പ്രധാനതലക്കെട്ടുകൾ

Hero MotoCorp: ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ ഉത്പാദന കേന്ദ്രങ്ങൾ, ഗ്ലോബൽ പാർട്‌സ് സെന്റർ, ജയ്പൂരിലെ ആർ ആൻഡ് ഡി  എന്നിവ മെയ് 16 വരെ അടച്ചിടുമെന്ന് ഹീറോ അറിയിച്ചു. 

Maruti Suzuki India: നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കമ്പനിയുടെ അറ്റകുറ്റ പണികൾ മെയ് 16 വരെ നീട്ടിയതായി മാരുതി അറിയിച്ചു.

InterGlobe Aviation: പണലഭ്യത ഉറപ്പാക്കാൻ ക്യു.ഐ.പി ഉൾപ്പെടെയുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കാൻ കമ്പനി ബോർഡ് തീരുമാനിച്ചു.


തേർഡ്-പാർട്ടി ബിസിനസിന് കീഴിലുള്ള മിനിമം ബാധ്യതകൾ പാലിക്കാത്തതിനെ തുടർന്ന് SBI ജനറൽ ഇൻ‌ഷുറൻസ് കമ്പനിക്ക് ഐ‌ആർ‌ഡി‌ഐ 30 ലക്ഷം രൂപ പിഴ ചുമത്തി.

Tata Power: കടപത്രങ്ങൾ വിതരണം ചെയ്യത് കൊണ്ട് ധനസമാഹരണത്തിന് ഒരുങ്ങി കമ്പനി ബോർഡ്.

Avenue Supermarts: മാർച്ചിലെ നാലാം പാദത്തിൽ  അവന്യൂ സൂപ്പർമാർട്ട്സിന്റെ പ്രതിവർഷ അറ്റാദായം 52.56 ശതമാനം വർദ്ധിച്ച്  413.87 കോടി രൂപയായി. വരുമാനം വർദ്ധിച്ച് 7411.7 കോടി രൂപയായി.

Bandhan Bank:  മാർച്ചിലെ നാലാം പാദത്തിൽ ബന്ദൻ ബാങ്കിന്റെ അറ്റാദായം 80 ശതമാനം ഇടിഞ്ഞ് 103 കോടി രൂപയായി. പോയവർഷം ഇത് 517.3 കോടി രൂപയായിരുന്നു. പലിശയിനത്തിലുള്ള വരുമാനം 4.6 ശതമാനം വർദ്ധിച്ച് 1757 കോടി രൂപയായി.

IDFC First Bank:  മാർച്ചിലെ നാലാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം 127.81 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇത് 71.54 കോടി രൂപയായിരുന്നു. പലിശയിനത്തിലുള്ള വരുമാനം വർദ്ധിച്ച് 1960.26 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ്  അപ്പിൽ 14810ന് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 14850ൽ അനുഭവപ്പെട്ട ശക്തമായ പ്രതിരോധത്തെ തുടർന്ന് മന്ദഗതിയിലായി. തുടർന്ന് ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ട സൂചിക 14823ൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

33000 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 33250ൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടു. തുടർന്ന് താഴേക്ക് വീണ സൂചിക 32904 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി പി.എസ്.യു ബാങ്ക്സ് ഒഴികെ എല്ലാം മേഖലാ സൂചികകളും വെള്ളിയാഴ്ച  ലാഭത്തിലാണ്  അടയ്ക്കപെട്ടത്. നിഫ്റ്റി മെറ്റൽ ഓഹരികൾ കത്തിക്കയറി.


യൂറോപ്യൻ വിപണികൾ നേരിയ  ലാഭത്തിലാണ് വ്യാപാരം  അവസാനിപ്പിച്ചത്. മോശം തൊഴിൽ കണക്കുകൾ പുറത്തുവന്നിട്ടും യുഎസ് വിപണി  ഉയർന്ന നിലയിലാണ്  അടയ്ക്കപെട്ടത്. ആഗോള വിപണികൾ എല്ലാം പോസിറ്റീവ് ആയി കാണുന്നു.

