പ്രധാനതലക്കെട്ടുകൾ
ONGC: അപ്‌സ്‌ട്രീം പര്യവേക്ഷണത്തിന്റെയും ഉൽപാദനത്തിന്റെയും മേഖലകളിലെ സഹകരണത്തിനും പങ്കാളിത്തത്തിനുമായി നോർവീജിയൻ സർക്കാർ ഉടമസ്ഥതയിലുള്ള മൾട്ടിനാഷണൽ എനർജി കമ്പനിയായ ഇക്വിനോർ എഎസ്‌എയുമായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു,
Tata Consumer: എൽഐസി ഇന്ത്യ കമ്പനിയിലെ നിക്ഷേപം 5 ശതമാനം കൂടി വർദ്ധിപ്പിച്ചു.
IDFC First Bank: ഡെറ്റ് സെക്യുരിറ്റീസ് വിതരണം ചെയ്തു കൊണ്ട് ധനസമാഹരണം നടത്തുന്നത് കമ്പനി ഏപ്രിൽ 30ന് പരിഗണിക്കും.
Kohinoor Foods: 49.5 കോടി രൂപയുടെ റൈറ്റ് ഇഷ്യുവിന് അംഗീകാരം നൽകി കമ്പനി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17077 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി. യൂറോപ്യൻ വിപണി തുറന്നപ്പോൾ തന്നെ വിപണി ആദ്യം താഴേക്ക് കൂപ്പുകുത്തി. ശേഷം വിപണി തിരികെ കയറിയെങ്കിലും 17100ന് അടുത്തായി സമ്മർദ്ദം അനുഭവപ്പെട്ടു. തുടർന്ന് 162 പോയിന്റുകൾ/0.94 ശതമാനം താഴെയായി 17038 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 36077 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് നീങ്ങി. 35750ൽ സപ്പോർട്ട് എടുത്ത് തിരികെ കയറിയ സൂചിക തുടർന്ന് 376 പോയിന്റുകൾ/ 1.03 ശതമാനം താഴെയായി 36029 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ പ്രധാന മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു.
യൂഎസ് വിപണികൾ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും മുകളിലേക്ക് കയറി.
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്ന നിലയിലും യൂറോപ്യൻ ഫ്യുച്ചേഴ്സ് കയറിയിറങ്ങിയും കാണപ്പെടുന്നു.
SGX NIFTY 17,088-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,000, 16,950, 16,870, 16,825 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,080, 17,150, 17,200, 17,250, 17,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 36,000, 35,750, 35,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,130, 36,290, 36,410 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17500, 17300 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഎയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 36500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 36000ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണുന്നത്.
ഇന്ത്യ വിക്സ് 20.6 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2000 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ആഗോള വിപണികൾ വീണതും ബജാജ് ഫിനാൻസ് ഓഹരിയിൽ ഉണ്ടായ ഇടിവുമാണ് ഇന്നലത്തെ നിഫ്റ്റിയുടെ പതനത്തിന് കാരണമായത്.
പിഎടി എസ്റ്റിമേറ്റ് നഷ്ടപ്പെട്ടതാകാം ബജാജ് ഫിനാൻസ് ഇടിയാൻ കാരണമായതെന്നാണ് വിദഗ്ധർ പറയുന്നത്. നിഫ്റ്റിയിൽ 2 ശതമാനത്തിന്റെ വെയിറ്റേജാണ് കമ്പനിക്കുള്ളത്.
റിലയൻസ് ഓഹരി ഇന്നലെ എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തിയതിന് പിന്നാലെ 2 ശതമാനം താഴേക്ക് വീണു. എച്ച്.ഡി.എഫ്.സി ബാങ്ക് 52 ആഴ്ചയിലെ താഴ്ന്ന നിലയിലാണ്
ഇപ്പോഴുള്ളത്.
ആക്സിസ് ബാങ്കിന്റെ ഫലങ്ങൾ ഇന്ന് പുറത്ത് വരും. ശ്രദ്ധിക്കുക.
17000ൽ നിഫ്റ്റിയിൽ ഉള്ള പുട്ട് ബിൾഡ്അപ്പും 36500ൽ ബാങ്ക് നിഫ്റ്റിയിൽ ഉള്ള പുട്ട് ബിൾഡ്അപ്പും വിപണിയുടെ ശക്തി സൂചിപ്പിക്കുന്നു. ചാഞ്ചാട്ടത്തിനൊപ്പം രണ്ടാം പകുതിയിൽ ബാങ്ക് നിഫ്റ്റിയിൽ ശക്തമായ നീക്കം നടക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
ആഗോള വിപണികളിലേക്ക് നോക്കിയാൽ നിഫ്റ്റി വീണ്ടെടുക്കാൻ സാധ്യതയുണ്ടെന്ന് കാണാം. 17120 പ്രതിബന്ധമായേക്കും. താഴേക്ക് 16980- 16950 എന്നിവ ശക്തമായ സപ്പോർട്ട് ആയേക്കും.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

