ഇന്നത്തെ വിപണി വിശകലനം
റഷ്യ- ഉക്രൈൻ സംഘർഷങ്ങൾക്ക് ഇടയിൽ ആഴ്ചയിൽ നേരിയ നഷ്ടത്തിൽ അടച്ച് വിപണി.
നേരിയ ഗ്യാപ്പ് അപ്പിൽ 17399 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് പതിച്ചു. 10.30 ഓടെ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. എങ്കിലും ദിവസത്തെ ഉയർന്ന നില മറികടക്കാൻ സാധിക്കാത്തതിനെ തുടർന്ന് സൂചിക താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 28 പോയിന്റുകൾ/ 0.16 ശതമാനം താഴെയായി 17276 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 37372 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുന്നേറ്റം തുടർന്നു. സൂചിക ബുള്ളിഷ് ആയിരുന്നിട്ട് കൂടി 37800ന് മുകളിൽ നേട്ടം നിലനിർത്താൻ സാധിച്ചില്ല. താഴേക്ക് വീണ സൂചിക 37500ൽ സപ്പോർട്ട് രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 67 പോയിന്റുകൾ/ 0.18 ശതമാനം താഴെയായി 37599 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻസർവ് എന്നിവ മാത്രമാണ് ഇന്ന് ലാഭത്തിൽ അടച്ചത്. നിഫ്റ്റി റിയൽറ്റി 1 ശതമാനത്തിൽ കൂടുതൽ നഷ്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.
ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
തിങ്കളാഴ്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ താഴേക്ക് വീണ Coal India (+2.61%) ഓഹരി ഇന്ന് നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഉയർന്ന വിതരണ സംഖ്യകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഓഹരി ശക്തമായ മുന്നേറ്റം നടത്തിയത്.
SBI Life (+2.14%) ഓഹരി ഇന്ന് നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഇന്നലെ HDFC Life,, ICICI Prudential Life എന്നിവ നേട്ടം കൈവരിച്ചപ്പോൾ ഓഹരി ഫ്ലാറ്റായി കാണപ്പെട്ടിരുന്നു.
ഇന്നലെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടിയിരുന്ന ONGC(-2.24%) ഓഹരി ഇന്ന് താഴേക്ക് വീണു. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞതിന് പിന്നാലെ Reliance(-0.78%) ഓഹരി നേരിയ തോതിൽ താഴേക്ക് വീണു.
പ്രൊമോട്ടർമാർ ഓഹരികൾ വിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Cipla(-2.06%) ഓഹരി താഴേക്ക് വീണു. വെള്ളിയാഴ്ചത്തെ വിലയിൽ നിന്നും ഓഹരി 5 ശതമാനം താഴെയാണുള്ളത്. Divi’s Lab(-2%) താഴേക്ക് വീണു.
ഡിസംബർ പാദത്തിൽ അറ്റാദായം 55.5 ശതമാനം ഇടിഞ്ഞ് 431 കോടി രൂപയായതിന് പിന്നാലെ Ambuja Cement(-5.96%) ഓഹരി 7 മാസത്തെ താഴ്ന്ന നിലയിലേക്ക് വീണു. UltraTech Cement(-1.84%), Ramco Cement(-2.67%), ACC(-2.05%), JK Cement(-2.16%), Shree Cement(-1.51%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.
സിന്തറ്റിക് റബ്ബർ വില വർദ്ധിച്ചതിന് പിന്നാലെ നിരവധി ടയർ ഓഹരികൾ 52 ആഴ്ചയിലെ താഴ്ന്ന നിലയിലേക്ക് തള്ളപ്പെട്ടു. Apollo Tyres(-2.76%), Balkrishna Industries(-1.46%), CEAT(-1.04%) തുടങ്ങിയ ഓഹരികൾ ഇന്ന് താഴേക്ക് വീണു.
ഓക്ടോബറിലെ നിലയിൽ നിന്നും 60 ശതമാനം താഴേക്ക് വീണ Dilip Buildcon(-5.04%) ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തി. കൈക്കൂലി കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തെ തുടർന്നാണ് ഓഹരി ഇടിയാൻ തുടങ്ങിയിരുന്നത്.
VBL(+2.49%) ഓഹരി നവംബർ 12ന് ശേഷമുള്ള ഉയർന്ന നില രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ ഓഹരിയിൽ ശ്രദ്ധിക്കാവുന്നതാണ്.
വിപണി മുന്നിലേക്ക്
തിങ്കളാഴ്ചത്തെ പതനത്തിന് ശേഷം നിഫ്റ്റി തിരികെ കയറിയിരുന്നു. എന്നാൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നാളെ സൈനിക ബാലിസ്റ്റിക്, ക്രൂയിസ് മിസൈൽ അഭ്യാസങ്ങൾ നേരിട്ടെത്തി മേൽനോട്ടം വഹിക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ സാഹചര്യം മാറിമറിഞ്ഞു.
ഇത്തരം ഒരു വാർത്ത വന്നിട്ട് കൂടി നിഫ്റ്റി അധികം താഴേക്ക് വീണില്ല. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസും റഷ്യയും ഇന്ന് വൈകിട്ട് യോഗം ചേരും.
എച്ച്.ഡി.എഫ്.സി, റിലയൻസ് എന്നീ ഓഹരികളുടെ പിന്തുണയോടെ നിഫ്റ്റി ശക്തമായി നിൽക്കുന്നത് കാണാം. HDFC Bank ഓഹരിയും സ്ഥിരത കൈവരിച്ചു. അതേസമയം ICICI Bank ആഴ്ചയിൽ 5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ നാസ്ഡാക് വീണതിന് പിന്നാലെ ഐടി ഓഹരികൾ നഷ്ടത്തിലാണ് കാണപ്പെടുന്നത്. ഇന്ന് രാത്രിയോടെ യുഎസ് വിപണി നേട്ടം കൈവരിച്ചാൽ തിങ്കളാഴ്ച ഓഹരികൾ കുതിച്ച് ഉയർന്നേക്കാം.
17,200- 17,650 എന്ന റേഞ്ചിനുള്ളിൽ നിഫ്റ്റി ഈ ആഴ്ച വ്യാപാരം അവസാനിപ്പിച്ചേക്കാം. ഇന്നത്തെ ചർച്ച നല്ല രീതിയിൽ അവസാനിച്ചാൽ
വിക്സ് കുറഞ്ഞേക്കും. ഇന്ത്യ വിക്സ് ഈ ആഴ്ചയിൽ 20 ശതമാനം ഉയർന്നിരുന്നു.
നിലവിൽ മിഡ്, സ്മോൾ ക്യാപ്പ് ഓഹരികൾ വീണ്ടെടുക്കൽ നടത്തുമെന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ല. ആദ്യം നിക്ഷേപകർ നിഫ്റ്റിയെ കൈപിടിച്ച് ഉയർത്തേണ്ടതുണ്ട്. ഇതിന് ശേഷം വിപണി ശാന്തമായി നില കൊള്ളുമ്പോൾ ഒരുപക്ഷേ സ്മോൾ ക്യാപ്പ് ഓഹരികൾ മുന്നേറ്റം നടത്തിയേക്കാം.
ഇന്നത്തെ റഷ്യ-യുഎസ് ചർച്ച നല്ല നിലയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