ഏപ്രിലിൽ 10 ലക്ഷം പേർക്ക് പുതുതായി ജോലി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ എന്നാൽ കണക്കുകൾ പുറത്തുവന്നപ്പോൾ  2.66 ലക്ഷം പേർക്ക് മാത്രമാണ് ജോലി ലഭിച്ചത്.

ഏഷ്യൻ വിപണികൾ ഏറെയും  ലാഭത്തിലാണ് കാണപ്പെടുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഉയർന്ന നിലയിലാണ്  നിലകൊള്ളുന്നത്. SGX NIFTY 15,005 -ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 

നിഫ്റ്റി എപ്പോഴെല്ലാം 15000 എന്ന നിലയിൽ എത്തുന്നുവോ അപ്പോഴൊക്കെ സൂചിക ലാഭമെടുപ്പിന് വിധേയമാകുന്നത് കാണാം. നമുക്ക് നോക്കാം ഇത്തവണ സൂചികയ്ക്ക് ഇത് നിലനിർത്താനാകുമൊയെന്ന്.  നേട്ടം നിലനിർത്തുന്നതിനായി നിഫ്റ്റിക്ക് ബാങ്ക് നിഫ്റ്റിയുടെ സഹായം അനിവാര്യമാണ്.



നിഫ്റ്റിയിൽ 15,000-15,100  എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപെട്ടേക്കാം. ഗ്യാപ്പ് അപ്പിൽ തുറന്നാൽ  സൂചിക ഒരുപക്ഷേ
അസ്ഥിരമായി  താഴേക്ക് വീണേക്കാം.

33,000, 33,500, 34,000 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും  ശക്തമായ പ്രതിരോധം കാണപ്പെടുന്നു. 33000 മുമ്പ്  അനേകം തവണ പരീക്ഷിക്കപെട്ടിട്ടുണ്ട്. ഇത് ഇന്ന് ഗ്യാപ്പ് അപ്പിൽ മറികടന്നേക്കാം.

14,900, 14,750, 14,700, 14,600 എന്നിവിടെ  നിഫ്റ്റിക്ക്   ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  

32,300, 32,000, 31,500 എന്നത് ബാങ്ക് നിഫ്റ്റിക്കും  ശക്തമായ സപ്പോർട്ടായി പരിഗണിക്കാം. 32000ന് താഴേക്ക് വീണാൽ സൂചിക ദുർബലമാണെന്ന് കരുതാം.


15,200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 14500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണുന്നു. നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 15200ൽ കൂടുതൽ കോൾ ബിൽഡിംഗ് വരുന്നോ എന്ന് ശ്രദ്ധിക്കാം. അല്ലെങ്കിൽ ഇത് 15300ലേക്ക് മാറുന്നതായി കാണാം. ഇത് ഈ ആഴ്ചയുടെ സൂചന നൽകും. 

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 1142 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 1468  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

എച്ച്.ഡി.എഫ്.സി വെള്ളിയാഴ്ച തങ്ങളുടെ ഫലങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് തികച്ചും പോസിറ്റീവായി തോന്നി. നിഫ്റ്റിയെ മുകളിലേക്ക് കയറാൻ HDFC സഹായിച്ചു.  HDFCBANK കഴിഞ്ഞ ആഴ്ച അണ്ടർപെർഫോം ചെയ്തു. HDFCBANK ൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് മുകളിലേക്ക് പോയാൽ വിപണിയും മുകളിലേക്ക് പോകും.


ബാങ്ക് നിഫ്റ്റിയുടെ പിന്തുണ ഇല്ലാതെയാണ് നിഫ്റ്റി കഴിഞ്ഞ ആഴ്ച
ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്. ഇന്ന് ബാങ്കുകളുടെ പിന്തുണ കൂടി ലഭിച്ചാൽ നിഫ്റ്റി കൂടുതൽ ഉയരങ്ങൾ കീഴടക്കിയേക്കും.

കഴിഞ്ഞ 2 മാസമായി നിഫ്റ്റി 15000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചിട്ടില്ല. അതിനാൽ തന്നെ ഇന്നത്തെ ദിവസം ഏറെ നിർണായകമാണ്.

എന്നാൽ 15000ന് മുകളിൽ ലാഭമെടുപ്പിനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement