ഇന്നത്തെ വിപണി വിശകലനം
ശക്തമായ മുന്നേറ്റം തുടർന്ന നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയായ 16701 സ്വന്തമാക്കിയെങ്കിലും പിന്നീട് താഴേക്ക് വീണു.
ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു കൊണ്ട് എക്കാലത്തെയും ഉയർന്ന നിലകെെവരിച്ചു എങ്കിലും പിന്നീട് താഴേക്ക് വീണു. റിലയൻസ്,ഇൻഫി എന്നീ ഓഹരികളുടെ പിന്തുണയോടെയാണ് സൂചിക പുതിയ ഉയരം സ്വന്തമാക്കിയത്. 16700 എന്ന ഉയർന്ന നിലമറികടക്കാൻ സൂചിക അനേകം തവണ ശ്രമം നടത്തിയെങ്കിലും ഇതിന് സാധിച്ചില്ല. ശേഷം പതിയെ താഴേക്ക് വീണ സൂചിക ദിവസത്തെ താഴ്ന്ന നിലമറികടന്ന് കൊണ്ട് കൂടുതൽ നഷ്ടം രേഖപ്പെടുത്തി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പിൻബലത്തിലാണ് 77 പോയിന്റുകളോളം സൂചിക ഗ്യാപ്പ് അപ്പിൽ തുറന്നത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 45 പോയിന്റുകൾ/ 0.28 ശതമാനം താഴെയായി 16,568 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
36200ന് മുകളിലായി 0.99 ശതമാനം ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നീട് താഴേക്ക് വീഴാൻ ആരംഭിച്ചു. ദിവസത്തെ താഴ്ന്ന നിലയായ 35432ൽ സപ്പോർട്ട് എടുത്ത സൂചിക പിന്നീട് തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 312 പോയിന്റുകൾ/ 0.87 ശതമാനം താഴെയായി 35554 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി തുടക്കത്തിൽ ബുള്ളിഷായി കാണപ്പെട്ടെങ്കിലും പിന്നീട് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.
ഏഷ്യൻ വിപണികൾ ലാഭത്തിൽ അടച്ചപ്പോൾ യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Eicher Motors 2.9 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Bajaj Finance(+2%), Bajaj Finserv(+1.8%), Bajaj Auto(+0.67%) എന്നീ ഓഹരികൾ നേട്ടം കെെവരിച്ച് ഗെയിനേഴ്സ് പട്ടികയുടെ ഭാഗമായി.
എഫ്.എം.സി.ജി ഓഹരികൾ ഇന്നലത്തെ മുന്നേറ്റം തുടർന്നു. Tata Consumer(+1%), Nestle(+0.95%), Britannia(+0.66%) എന്നിവ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മറ്റു എഫ്.എം.സി.ജി ഓഹരികളായ UBL(+6.2%). MCDOWELL(+9.7%), Jubilant Food(+3.8%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.
സിമന്റ് ഓഹരികളായ UltraTech(+2.6%), Ambuja Cements(+1.9%), Ramco Cements(+1.5%), ACC(+2%) India Cement(+1.5%) എന്നിവ ലാഭത്തിൽ അടച്ചു. Grasim 1.3 ശതമാനം ഉയർന്നു.
ക്രെഡിറ്റ് കാർഡ് നൽകുന്നതിനായി ആർബിഐ അനുമതി നൽകിയതിന് പിന്നാലെ HDFC Bank ഇന്ന് 2.7 ശതമാനം ഗ്യാപ്പ് അപ്പിൽ ഉയർന്നു. ശേഷം ലാഭമെടുപ്പിനെ തുടർന്ന് ഓഹരി ഇന്ന് ഫ്ലാറ്റായി വ്യാപാരം അവസാനിച്ചിച്ചു. മറ്റു ബാങ്കിംഗ് ഓഹരികളായ Kotak Bank(-2.1%), ICICI Bank(-1.8%), IndusInd Bank(-1%) എന്നിങ്ങനെ നഷ്ടത്തിൽ അടച്ചു.
മെറ്റൽ ഓഹരികളായ WelCorp(-3.8%), NATIONALUM(-2.5%), VEDL(-2.3%), Hindalco(+2.2%), Jindal Steel(-1.6%), SAIL(-1.2%) എന്നിവ നഷ്ടത്തിൽ അടച്ചു.
ബോണ്ട് ഉടമകളുമായി അടുത്ത നാല്-ആറ് മാസത്തിനുള്ളിൽ അടയ്ക്കേണ്ട 6,000 കോടി രൂപയുടെ കടം റീഫിനാൻസ് ചെയ്യുന്നതിനായി ചർച്ച നടക്കുന്നതായി വാർത്ത പുറത്ത് വന്നതിന് പിന്നാലെ IDEA 12.1 ശതമാനം നേട്ടം കെെവരിച്ചു. Indus Tower(+1.8%), IDFC First Bank(+1.1%) എന്നിവയും ഉയർന്നു.
9 F404-GE-IN20 എഞ്ചിനുകൾക്കും GE ഏവിയേഷനുമായുള്ള സേവനങ്ങൾക്കുമായി 5,375 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ HAL 4.9 ശതമാനം നേട്ടം കെെവരിച്ചു.
ക്യുഐപി വഴി 2500 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടതിന് പിന്നാലെ Canara Bank 2.9 ശതമാനം നേട്ടം കെെവരിച്ചു.
ഇന്നലത്തെ ശക്തമായ മുന്നേറ്റത്തിന് പിന്നാലെ Apollo Hospital ഇന്ന് ലാഭമെടുപ്പിനെ തുടർന്ന് 2.6 ശതമാനം നഷ്ടത്തിൽ അടച്ചു.
സ്വകാര്യ ട്രെയിൻ ടെൻഡർ പ്രക്രിയ പരിഷ്കരിക്കുന്നത് പരിഗണിക്കാൻ ഒരുങ്ങുന്നതിന് പിന്നാലെ IRCTC 1.8 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക്
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പിന്തുണയോടെയാണ് വിപണി ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചത്. എങ്കിലും വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ദുർബലമായ വിപണി ലാഭമെടുപ്പിന് വിധേയമായി.
രാവിലെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പിന്തുണയോടെയാണ് വിപണി മുകളിലേക്ക് കയറിയതെങ്കിൽ അവസാന നിമിഷം വിപണക്ക് റിലയൻസ് ശക്തി പകർന്നു.
ഇന്ന് എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ രൂക്ഷമായ ചാഞ്ചാട്ടം പ്രതീക്ഷിച്ചിരുന്നു. അത് തന്നെയാണ് കാണാനായത്.
നാളെ മുഹറം ആയതിനാൽ തന്നെ വിപണി അവധിയാണ്. ഈ അവധി ദിനം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ശ്രദ്ധിക്കുക. അതിനൊപ്പം വിപണിയെ പറ്റി ആഴത്തിൽ പഠിക്കാനും സമയം കണ്ടെത്തുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

