്ചയ്ക്ക് ശേഷം സൂചിക സാവധാനം തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 194 പോയിന്റുകൾ/ 0.52 ശതമാനം മുകളിലായി 37752 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി എഫ്.എം.സി.ജി(+2%), നിഫ്റ്റി മെറ്റൽ(+2%) എന്നിവ നേട്ടത്തിൽ അടച്ചു. മറ്റു മേഖലകൾ അസ്ഥിരമായി നിന്നു.
ഏഷ്യൻ വിപണികൾ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Grasim (+5.3%) ഓഹരി ഇന്ന് ഉയർന്ന വോള്യത്തിൽ ബ്രേക്ക് ഔട്ട് നടത്തി
2 മാസത്തെ ഉയർന്ന നില കൈവരിച്ച് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
SBI Life (+4.6%) ഓഹരി 2 മാസത്തെ ഉയർന്ന നില കൈവരിച്ചു. അതേസമയം ഐടിസി 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി.
JSW Steel (+3.9%), Jindal Steel (+2.3%), National Aluminium (+1.9%), SAIL (+1.6%) എന്നിവ മെറ്റൽ മേഖലയിൽ നിന്നും നേട്ടത്തിൽ അടച്ചു. ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ പ്രതിവർഷ ഉത്പാദനം 11 ശതമാനം ഉയർന്ന് 1.7 ലക്ഷം ടണ്ണായി.
സിംഗപ്പൂർ ആസ്ഥാനമായുള്ള ഇൻവെസ്റ്റ്മെന്റ് കമ്പനിയായ ഇന്റഗ്രേറ്റഡ് കോർ ഇന്നലെ 34 ലക്ഷം ഓഹരികൾ വിറ്റഴിച്ചതിന് പിന്നാലെ RBL Bank (-6.6%) ഇന്ന് കുത്തനെ താഴേക്ക് വീണു.
നാലാം പാദത്തിൽ പ്രതിവർഷ വായ്പാ വിതരണം 58 ശതമാനം ഉയർന്ന് 12718 കോടി രൂപയായതിന് പന്നാലെ CholaFin (+8%) ഓഹരി നേട്ടത്തിൽ അടച്ചു.
ടയർ ഓഹരികളിൽ അവസാന നിമിഷം ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടു. Apollo Tyres (+2.8%), Ceat Tyres (+12.8%), JK Tyres (+12.1%) എന്നിവ ശക്തമായ മുന്നേറ്റം നടത്തി.
BDL (+15.3%), BEL (+2.2%), HAL (+2.6%) എന്നീ പ്രതിരോധ ഓഹരികളും നേട്ടത്തിൽ അടച്ചു.
കെഫ്സി, പിസ ഹട്ട് എന്നിവയുടെ വില ഉയർത്തിയതിന് പിന്നാലെ Devyani International (+1.8%) ഓഹരി നേട്ടത്തിൽ അടച്ചു.
15,000 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി ടെലികോം വകുപ്പ് കമ്പനിക്ക് തിരികെ നൽകിയതിന് പിന്നാലെ Vodafone Idea (+2.7%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ആർബിഐ ഗവർണറുടെ പ്രഖ്യാപനം നടന്നപ്പോൾ ഓരോ നിമിഷവും വിപണി മുകളിലേക്കും താഴേക്കുമായി ശക്തമായ ചാഞ്ചാട്ടമാണ് കാഴ്ചവച്ചത്. ഒരുഘട്ടത്തിൽ പണപ്പെരുപ്പം കൂടുമെന്ന് ഗവർണർ പറഞ്ഞപ്പോൾ താഴേക്ക് പോയ വിപണി, അടുത്ത നിമിഷം വിപണിയിൽ ലിക്യുഡിറ്റി ഉറപ്പാക്കുമെന്ന് ഗവർണർ പറഞ്ഞതോടെ തിരികെ കയറി. ആർബിഐ ഗവർണയുടെ ധനനയ പ്രഖ്യാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് സന്ദർശിക്കുക.
മാർച്ചിലെ മ്യൂച്ചൽ ഫണ്ട് കണക്കുകളിലേക്ക് നോക്കിയാൽ ഇക്യുറ്റി ഫണ്ടിൽ 28460 കോടി രൂപയുടെ ഇൻഫ്ലോ നടന്നതായി കാണാം. റീട്ടെയിലേഴ്സ് താഴ്ന്ന നിലയിൽ ഓഹരികൾ വാങ്ങികൂട്ടിയതായി കാണാം. ഡെറ്റ് ഫണ്ടിൽ 1.15 കോടി രൂപയുടെ ഔട്ട്ഫ്ലോ നടന്നതായി കാണാം.
ഏറെ നാളായി നിക്ഷേപകർ കാത്തിരുന്ന ബ്രേക്ക് ഔട്ടാണ് ഐടിസി ഇന്ന് കാഴ്ചവച്ചത്. കഴിഞ്ഞ ആഴ്ചത്തെ വിൽപ്പനയിൽ നിന്നും റിലയൻസ് ഓഹരിയും തിരികെ കയറുന്നുണ്ട്.
AU Small Finance Bank ഓഹരി ബ്രേക്ക് ഔട്ടിന് ഒരുങ്ങി നിൽക്കുകയാണെന്ന് കാണാം. ഓഹരിയിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.
ആഴ്ചയുടെ അവസാനമായിട്ട് ആഗോള വിപണികൾ ബുള്ളിഷാണെന്നാണ് കാണാനാകുന്നത്. അടുത്ത രണ്ട് ദിവസങ്ങളിൽ ആഗോള തലത്തിൽ നെഗറ്റീവ് ആയി ഒന്നും തന്നെ നടന്നില്ലെങ്കിൽ തിങ്കളായ്ച വിപണി ശക്തമായ മുന്നേറ്റം നടത്തിയേക്കുമെന്ന് പ്രതീക്ഷിക്കാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

