ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് അപ്പിൽ 18671 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18700ൽ ശക്തമായ സമ്മർദ്ദം രേഖപ്പെടുത്തി. സൂചിക ഇന്ന് റൈറ്റ് റേഞ്ചിലാണ് വ്യാപാരം നടത്തിയത്.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/0.28 ശതമാനം മുകളിലായി 18660 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

44078 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയായ 44151 രേഖപ്പെടുത്തി. പിന്നീട് 44000ന് മുകളിലായി സൂചിക നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 102 പോയിന്റുകൾ/ 0.23 ശതമാനം മുകളിലായി 44049 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

19465 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 19500ന് മറികടക്കാൻ ശ്രമം നടത്തിയെങ്കിലും ഇതിന് സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ സൂചിക നേട്ടം കൈവരിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 56 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 19466 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty FMCG (-0.43%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിൽ അടച്ചു. Nifty IT (+1.1%), Nifty Media (+1%), Nifty Metal (+1.2%), Nifty Realty (+1.4%) എന്നിവ മിന്നുംപ്രകടനം കാഴ്ചവെച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

Colpal 9-4.3%), Nestle (-1.5%), Dabur (-1.1%),  HUL (-0.95%) എന്നീ എഫ്.എം.സി.ജി ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു.

Varun Beverages (+1.1%) ഇന്ത്യയിലെ ആറാമത്തെ വലിയ ലിസ്റ്റഡ് കമ്പനിയായി മാറി. ഓഹരി ഒരു വർഷത്തിനുള്ളിൽ 150 ശതമാനത്തിന്റെ റിട്ടേണാണ് നൽകിയത്.

Hindalco (+2.4%), Hind Copper (+2.9%), JSW Steel (+1.8%), Jindal Seel (+1.5%), SAIL (+1.1%), Tata Steel (+1.6%) എന്നിവ ലാഭത്തിൽ അടച്ചു.ഓഹരി അണ്ടർവെയിന്റ് ആണെന്ന് മോർഗൺ സ്റ്റാൻലി പറഞ്ഞതിന് പിന്നാലെ Yes Bank (-7.7%) ഓഹരി നഷ്ടത്തിൽ അടച്ചു.

ദേശീയ ഹൈവേ അതോറിറ്റിയിൽ നിന്നും 997.11 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ HG Infra (+6.3%) ഓഹരി നേട്ടത്തിൽ അടച്ചു.

2022 നവംബറിൽ 300.41 കോടി രൂപയുടെ ബിസിനസ് ലഭിച്ചതിന് പിന്നാലെ NBCC (+3.1%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഇന്നലെ യുഎസ് വിപണി നേട്ടത്തിൽ തുറന്നെങ്കിലും അത് നിലനിർത്താൻ സാധിച്ചിരുന്നില്ല.

നിലവിലെ സാഹചര്യങ്ങൾ എല്ലാം തന്നെ വിപണിക്ക് വളരെ പോസിറ്റീവ് ആയിട്ടാണുള്ളത്. പണപ്പെരുപ്പം കുറയുന്നു, ക്രൂഡ് ഓയിൽ വില ഇടിയുന്നു, പലിശ നിരക്ക് ഉയർത്തുന്നില്ല. എന്നാൽ വിപണി ഇതിനോട് അകം തന്നെ വളരെ ഉയരത്തിലാണുള്ളത്. ഈ കാര്യങ്ങൾ എല്ലാം തന്നെ നേരത്തെ പ്രതീക്ഷിച്ചിരുന്നതുമാണ്.

ബാങ്ക് നിഫ്റ്റി ഓരോ ദിവസവും പുതിയ ഉയരങ്ങൾ കീഴടക്കികൊണ്ടിരിക്കുകയാണ്.

ഫെഡ് ഇന്ന് പലിശ നിരക്ക് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കും. ഇത് വിപണിയിൽ നീക്കം ഉണ്ടാക്കുമോ എന്ന് നോക്കാം.

2025-ഓടെ ധനക്കമ്മി ന്യായമായ നിലയിലേക്ക് കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യയുടെ ധനമന്ത്രി പറഞ്ഞു.

നവംബറിലെ ഇന്ത്യയിലെ മൊത്തം വിൽപ്പന സൂചന 5.85 ശതമാനം ആയി രേഖപ്പെടുത്തി. ഇത് 21 മാസത്തെ താഴ്ന്ന നിലയിലാണുള്ളത്. നേരത്തെ ഇത് 8.39 ശതമാനം ആയിരുന്നു. 6.3 ശതമാനം ആണ് പ്രതീക്ഷിച്ചിരുന്നത്.

യുകെയുടെ പണപ്പെരുപ്പ നിരക്ക് 10.7 ശതമാനം ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 11.1 ശതമാനം ആയിരുന്നു.

സുപ്രധാന സാമ്പത്തിക നയ യോഗം മാറ്റിവയ്ക്കേണ്ടതില്ലെന്ന് ചൈന തീരുമാനിച്ചു. ഇതിന്റെ സെൻട്രൽ ഇക്കണോമിക് വർക്ക് കോൺഫറൻസ് വ്യാഴാഴ്ച ആരംഭിക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement