2022-23 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ വായ്പാനയം പ്രഖ്യാപിച്ച് ആർബിഐ. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇത് സംബന്ധിച്ച് ഇന്ന് നടത്തിയ നിർണായ പ്രസ്താവനകളാണ് ചുവടെ നൽകുന്നത്. 

  • തുടർച്ചയായി പതിനൊന്നാം തവണയും റിപ്പോ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്താനാണ് ആർബിഐയുടെ തീരുമാനം. റിപ്പോ നിരക്ക് 4 ശതമാനത്തിൽ തന്നെ തുടരും. ഒരു സെൻട്രൽ ബാങ്ക് (ആർബിഐ) രാജ്യത്തെ  മറ്റു ബാങ്കുകൾക്ക് പണം വായ്പയായി നൽകുന്നതിന് ഈടാക്കുന്ന പലിശ നിരക്കിനാണ് റിപ്പോ നിരക്ക് എന്ന് പറയുന്നത്.

  • റിവേഴ്സ് റിപ്പോ നിരക്കും മാറ്റമില്ലാതെ തന്നെ 3.35 ശതമാനത്തിൽ നിലനിർത്താൻ ധനനയ കമ്മിറ്റി തീരുമാനിച്ചു. വാണിജ്യ ബാങ്കുകൾ സെൻട്രൽ ബാങ്കിന് വായ്പ നൽകുന്നതിന് മേൽ ഈടാക്കുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.

  • നിലവിലെ നിരക്ക് അതേപടി നിലനിർത്താൻ എംപിസി ഏകകണ്ഠമായി വോട്ട് ചെയ്തതായി ആർബിഐ ഗവർണർ പറഞ്ഞു. വളർച്ച വർദ്ധിപ്പിക്കുന്നതിനായി സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതൽ പണം ഇറക്കിവിടാൻ സെൻട്രൽ ബാങ്ക് തയ്യാറാണെന്നാണ് ഇതിനർത്ഥം.

  • എന്നാൽ പണപ്പെരുപ്പം 2-6 ശതമാനം എന്ന ലക്ഷ്യത്തിൽ തന്നെ നിൽക്കുമെന്ന് ഉറപ്പുവരുത്താനായി നിലവിലെ വിപണിക്ക്  അനുകൂലമായ നിലപാട് പിൻവലിക്കുന്നതിൽ ആർബിഐ ശ്രദ്ധ കേന്ദ്രീകരിക്കും.

  • ആർബിഐ ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് ഫെസിലിറ്റി (എൽഎഎഫ്) സ്റ്റാൻഡിംഗ് ഫസിലിറ്റി പുനഃസ്ഥാപിച്ചു-ഒന്ന് ലിക്വിഡിറ്റി ആഗിരണം ചെയ്യാനും മറ്റൊന്ന് ലിക്വിഡിറ്റി സമ്പദ് വ്യവസ്ഥയിലേക്ക് കടത്തിവിടാനുമാണ്. അധിക ലിക്യുഡിറ്റി കടത്തിവിടുന്നതിനും /ആഗിരണം ചെയ്യുന്നതിനും സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് എന്നത് 3.75 ശതമാനം ആയിരിക്കും. സാമ്പദ് വ്യവസ്ഥയിലേക്ക് കൂടുതൽ പണം ഒഴുക്കിവിടുന്നതിനായി എംഎസ്എഫ് നിരക്ക് 4.25 ശതമാനമാക്കി നിലനിർത്തും.

  • അതേസമയം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ചാ പ്രവചനം 2023 സാമ്പത്തിക വർഷത്തിൽ 7.2 ശതമാനമായി ആർബിഐ വെട്ടിക്കുറച്ചു. നേരത്തെ ഇത് 7.8 ശതമാനം ആകുമെന്നാണ് പ്രവചിച്ചിരുന്നത്.

  • സിപിഐ പണപ്പെരുപ്പം 2023 സാമ്പത്തിക വർഷത്തിൽ 5.7 ശതമാനമാകുമെന്നാണ് പ്രവചനം. നേരത്തെ ഇത് 4.5 ശതമാനം ആകുമെന്നാണ് പ്രവചിച്ചിരുന്നത്.

    പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൂട്ടൽ ഇങ്ങനെ: 

    ഒന്നാം പാദത്തിൽ 6.3 ശതമാനം
    രണ്ടാം പാദത്തിൽ 5 ശതമാനം
    മൂന്നാം പാദത്തിൽ 5.4 ശതമാനം 
    നാലാം പാദത്തിൽ 2023 സാമ്പത്തിക വർഷത്തേക്ക് 5.1 ശതമാനം ആകുമെന്ന്  ആർബിഐ കണക്കുകൂട്ടുന്നു.

    

റഷ്യ-ഉക്രൈൻ യുദ്ധം പണപ്പെരുപ്പം ഉയരാൻ കാരണമായി. സാമ്പത്തിക വളർച്ചയ്ക്കും ഇത് വൻ തിരിച്ചടിയായി. കോൺടാക്റ്റ്-ഇന്റൻസീവ് സേവനങ്ങൾ പകർച്ചവ്യാധിക്ക് മുമ്പുള്ള നിലവാരത്തിന് താഴെയായി തുടരുമ്പോഴും ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടെടുക്കൽ കാണിക്കുന്നത് തുടരുന്നു.

മെച്ചപ്പെട്ട ബിസിനസ്സ്, വായ്പാ വളർച്ച, അനുകൂലമായ സാമ്പത്തിക സ്ഥിതി എന്നിവ  നിക്ഷേപ പ്രവർത്തനങ്ങളുടെ ആക്കം കൂട്ടിയേക്കാം. വലിയ ഫോറെക്സ് കരുതൽ ധനം സമ്പദ്‌വ്യവസ്ഥയെ സുഖകരമായി പിന്തുണയ്ക്കുന്നതായും കാണാം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement