പ്രധാനതലക്കെട്ടുകൾ
ഓട്ടോ മേഖലയ്ക്കായുള്ള പിഎൽഐ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. ഇലക്ട്രിക് വാഹനങ്ങൾ പോലുള്ള പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കായി 25000 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്. ഓട്ടോ ഓഹരികളിൽ ശ്രദ്ധിക്കുക.
Airtel, Vodafone, Jio: ടെലികോം മേഖലയിൽ ഒമ്പത് ഘടനാപരമായ പരിഷ്കാരങ്ങളും അഞ്ച് പ്രക്രിയ പരിഷ്കാരങ്ങളും നടപ്പാക്കാൻ മന്ത്രിസഭ അനുമതി നൽകി. ഈ പരിഷ്കാരങ്ങൾ മുഴുവൻ ടെലികോം മേഖലയുടെയും ചട്ടക്കൂടിനെ മാറ്റിമറിക്കും. ടെലികോം ഓഹരികളിൽ ശ്രദ്ധിക്കുക.
Adani Transmission: 1,200 കോടി രൂപയ്ക്ക് എംപി പവർ ട്രാൻസ്മിഷൻ പാക്കേജ്- II ഏറ്റെടുക്കുന്നതിനായി കമ്പനിക്ക് കത്ത് ലഭിച്ചു.
Hindustan Copper: ഈ ആഴ്ച ഓഫർ ഫോർ സെയിലിലൂടെ കമ്പനിയുടെ 5 ശതമാനം ഓഹരി വിഹിതം സർക്കാർ വിറ്റഴിക്കും.
Mahindra & Mahindra: പുതിയ ഫ്യൂരിയോ 7 ശ്രേണിയിലുള്ള ലൈറ്റ് വാണിജ്യ ട്രക്കുകളുടെ ലോഞ്ച് പ്രഖ്യാപിച്ച് കമ്പനി. 14.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ ആരംഭവില.
Tata Motors: എക്സ്പ്രസ് ബ്രാൻഡിന് കീഴിൽ ആദ്യത്തെ ഇലക്ട്രിക് സെഡാൻ പുറത്തിറക്കി കമ്പനി. 9.54 ലക്ഷം രൂപയാണ് വാഹനത്തിന്റെ ആരംഭവില.
Wipro: മാക്സിസ് ബ്രോഡ്ബാൻഡ് എസ്ഡിഎൻ ബിഎച്ച്ഡിയിൽ നിന്ന് ബഹുവർഷ ഐടി നിയന്ത്രിത സേവന കരാർ സ്വന്തമാക്കി കമ്പനി.
JSW Energy: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജെഎസ്ഡബ്ല്യു റിന്യൂ എനർജി ടു ലിമിറ്റഡ് സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി പവർ പർച്ചേസ് കരാറിൽ ഒപ്പുവച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ നിഫ്റ്റിയിൽ വ്യക്തമായ ഒരു അപ്പ് ട്രെൻഡ് കാണാനായി. 17400ന് മുകളിലായി വ്യാപാരം ആരംഭിച്ച സൂചിക എക്കാലത്തെയും ഉയർന്ന നിലമറികടന്ന് കൊണ്ട് ദിവസം മുഴുവൻ മുന്നേറ്റം തുടർന്നു. 17500 മറികടന്ന സൂചിക 17519 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി ആദ്യ പകുതിയിൽ അസ്ഥിരമായി നിന്നെങ്കിലും പിന്നീട് ശക്തമായ മുന്നേറ്റം നടത്തി 0.65 ശതമാനം നേട്ടത്തിൽ 36852 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി പി.എസ്.യു ബാങ്ക്, ഐടി, മെറ്റൽ എന്നിവ ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു. നിഫ്റ്റി മീഡിയ കൂപ്പുകുത്തി.
യൂറോപ്യൻ വിപണികൾ ഇന്നലെ അസ്ഥിരമായി നിന്നു കൊണ്ട് നഷ്ടത്തിൽ അടച്ചു. യുഎസ് വിപണി 0.5-0.8 ശതമാനം ലാഭത്തിൽ അടച്ചു.
യുഎസ് വിപണി മുകളിലേക്ക് കയറിയിട്ടും ഏഷ്യൻ വിപണികൾ ഏറെയും നഷ്ത്തിലാണ് കാണപ്പെടുന്നത്. കൊറിയ, ജപ്പാൻ, ഹോങ്കോംഗ് എന്നിവ എല്ലാം ദുർബലമായി കാണുന്നു. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY ഫ്ലാറ്റായി 17,529-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,450, 17,400, 17,350 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,600ൽ അനേകം കോൾ ഒഐ ഉള്ളതായി കാണാം. ഇവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 36,750, 36,500, 36,300-36,200, 36,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,000, 37,200 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
17600, 17500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 17400, 17500 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
37000ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 36500ൽ അനേകം പുട്ട് ഒഐയും കാണാം. 36500ന് സമീപമായി ഇപ്പോഴും അനേകം സ്ട്രാഡിലുകൾ ഉള്ളതായി കാണാം. ഇതിന് അടുത്തായി തന്നെ സൂചിക വ്യാപാരം അവസാനിക്കുമെന്ന് ഓപ്ഷൻ സെല്ലേഴ്സ് കരുതപ്പെടുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 232 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 167 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ഓട്ടോ മേഖലയ്ക്കായുള്ള പിഎൽഐ പദ്ധതിയും ടെലികോം മേഖലയ്ക്കുള്ള പാക്കേജും വിപണിക്ക് ശക്തമായ പിന്തുണ നൽകുന്നു.
പ്രധാന ബാങ്കുകൾ ശക്തമായ മുന്നേറ്റം നടത്തിയപ്പോഴും HDFCBANK
അസ്ഥിരമായി നിന്നു. ഓഹരിയിൽ ശ്രദ്ധിക്കാവുന്നതാണ്. KOTAKBANK കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായി നീക്കം നടത്തിവരികയാണ്, ഇതും ശ്രദ്ധിക്കാവുന്നതാണ്.
ഇന്നലെ ശാന്തമായി മുന്നേറിയതിനാൽ വിപണിയിൽ ഇന്ന് ചാഞ്ചാട്ടം രൂക്ഷമായേക്കാം.
നിഫ്റ്റി 17500 തകർത്ത് താഴേക്ക് നീങ്ങിയാൽ സൂചിക അസ്ഥിരമാകാനാണ് സാധ്യത. 17450-440 തകർത്ത് താഴേക്ക് നീങ്ങിയാൽ സൂചിക ബെയറിഷാണെന്ന് കരുതാം. ബാങ്ക് നിഫ്റ്റിയിലും സമാനമായി 36750, 36500 എന്നിവ പരിഗണിക്കാം.
നിഫ്റ്റി ഇന്ന് 17600ന് താഴെയായി വ്യാപാരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

